വാഹനാപകടത്തിന് പിന്നാലെ ഹൃദയാഘാതം; നടൻ സന്തോഷ് നായർ അന്തരിച്ചു

3 weeks ago 4
Santhosh k nairസന്തോഷ് നായർ
പത്തനംതിട്ട: സിനിമ സീരിയൽ താരം സന്തോഷ് കെ നായർ അന്തരിച്ചു. എംസി റോഡിൽ രാവിലെ ആറരയോടെ അടൂർ ഏനാത്ത് ആയിരുന്നു അപകടമുണ്ടായത്. സന്തോഷ് യാത്ര ചെയ്ത കാർ നിയന്ത്രണം തെറ്റി പാഴ്സൽ ലോറിയിൽ ഇടിക്കുകയായിരുന്നു. അടൂർ ലൈഫ് ലൈൻ ആശുപത്രിയിൽ ചികിത്സയിലിരിക്കവയാണ് മരണം സംഭവിച്ചത്. കാറിൽ ഒപ്പമുണ്ടായിരുന്ന ഭാര്യയ്ക്കും, ലോറി ഡ്രൈവർ സുധീഷ് എന്നിവർക്ക് പരിക്ക് പറ്റിയിട്ടുണ്ട്.

100 ലേറെ സിനിമകളിൽ അഭിനയിച്ച താരമാണ് സന്തോഷ് നായർ. മോഹിനിയാട്ടമാണ് അവസാന സിനിമ. 1982ൽ പുറത്തിറങ്ങിയ ‘ഇതു ഞങ്ങളുടെ കഥ’ എന്ന ചിത്രത്തിലൂടെയാണ് സന്തോഷ് സിനിമാരംഗത്തേക്ക് എത്തിയത്. നായകന്‍, വില്ലന്‍, സ്വഭാവനടന്‍, കോമഡി വേഷങ്ങള്‍ എന്നിങ്ങനെ നൂറിലധികം സിനിമകളില്‍ അദ്ദേഹം തന്റെ സാന്നിധ്യം അറിയിച്ചു.

Samayam Malayalamഭര്‍ത്താവ് ജഗദിനെ പോലും ