Authored by: ഋതു നായർ|Samayam Malayalam•21 Aug 2025, 3:10 pm
2010 ഫെബ്രുവരി 2 നായിരുന്നു ഹനീഫിക്കയുടെ അപ്രതീക്ഷിത വിയോഗം. ഇന്നും ഏറെ വേദനയോടെയാണ് സുഹൃത്തുക്കളും ആരാധകരും ആ മരണത്തെ നോക്കികാണുന്നത്
കൊച്ചിൻ ഹനീഫയുടെ മക്കൾ(ഫോട്ടോസ്- Samayam Malayalam)മലയാളത്തിലും തമിഴിലും തിളങ്ങിയ അദ്ദേഹം മിമിക്രി കലാകാരനായിട്ടാണ് കലാ ജീവിതം ആരംഭിച്ചത് .1970 കളിൽ വില്ലൻ വേഷങ്ങളിലൂടെയാണ് സിനിമയിൽ ശ്രദ്ധിക്കപ്പെട്ടു തുടങ്ങുന്നത്. ഇടക്കാലത്തു തമിഴിൽ സംവിധായകനും, തിരക്കഥാ കൃത്തുമായി. പിന്നീടു മലയാളത്തിൽ ഹാസ്യ നടനായി മടങ്ങിയെത്തി നിരവധി ആരാധകരെ സ്വന്തമാക്കി. തീർത്തും അപ്രതീക്ഷിത സമയത്താണ് അദ്ദേഹത്തിന്റെ വിയോഗം. തലശ്ശേരി സ്വദേശിനിയായ ഫാസിലയാണ് ഹനീഫയുടെ ഭാര്യ.
1994-ലായിരുന്നു ഇവരുടെ വിവാഹം ഏറെ കാലം കഴിഞ്ഞാണ് ഇവർക്ക് ഇരട്ടകുട്ടികൾ ജനിക്കുന്നത്.ഹനീഫ മരിയ്ക്കുമ്പോൾ ഇവർക്ക് മൂന്നര വയസ്സേ ഉണ്ടായിരുന്നുള്ളൂ. ഇപ്പോൾ കുഞ്ഞുങ്ങളിൽ സഫ സി എ ചെയുന്നു. മർവ സി എസും പഠിക്കുകയാണ്.ഇക്കഴിഞ്ഞ ഇടക്ക് ചെന്നൈയിലേക്ക് ഉമ്മച്ചിക്കും മാമനും ഒപ്പം പോയ ഒരു വീഡിയോ, എയർപോർട്ടിൽ വച്ച് ജയറാമിനെ കാണുന്ന രംഗങ്ങൾ ഒക്കെയാണ് സോഷ്യൽ മീഡിയയിൽ നിറയുന്നത് . തങ്ങളുടെ വാപ്പച്ചിയുടെ ഇഷ്ട്ട സ്ഥലമായ മദ്രാസിലേക്ക് പോകുന്നതിന്റെ എല്ലാ എക്സ്സിറ്റ്മെന്റും രണ്ടുപേരുടെയും മുഖത്തുണ്ട്. മാത്രമല്ല ഹനീഫിക്കയുടെ മക്കൾ ഇത്രയും വലുതായോ എന്നാണ് ആരാധകരുടെ ചോദ്യം.
ഹനീഫയുടെയും ഫാസിലയുടെയും വിവാഹം കഴിഞ്ഞു 12 വർഷങ്ങൾക്ക് ശേഷമാണ് മക്കൾ ജനിച്ചത്. മക്കളെ കണ്ടുകൊതിതീരും മുമ്പേയാണ് ഇക്ക പോയത് എന്നൊരിക്കൽ ഫസീല നൽകിയ അഭിമുഖത്തിൽ തുറന്നു പറഞ്ഞിരുന്നു. മക്കളെ കണ്ടു കൊതി തീരാതെയാണ് അദ്ദേഹത്തിന്റെ യാത്ര. കുഞ്ഞുങ്ങൾക്കും അദ്ദേഹത്തെ കണ്ട ഓർമ്മ ഇല്ല എങ്കിലും തങ്ങളുടെ വാപ്പ\ച്ചിയുടെ പേരിൽ ആളുകൾ തിരിച്ചറിയുമ്പോൾ സന്തോഷമുണ്ടെന്നും സഫയും മർവയും ഒരിക്കൽ പറഞ്ഞിരുന്നു.
ALSO READ: പത്രാസ് കാണിക്കുന്നതല്ല! ഇതൊക്കെ ആഢ്യത്വം; 74 ലക്ഷത്തിന്റെ വാച്ച് അമാലിന്; കോടിക്കണക്കിന് മൂല്യം ഉള്ള വാച്ചസുമായി ലാലേട്ടനും ഫാഫയും
2010 ഫെബ്രുവരി 2 നായിരുന്നു ഹനീഫിക്കയുടെ അപ്രതീക്ഷിത വിയോഗം. ഇന്നും ഏറെ വേദനയോടെയാണ് സുഹൃത്തുക്കളും ആരാധകരും ആ മരണത്തെ നോക്കികാണുന്നത്





English (US) ·