വാഹനം അമിതവേ​ഗതയിൽ, ഡ്രൈവർ ജോട്ടയെന്ന് പോലീസ്; റോഡിൽ 100 മീറ്ററോളം അടയാളങ്ങൾ

6 months ago 7

സമോറ: കാർ അപകടത്തിൽ പോർച്ചുഗീസ് ഫുട്‌ബോൾ താരം ഡിയാഗോ ജോട്ട മരിച്ചുവെന്ന വാർത്ത ഞെട്ടലോടെയാണ് ലോകം കേട്ടത്. സ്‌പെയിനിലെ സമോറ നഗരത്തിൽ വെച്ചുണ്ടായ അപകടത്തിൽ ജോട്ടയ്ക്കും ഒപ്പം സഞ്ചരിച്ചിരുന്ന സഹോദരൻ ആൻഡ്രെ സിൽവയ്ക്കും ജീവൻ നഷ്ടപ്പെട്ടു. വിവാഹം കഴിഞ്ഞ് 10 ദിവസം മാത്രം കഴിയുമ്പോഴാണ് താരത്തിന് ദാരുണാന്ത്യം സംഭവിക്കുന്നത്. അപകടത്തിന്റെ കൂടുതൽ വിവരങ്ങൾ പുറത്തുവിട്ടിരിക്കുകയാണ് പോലീസ്.

ജോട്ട സഞ്ചരിച്ച വാഹനം അമിതവേഗതയിലാണെന്നാണ് സമോറ ട്രാഫിക് പോലീസ് അറിയിക്കുന്നത്. അപകടത്തിൽപ്പെട്ട ലംബോർഗിനിയുടെ ടയറിൽ നിന്നുള്ള അടയാളങ്ങൾ പരിശോധിച്ച ശേഷമാണ് പോലീസ് ഇക്കാര്യം അറിയിച്ചത്. അപകടത്തിൽപ്പെട്ട വാഹനം ഓടിച്ചത് ഡിയാഗോ ജോട്ടയാണെന്നാണ് പരിശോധനകളിൽ നിന്ന് മനസിലാകുന്നതെന്നും പോലീസ് പറഞ്ഞു. 100 മീറ്ററോളം റോഡിൽ ടയറിന്റെ അടയാളങ്ങളുണ്ടായിരുന്നതായാണ് റിപ്പോർട്ട്.

ജോട്ടയും സഹോദരൻ അഡ്രിയാനും സഞ്ചരിച്ചിരുന്ന ലംബോർഗിനിയാണ് അപകടത്തിൽപ്പെട്ടത്. മറ്റൊരു വാഹനത്തെ മറികടക്കാനുള്ള ശ്രമത്തിനിടെയാണ് അപകടമുണ്ടായത്. കാർ റോഡിൽ നിന്ന് തെന്നിമാറുകയും ടയർ പൊട്ടുകയും ചെയ്തു. പിന്നാലെ വാഹനം മറിഞ്ഞ് തീപ്പിടിക്കുകയായിരുന്നു. സമോറയിൽ എ 52 ഹൈവേയിലാണ് അപകടം നടക്കുന്നത്. അപകടത്തിന് പിന്നാലെ അഗ്നി രക്ഷാസേനയും എമർജൻസി മെഡിക്കൽ യൂണിറ്റും സ്ഥലത്ത് ഇരച്ചെത്തിയെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

1996-ൽ പോർട്ടോയിൽ ജനിച്ച ജോട്ട, പാക്കോസ് ഡി ഫെരേരയുടെ യൂത്ത് അക്കാദമിയിലൂടെയാണ് തന്റെ കളി ജീവിതം ആരംഭിച്ചത്. 2016-ൽ അത്‌ലറ്റിക്കോ മാഡ്രിഡിലേക്ക് മാറി, തുടർന്ന് തൊട്ടടുത്ത വർഷം പ്രീമിയർ ലീഗിൽ വോൾവർഹാംപ്ടൺ വാണ്ടറേഴ്‌സിലെത്തി. 2020-ലാണ് ലിവർപൂളിലെത്തുന്നത്. ക്ലബ്ബിനായി 123 മത്സരങ്ങളിൽ നിന്നായി 47 ഗോളുകൾ നേടിയിട്ടുണ്ട്. ലിവർപൂളിനായി എഫ്എ കപ്പ്, പ്രീമിയർ ലീ​ഗ്, ലീ​ഗ്സ് കപ്പ് തുടങ്ങിയവ നേടിയിട്ടുണ്ട്. പോർച്ചു​ഗലിനായി രണ്ട് തവണ യുവേഫ നേഷൻസ് ലീ​ഗും സ്വന്തമാക്കിയ ടീമിലുണ്ടായിരുന്നു.

അപകടത്തിന് 10 ദിവസം മുമ്പായിരുന്നു ജോട്ടയുടെ വിവാഹം. ദീർഘകാലമായി പ്രണയത്തിലായിരുന്ന കാമുകി റൂട്ട് കാർഡോസോയെയാണ് താരം വിവാഹം കഴിച്ചത്. അപകടത്തിന് മണിക്കൂറുകൾക്ക് മുമ്പ് വിവാഹ വീഡിയോ ജോട്ട ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ചിരുന്നു. 'ഞങ്ങൾ ഒരിക്കലും മറക്കാത്ത ഒരു ദിവസം' എന്ന ക്യാപ്ഷനും ഇതിന് നൽകിയിരുന്നു. 'എന്റെ സ്വപ്‌നം സാക്ഷാത്കരിച്ചു' എന്ന് പറഞ്ഞ് വിവാഹഗൗണിലുള്ള ചിത്രങ്ങൾ രണ്ട് ദിവസം മുമ്പ് റൂട്ടും ഇൻസ്റ്റയിൽ പോസ്റ്റ് ചെയ്തിരുന്നു. 'ഞാനാണ് ആ ഭാഗ്യവാൻ' എന്നാണ് ഈ ചിത്രങ്ങൾക്ക് താഴെ ജോട്ട റൂട്ടിനായി കുറിച്ചത്.

Content Highlights: Jotas car was astir apt speeding earlier fatal clang Spanish police

Subscribe to our Newsletter

Get regular updates from Mathrubhumi.com

Read Entire Article