വാരാന്ത്യത്തിൽ കാണാൻ 8 പുതിയ ചിത്രങ്ങൾ; ഈ ആഴ്ചയിലെ പ്രധാന ഒ.ടി.ടി റിലീസുകൾ ഇതാ

2 weeks ago 4

Contributed by: Vishnu Santhosh|Samayam Malayalam•4 Nov 2026, 4:32 p.m. IST

ദുൽഖർ സൽമാൻ-ആന്റണി വർഗീസ് ചിത്രം 'ഐ ആം ഗെയിം' ഉൾപ്പെടെ എട്ട് പുതിയ ദക്ഷിണേന്ത്യൻ സിനിമകളാണ് ഈ ആഴ്ച വിവിധ ഒ.ടി.ടി പ്ലാറ്റ്‌ഫോമുകളിലൂടെ റിലീസിനെത്തുന്നത്. മലയാളം, തമിഴ്, തെലുങ്ക് ഭാഷകളിലായി ഓ ടി ടി സ്ട്രീമിങ് ആരംഭിക്കുന്ന പ്രധാന ചിത്രങ്ങളും അവയുടെ റിലീസ് തീയതികളും അറിയാനായി വായിക്കു .

ott releaseവിഷ്ണു സന്തോഷ്
ഈ ആഴ്ച ഒ.ടി.ടി പ്ലാറ്റ്‌ഫോമുകളിൽ സിനിമാപ്രേമികൾക്കായി മികച്ച ഒരുപിടി ദക്ഷിണേന്ത്യൻ ചിത്രങ്ങൾ റിലീസിനെത്തുകയാണ്. മലയാളം, തമിഴ്, തെലുങ്ക് ഭാഷകളിലായി ആക്ഷൻ റൊമാൻസ് സ്പോർട്സ് ത്രില്ലർ വിഭാഗങ്ങളിൽപ്പെടുന്ന എട്ട് പുതിയ ചിത്രങ്ങളാണ് പ്രേക്ഷകർക്ക് മുന്നിലെത്തുന്നത്. തിയേറ്ററുകളിൽ ശ്രദ്ധ നേടിയ ചിത്രങ്ങൾക്കൊപ്പം നേരിട്ട് ഒ.ടി.ടിയിലേക്ക് എത്തുന്ന സിനിമകളും ഈ കൂട്ടത്തിലുണ്ട്.

മലയാളത്തിൽ നിന്ന് ദുൽഖർ സൽമാൻ, ആന്റണി വർഗീസ് പെപ്പെ എന്നിവർ പ്രധാന വേഷങ്ങളിലെത്തുന്ന 'ഐ ആം ഗെയിം' ആണ് ഈ ആഴ്ചയിലെ ഏറ്റവും വലിയ ആകർഷണം. നഹാസ് ഹിദായത്ത് സംവിധാനം ചെയ്ത ഈ ഫാന്റസി ആക്ഷൻ ചിത്രം നവംബർ ആറിന് ജിയോഹോട്ട്സ്റ്റാറിലൂടെ സ്ട്രീമിങ് ആരംഭിക്കും. മരണപ്പെട്ട ഒരു ക്രിക്കറ്റ് താരത്തിന്റെ കൈകൾ ശസ്ത്രക്രിയയിലൂടെ മാറ്റിവെക്കുന്ന യുവാവിന്റെ ജീവിതത്തിലുണ്ടാകുന്ന അപ്രതീക്ഷിത വഴിത്തിരിവുകളാണ് ചിത്രം പറയുന്നത്. ഇതുകൂടാതെ ബിബിൻ ജോർജ്, ബാബുരാജ്, മുരളി ഗോപി എന്നിവർ അഭിനയിക്കുന്ന 'ഐ.സി.യു' എന്ന മലയാളം ത്രില്ലർ ഡ്രാമയും നവംബർ ആറിന് സൺ നെക്സ്റ്റിൽ എത്തും. ഒരു ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തിൽ മുൻ കാമുകന്മാരും ശത്രുക്കളും അപ്രതീക്ഷിതമായി കണ്ടുമുട്ടുമ്പോഴുണ്ടാകുന്ന ഉദ്വേഗജനകമായ സംഭവങ്ങളാണ് ഈ ചിത്രത്തിന്റെ ഇതിവൃത്തം.

