Published: December 22, 2025 09:36 PM IST Updated: December 22, 2025 09:44 PM IST
1 minute Read
മുംബൈ ∙ 2026 ട്വന്റി20 ലോകകപ്പിനുള്ള ഇന്ത്യൻ ടീമിൽ ഓൾറൗണ്ടർ വാഷിങ്ടൻ സുന്ദറിനെയും ഇഷാൻ കിഷനെയും ഉൾപ്പെടുത്തിയതു ചോദ്യം ചെയ്ത് മുൻ ഇന്ത്യൻ ക്രിക്കറ്റ് താരം വസീം ജാഫർ. എക്സിൽ പങ്കുവച്ച പോസ്റ്റിലാണ് വസീം ജാഫറിന്റെ അഭിപ്രായപ്രകടനം. ഇരുവർക്കും പകരം യശസ്വി ജയ്‌സ്വാളിനെയും ജിതേഷ് ശർമയെയും ടീമിൽ ഉൾപ്പെടുത്തണമായിരുന്നെന്നും ജാഫർ പറഞ്ഞു.
‘‘എന്തുകൊണ്ട് ജയ്‌സ്വാളും ജിതേഷും ഇല്ല? ഇഷാനും വാഷിക്കും പകരം അവരെയാണ് ഞാൻ തിരഞ്ഞെടുക്കുക. അക്ഷർ വൈസ് ക്യാപ്റ്റൻ ആണ്, അതിനാൽ അദ്ദേഹം തീർച്ചയായും കളിക്കും. വരുണിനും കുൽദീപിനും പകരം വാഷിയെ കളിപ്പിക്കാൻ കഴിയില്ല. ടീമിൽനിന്നു പുറത്താകാൻ മാത്രം ഒരു തെറ്റും ജിതേഷ് ചെയ്തിട്ടില്ല. യശസ്വി, എന്തുകൊണ്ടാണ് അദ്ദേഹം ആദ്യം അവിടെ ഉണ്ടാകണമെന്ന് വിശദീകരിക്കേണ്ടതില്ല.’’– ജാഫർ തന്റെ എക്സ് ഹാൻഡിലിൽ പോസ്റ്റ് ചെയ്തു.
ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ട്വന്റി20 പരമ്പര വിജയിച്ച ടീമിലും വാഷിങ്ടൻ സുന്ദറുണ്ടായിരുന്നു. എന്നാൽ അഹമ്മദാബാദിൽ നടന്ന അവസാന മത്സരത്തിൽ മാത്രമാണ് താരം ഇടംപിടിച്ചത്. ട്വന്റി20 ലോകകപ്പിനുള്ള 15 അംഗ ടീമിലെ നാലു സ്പിന്നർമാരിൽ ഒരാളായിട്ടാണ് വാഷിങ്ടൻ സുന്ദറെ ഉൾപ്പെടുത്തിയത്. അക്ഷർ പട്ടേൽ, വരുൺ ചക്രവർത്തി, കുൽദീപ് യാദവ് എന്നിവരാണ് മറ്റു സ്പിന്നർമാർ. എന്നാൽ ബാറ്റിങ്ങിലെ വാഷിങ്ടൻ സുന്ദറിന്റെ മികവും താരത്തെ ഉൾപ്പെടുത്തുന്നതിൽ നിർണായകമായി.
I would person them successful spot of Ishan & Washi. Axar is VC truthful he's definite to play and you can't play Washi up of Varun and Kuldeep. Jitesh hasn't done thing incorrect to beryllium dropped and Yashasvi, don't request immoderate explaining wherefore helium shouldn't beryllium determination successful archetypal place. #T20WorldCup2026 https://t.co/68BtGDKZYx
— Wasim Jaffer (@WasimJaffer14) December 21, 2025മറുവശത്ത്, ജിതേഷ് ദക്ഷിണാഫ്രിക്കയ്ക്കെതിരായ അഞ്ച് മത്സരങ്ങളും കളിച്ചിരുന്നു. രണ്ട് ഇന്നിങ്സുകളിലായി 37 റൺസും നേടി. എന്നാൽ ട്വന്റി20 ലോകകപ്പിൽനിന്നു താരം പുറത്താകുകായിരുന്നു. രണ്ടാം വിക്കറ്റ് കീപ്പറായി ഇഷാൻ കിഷൻ എത്തിയതോടെയാണ് ജിതേഷിനു സ്ഥാനം നഷ്ടപ്പെട്ടത്. സയ്യിദ് മുഷ്താഖ് അലി ക്രിക്കറ്റ് ടൂർണമെന്റിലെ പ്രകടനത്തിന്റെ ബലത്തിലാണ് ഇഷാൻ ടീമിലേക്ക് തിരിച്ചെത്തിയത്. 2024 ട്വന്റി20 ലോകകപ്പ് ടീമിന്റെ ഭാഗമായി യശസ്വി ജയ്സ്വാൾ, അഭിഷേക് ശർമ ഓപ്പണറായി സ്ഥാനം ഉറപ്പിച്ചതോടെയാണ് ട്വന്റി20 ടീമിൽനിന്നു പുറത്തായത്.
English Summary:








English (US) ·