Authored by: അശ്വിനി പി|Samayam Malayalam•24 Jul 2025, 11:50 am
ഇൻസ്റ്റഗ്രാമും ഫേസ്ബുക്കും മാത്രമല്ല, സ്മാർട്ട് ഫോണും വാട്സ് ആപ്പും ഉപയോഗിക്കാത്ത ആളാണ് ഫഹദ് ഫാസിൽ. എന്തുകൊണ്ടാണ് ജീവിതത്തിൽ നിന്ന് ഇതെല്ലാം പൂർണമായും ഒഴിവാക്കിയത് എന്ന് ഫഫ വ്യക്തമാക്കുന്നു
ഫഹദ് ഫാസിൽ സമീപകാലത്ത് ഫഹദിന്റെ പത്ത് ലക്ഷത്തിന്റെ കീപാഡ് ഫോൺ വൈറലായിരുന്നു. അന്ന് അത് വൈറലാവും എന്ന് പ്രതീക്ഷിച്ചില്ല എന്ന് പറഞ്ഞുകൊണ്ടാണ് ഫഫ സംസാരിച്ചു തുടങ്ങുന്നത്. കഴിഞ്ഞ ഒരു വർഷത്തോളമായി താൻ ഈ വെർട്ടു അസെന്റ് റെട്രോ ക്ലാസിക് കീപാഡ് ഫോൺ ആണ് ഉപയോഗിക്കുന്നത് എന്ന് നടൻ പറയുന്നു. സോഷ്യൽ മീഡിയകളൊന്നും ഉപയോഗിക്കാതെ ജീവിക്കുക എന്നത് തന്നെയാണ് ലക്ഷ്യം.
Also Read: എന്റെ ജീവിതത്തിലേക്ക് നീ വന്നതിൽ എന്നെന്നും നന്ദിയുള്ളവളായിരിക്കും ഞാൻ- ജഗദിനോട് അമല പോൾഫോണിൽ അധിക സമയം ചെലവഴിക്കാൻ താത്പര്യമില്ല. കൂടുതൽ സമയവും മറ്റ് പല കാര്യങ്ങൾക്കായും ഇൻവസ്റ്റ് ചെയ്യാനാണ് എന്റെ ആഗ്രഹം. എന്നെ സമീപിക്കാൻ ഇമെയിൽ മാത്രം മതി, അതിലൂടെ മാത്രം കോണ്ടാക്ട് ചെയ്യാൻ പറ്റണം എന്നാണ് ഞാൻ എന്റെ ഭാര്യ നസ്റിയയോട് പറയാറുള്ളത്. പക്ഷേ അത് ഇപ്പോൾ സാധ്യമല്ലല്ലോ.
സ്മാർട്ട് ഫോൺ അത്യാവശ്യമാണ്. ജോലി സബന്ധമായ കാര്യങ്ങളിൽ സ്മാർട്ട് ഫോണിന്റെ ഉപയോഗം വളരെ പ്രധാനമാണ്. പക്ഷേ അതില്ലാത്ത ഒരു ജീവിതമാണ് ഞാൻ ആഗ്രഹിക്കുന്നത്. ഒരിക്കലും സോഷ്യൽ മീഡിയയോടുള്ള താത്പര്യക്കുറവല്ല. തുടക്കകാലത്ത് ഞാൻ ഫേസ്ബുക്ക് ഉപയോഗിച്ചിരുന്നു. ഒറ്റ നിർബന്ധമേ എനിക്കുണ്ടായിരുന്നുള്ളൂ, എന്റെ വീടിനകത്തെ ഫോട്ടോ സോഷ്യൽ മീഡിയയിൽ വരരുത് എന്ന്. ജോലി സംബന്ധമായ പോസ്റ്റുകളും ഫോട്ടോകളുമാണ് ഫേസ്ബുക്ക് ഉപയോഗിക്കുന്ന കാലത്ത് പോസ്റ്റ് ചെയ്തിരുന്നത്.
യുഎഇയിൽ നിയമങ്ങൾ മാറുന്നു; പ്രവാസികൾക്ക് നിർണായക വിവരങ്ങൾ
ഞാൻ വാട്സ് ആപ്പും ഉപയോഗിക്കുന്നില്ല. അതുകൊണ്ട് എന്തെങ്കിലും ഞാൻ മിസ്സ് ചെയ്യുന്നു എന്ന തോന്നലും എനിക്കില്ല- ഫഹദ് ഫാസിൽ വ്യക്തമാക്കി. ആവേശത്തിലെ കരിങ്കാളിയല്ലേ എന്ന പാട്ടിന്റെ റീൽ ഭാഗം സംവിധായകൻ അദ്ദേഹത്തിന്റെ ഫോണിൽ കാണിച്ചു തന്ന്, അത് അനുകരിച്ച് ചെയ്തതാണത്രെ. ഇതൊന്നും തന്നെ ജെൻസി കാലഘട്ടവുമായി തന്നെ അകറ്റി നിർത്തുന്നതായി ചിന്തിക്കുന്നില്ല എന്നും ഫഹദ് ഫാസിൽ വ്യക്തമാക്കി

രചയിതാവിനെക്കുറിച്ച്അശ്വിനി പിഅശ്വിനി- സമയം മലയാളത്തില്‍ എന്റര്‍ടൈന്‍മെന്റ് സെക്ഷനില്‍ സീനിയർ ഡിജിറ്റൽ കണ്ടൻ്റ് പ്രൊഡ്യൂസർ ആയി പ്രവൃത്തിയ്ക്കുന്നു. സിനിമ മേഖലയെ വളരെ ഗൗരവമായി കാണുകയും ആ വിഷയത്തെ കുറിച്ച് അറിയാനും എഴുതാനും താത്പര്യം. സിനിമാ രംഗത്തെ എഴുത്തുകാരുമായും സംവിധായകന്മാരായും അഭിനേതാക്കളുമായി അഭിമുഖം നടത്തിയിട്ടുണ്ട്. വണ്‍, ഇന്ത്യ ഫില്‍മിബീറ്റ് പോലുള്ള ദേശീയ മാധ്യമങ്ങളില്‍ പ്രവൃത്തിച്ചു. നവമാധ്യമ രംഗത്ത് പത്ത് വര്‍ഷത്തെ പ്രവൃത്തി പരിചയം. പൊളിട്ടിക്കല്‍ സയന്‍സില്‍ ബിരുദവും ജേര്‍ണലിസത്തില്‍ ഡിപ്ലോമയും നേടി.... കൂടുതൽ വായിക്കുക





English (US) ·