Authored by: അശ്വിനി പി|Samayam Malayalam•18 Sept 2025, 10:55 am
ഭാര്യയ്ക്കൊപ്പം അഭിനിച്ച, ഏറെ ആഗ്രഹിച്ച സിനിമയുടെ റിലീസിന് പോലും കാത്തു നിൽക്കാതെയായിരുന്നു കലാഭവൻ നവാസിന്റെ മരണം. ആ വേദന ഇപ്പോഴും മക്കൾക്ക് അംഗീകരിക്കാൻ കഴിഞ്ഞിട്ടില്ല
കലാഭവൻ നവാസ്ഒരുപാട് നല്ല വേഷങ്ങൾ കരിയറിൽ കിട്ടിക്കൊണ്ടിരിയ്ക്കുമ്പോഴായിരുന്നു നവാസിന്റെ വേർപാട്. ഭാര്യ രഹനയ്ക്കൊപ്പം ഏറെ കാലത്തിന് ശേഷം ഒന്നിച്ചഭിനയിച്ച സിനിമയുടെ റിലീസിന് പോലും കാത്തു നിൽക്കാതെയായിരുന്നു മരണം. ഇഴ ദിവസങ്ങൾക്ക് മുൻപ് യൂട്യൂബ് ചാനലിലൂടെ റിലീസ് ചെയ്തിരുന്നു. ഇതിനോടകം രണ്ട് മില്യണിൽ അധികം ആളുകൾ സിനിമ കണ്ടു കഴിഞ്ഞു.
Also Read: ബേബി വന്നാൽ ഓസിയുമായുള്ള ടൈം കുറഞ്ഞുപോകുമോ എന്നായിരുന്നു പേടി! ഓസി വേഗം അഡ്ജസ്റ്റ് ആയിഎല്ലാവരും ഇഴ കാണണം എന്ന അഭ്യർത്ഥനയുമായി നവാസിന്റെയും രഹനയുടെയും മക്കളിൽ ഒരാൾ പങ്കുവച്ച സോഷ്യൽ മീഡിയ പോസ്റ്റാണ് ഇപ്പോൾ സാമൂഹമാധ്യമത്തിൽ ശ്രദ്ധ നേടുന്നത്. നവാസിന്റെ ഫേസ്ബുക്ക് പേജിലാണ് പോസ്റ്റ് പങ്കുവച്ചിയിക്കുന്നത്. രണ്ട് ആൺകുട്ടികളും ഒരു പെൺകുട്ടിയുമാണ് കലാഭവൻ നവാസിന്, അവരിലൊരാളോ, അല്ലെങ്കിൽ വാപ്പച്ചിയ്ക്ക് വേണ്ടി മൂന്നും പേരും ചേർന്നോ ആണ് പോസ്റ്റ് പങ്കുവച്ചത്.
പ്രിയരേ, വാപ്പിച്ചിയുടേയും ഉമ്മിച്ചിയുടേയും ഇഴ എന്ന സിനിമ യൂട്യൂബിൽ റിലീസായത് ഇതിനകം എല്ലാരും അറിഞ്ഞുകാണുമെന്നു വിശ്വസിക്കുന്നു. വാപ്പിച്ചി ഉണ്ടായിരുന്നെങ്കിൽ ഇതിനകം പോസ്റ്റ് ചെയ്യുമായിരുന്നു. പോസ്റ്റ് ചെയ്യാൻ ഏറെ വൈകിപ്പോയതിൽ വിഷമമുണ്ട്. എല്ലാരും സിനിമ കാണണം- എന്നാണ് പോസ്റ്റ്.
Also Read: സൗന്ദര്യ മരണപ്പെട്ട ആ പ്ലെയിനിൽ ഞാനും ഉണ്ടാവേണ്ടതായിരുന്നു എന്ന് മീന; ഇത്രകാലമായിട്ടും പറയാതിരുന്നത് എന്തിന്?
നവാസിന് വേണ്ടി പ്രാർത്ഥിച്ചും, ആ മരണത്തിലെ വേദന ഇന്നും അനുഭവിയ്ക്കുകയും ചെയ്യുന്ന ചിലരെ പോസ്റ്റിന് താഴെ കാണാം. മക്കൾക്കും ഭാര്യയ്ക്കും ധൈര്യം നൽകുന്ന തരം കമന്റുകളുമുണ്ട്.
Sanju Samson: ഒമാനെതിരെ സഞ്ജു വെടിക്കെട്ടോ? സൂചന നല്‍കി മലയാളി താരത്തിന്‍റെ നെറ്റ്സിലെ പ്രകടനം
മൂത്ത മകന് റിഹാൻ നവാസ് വാപ്പച്ചിയുടെ മരണത്തിന് ശേഷം പങ്കുവച്ച ഇൻസ്റ്റഗ്രാം പോസ്റ്റുകളെല്ലാം വളരെ ഇമോഷണലായിരുന്നു. പ്രകമ്പനം എന്ന ചിത്രത്തിലാണ് ഏറ്റവും ഒടുവിൽ നവാസ് അഭിനയിച്ചിരുന്നത്. അതിന്റെ ലൊക്കേഷൻ ചിത്രങ്ങളെല്ലാം പങ്കുവച്ചുകൊണ്ടായിരുന്നു റിഹാന്റെ പോസ്റ്റ്. ഏറ്റവുമൊടുവിൽ വാപ്പച്ചി അഭിനയിച്ചതും, പാട്ട് പാടിയതും പ്രകമ്പനത്തിന് വേണ്ടിയാണ് എന്ന് മകൻ പറയുന്നു.

രചയിതാവിനെക്കുറിച്ച്അശ്വിനി പിസമയം മലയാളത്തില്‍ എന്റര്‍ടൈന്‍മെന്റ് സെക്ഷനില്‍ സീനിയർ ഡിജിറ്റൽ കണ്ടൻ്റ് പ്രൊഡ്യൂസറാണ് അശ്വിനി പി. 2013 ലാണ് പത്രപ്രവർത്തക എന്ന നിലയിലുള്ള കരിയർ ആരംഭിച്ചത്. വൺഇന്ത്യ - ഫിൽമിബീറ്റ് പോലുള്ള ദേശീയ മാധ്യമങ്ങളിൽ പ്രവൃത്തിച്ചു. സിനിമ മേഖലയെ വളരെ ഗൗരവമായി കാണുകയും ആ വിഷയത്തെ കുറിച്ച് അറിയാനും എഴുതാനുമാണ് താത്പര്യം. സിനിമാ രംഗത്തെ എഴുത്തുകാരുമായും സംവിധായകന്മാരായും അഭിനേതാക്കളുമായി അഭിമുഖം നടത്തിയിട്ടുണ്ട്. സിനിമ ചർച്ചകളിൽ പങ്കെടുത്തിട്ടുണ്ട്. നവമാധ്യമ രംഗത്ത് പന്ത്രണ്ട് വര്‍ഷത്തെ പ്രവൃത്തി പരിചയം. പൊളിട്ടിക്കല്‍ സയന്‍സില്‍ ബിരുദവും ജേര്‍ണലിസത്തില്‍ ഡിപ്ലോമയും നേടി.... കൂടുതൽ വായിക്കുക





English (US) ·