വാരിയെല്ലിനു പൊട്ടൽ: സായ് സുദർശന് 6 ആഴ്ച വിശ്രമം

2 weeks ago 2

മനോരമ ലേഖകൻ

Published: January 03, 2026 02:34 PM IST

1 minute Read

 X)
സായ് സുദർശൻ (ഫയൽ ചിത്രം: X)

ന്യൂഡൽഹി∙ വിജയ് ഹസാരെ ട്രോഫി ആഭ്യന്തര ക്രിക്കറ്റ് മത്സരത്തിനിടെ വാരിയെല്ലിനു പരുക്കേറ്റ തമിഴ്നാട് താരം സായ് സുദർശന് ടൂർണമെന്റിലെ ശേഷിക്കുന്ന മത്സരങ്ങൾ നഷ്ടമാകും. സായിയുടെ വാരിയെല്ലിനു പൊട്ടലുണ്ടെന്നും കുറഞ്ഞത് 6 ആഴ്ച വിശ്രമം ആവശ്യമായി വരുമെന്നും ബിസിസിഐ അധികൃതർ അറിയിച്ചു. കഴിഞ്ഞ ദിവസം മധ്യപ്രദേശിന് എതിരായ മത്സരത്തിനിടെയാണ് സായ് സുദർശനു പരുക്കേറ്റത്. 

English Summary:

Sai Sudharsan wounded forces him to remainder for six weeks owed to a rib fracture sustained during the Vijay Hazare Trophy match. The BCCI confirmed that the Tamil Nadu cricketer volition miss the remainder of the tourney to retrieve from the injury.

Read Entire Article