ദുല്‍ഖറിന്റെ ആദ്യ സിനിമയായ ഒരു സെക്കന്റ് ഷോ ഒരു കൂട്ടും പുതുമുഖ സംവിധായകരുടെ ആദ്യ സിനിമയായിരുന്നു. ചിത്രം ആവറേജ് വിജയം നേടി. തുടര്‍ന്ന് തീവ്രം, എബിസിഡി, ഉസ്താദ് ഹോട്ടല്‍ എന്നിങ്ങനെ ഓരോന്ന് ഓരോന്നായി ദുല്‍ഖര്‍ തിരഞ്ഞെടുത്തുകൊണ്ടിരുന്നു. ഇടയ്ക്ക് വലിയ പരാജയങ്ങള്‍ സംഭവിച്ച് ഇരുന്നു പോകുമ്പോഴായിരിക്കും വാപ്പച്ചിയുടെ ഹൈ വോള്‍ട്ടേജ് ഉപദേശം എത്തുന്നത്, മോനേ ഇതൊക്കെ കഴിഞ്ഞാണ് വാപ്പച്ചിയും ഇവിടെ വരെ എത്തിയത് എന്ന്. മൂപ്പര് കാണാത്ത പരാജയങ്ങളുണ്ടോ. അത് വീണ്ടും ദുല്‍ഖറിന് എഴുന്നേറ്റ് ഓടാനുള്ള പ്രചോദനം നല്‍കും.
കല്യാണം ആയി, പ്രസവം കഴിഞ്ഞിട്ടും മലയാള സിനിമ എന്നോട് വേര്‍തിരിവ് കാണിച്ചില്ല; അനുഭവം തുറന്ന് പറഞ്ഞ് കനിഹ
തനിക്കേറ്റവും വലിയ പ്രചോദനവും മോട്ടിവേഷനും എല്ലാം വാപ്പച്ചി തന്നെയാണ് എന്ന് ദുല്‍ഖര്‍ പറഞ്ഞിട്ടുണ്ട്. അഭിനയിക്കണം എന്ന ആഗ്രഹം ദുല്‍ഖര്‍ പറഞ്ഞപ്പോള്‍ രണ്ട് കണ്ടീഷനാണ് മമ്മൂട്ടി മുന്നോട്ടുവച്ചത്. ഒന്ന് പഠനം പൂര്‍ത്തിയാക്കി ഒരു ഡിഗ്രി കൈയ്യില്‍ വേണം, രണ്ട് നിക്കാഹ് കഴിയണം. രണ്ടും ദുല്‍ഖര്‍ അനുസരിച്ചു. സിനിമയിലേക്കിറങ്ങിയാല്‍ നേരിടേണ്ടി വരുന്ന എല്ലാ വെല്ലുവിളികളെയും അതിജീവിക്കാന്‍ അത് രണ്ടും മസ്റ്റായിരുന്നു.
മകന്റെ സിനിമയാണ് എന്ന് കരുതി ഒരൊറ്റ സിനിമയ്ക്കും മമ്മൂട്ടി തന്റെ സോഷ്യല്‍ മീഡിയ പേജിലൂടെ പ്രമോഷന്‍ നല്‍കിയിട്ടില്ല. വാപ്പച്ചിയുടെ ഫോണെടുത്ത് അദ്ദേഹത്തിന്റെ സോഷ്യല്‍ മീഡിയ പേജിലൂടെ തന്റെ സിനിമയ്ക്ക് ദുല്‍ഖര്‍ പ്രമോഷന്‍ നല്‍കിയപ്പോള്‍ അത് ഫാന്‍സ് കൈയ്യോടെ പൊക്കുകയും ചെയ്തു. തുടക്കത്തില്‍ മമ്മൂട്ടിയാണ് ദുല്‍ഖറിന്റെ തിരക്കഥകള്‍ തിരഞ്ഞെടുക്കുന്നത് എന്നുള്ള ഗോസിപ്പുകളുണ്ടായിരുന്നു. പ്രതികരണമേ അര്‍ഹിക്കാത്ത അത്തരം കമന്റുകളോട് മമ്മൂട്ടിയോ ദുല്‍ഖറോ ഒന്നും പറയാന്‍ പോയിട്ടില്ല.
ഇന്ന് വാപ്പച്ചിയുടെ ചാലുവിന്റെ ജന്മദിനമാണ്. പിറന്നാളിന ഒരു പോസ്റ്റ് അത് എപ്പോഴും ഉണ്ടാവുന്നതാണ്. മമ്മൂട്ടി കമ്പനി എന്ന പേജിലൂടെ രാവിലെ ഇരുവരും ഒന്നിച്ച് നില്‍ക്കുന്ന ഫോട്ടോ വന്നിരുന്നു. ഇപ്പോഴിതാ മമ്മൂട്ടിയുടെ ഇന്‍സ്റ്റഗ്രാം പേജിലൂടെയും ഒരു ഫോട്ടോ പുറത്തുവന്നിരിയ്ക്കുന്നു. ഹാപ്പി ബര്‍ത്ത് ഡേ ചാലു എന്ന് മാത്രമാണ് അതിന്റെ ക്യാപ്ഷന്‍. അതു മതി, അതിലുണ്ട് വാപ്പച്ചിയും മോനും തമ്മിലുള്ള സ്‌നേഹവും ആത്മബന്ധവും എന്ന് ആരാധകര്‍ പറയുന്നു



English (US) ·