Samayam Malayalamഞാൻ കൊടുത്ത കഥ ഇതായിരുന്നില്ല'; 'ബിഗ് ബഡ്ജറ്റ് സിനിമയായപ്പോൾ കഥയിൽ മാറ്റങ്ങൾ വന്നു', ഗെയിം ചന്ജർ സിനിമയെപ്പറ്റി കാർത്തിക് സുബ്ബരാജ്
തമിഴ് സിനിമാപ്രേമികൾക്കായി നാല് വ്യത്യസ്ത ചിത്രങ്ങളാണ് നവംബർ ആറിന് പുറത്തിറങ്ങുന്നത്. ഹിപ്ഹോപ്പ് തമിഴ ആദി സംവിധാനം ചെയ്ത് നായകനാകുന്ന 'മീസയ മുറുക്ക് 2' സോണി ലിവിലൂടെ പ്രേക്ഷകരിലേക്കെത്തും. വടക്കൻ ചെന്നൈയിലെ ഗാനാ സംഗീതത്തെ ലോകവേദിയിലെത്തിക്കാൻ ശ്രമിക്കുന്ന ഒരു കുടുംബത്തിന്റെ മൂന്ന് തലമുറകളുടെ കഥയാണ് ഈ മ്യൂസിക്കൽ കോമഡി ചിത്രം പറയുന്നത്. ഹരീഷ് കല്യാണും സിദ്ധി ഇദ്നാനിയും ഒന്നിക്കുന്ന 'നൂറു കോടി വാനവിൽ' എന്ന റൊമാന്റിക് ഡ്രാമ സീ5-ലും , കേരളത്തിലെ ഒരു ഗ്രാമത്തിൽ നിന്നുള്ള ഏഴ് ആൺകുട്ടികളുടെ ഫുട്ബോൾ സ്വപ്നങ്ങൾ പറയുന്ന ആന്റണി വർഗീസ് ചിത്രം '7 സ്റ്റാർ ബോയ്സ്' ആഹാ വീഡിയോയിലും സ്ട്രീമിങ് തുടങ്ങും. കൂടാതെ, സാമ്പത്തിക പ്രതിസന്ധികളെ തോൽപ്പിച്ച് ചെസ്സ് ചാമ്പ്യനാകാൻ ശ്രമിക്കുന്ന പത്തുവയസ്സുകാരന്റെ കഥ പറയുന്ന 'ദി ഗ്രാൻഡ് മാസ്റ്റർ' സൺ നെക്സ്റ്റിലും റിലീസ് ചെയ്യും.


തെലുങ്കിൽ നിന്ന് രണ്ട് ചിത്രങ്ങളാണ് ഈ ആഴ്ച ഒ.ടി.ടിയിൽ എത്തുന്നത്. വിക്രം സഹിദേവ് നായകനായ ആക്ഷൻ ഡ്രാമ ചിത്രം 'അനകപള്ളി' നവംബർ മൂന്നിന് സൺ നെക്സ്റ്റിൽ സ്ട്രീമിങ് ആരംഭിച്ചു കഴിഞ്ഞു. അധികാരത്തിന് വേണ്ടി ഒരു സംഘത്തിൽ ചേരുന്ന യുവാവ്, പ്രണയത്തിലായതോടെ ആ പഴയ ജീവിതം ഉപേക്ഷിക്കാൻ ശ്രമിക്കുന്നതും തുടർന്നുണ്ടാകുന്ന സംഘർഷങ്ങളുമാണ് ചിത്രം പറയുന്നത്. സന്ദീപ് സരോജ്, കെയൂരി ഷാ എന്നിവർ പ്രധാന വേഷങ്ങളിലെത്തുന്ന റൊമാന്റിക് കോമഡി ചിത്രമായ 'ബാലു ഗീത' നവംബർ അഞ്ചിന് ഇ.ടി.വി വിൻ പ്ലാറ്റ്‌ഫോമിലൂടെ പ്രേക്ഷകർക്ക് മുന്നിലെത്തും. വ്യത്യസ്ത കാഴ്ചപ്പാടുകളുള്ള രണ്ട് വ്യക്തികൾ തമ്മിലുള്ള സൗഹൃദവും പ്രണയവും കുടുംബ പശ്ചാത്തലത്തിൽ നർമ്മത്തോടെ അവതരിപ്പിക്കുന്ന ചിത്രമാണിത്.
Read Entire Article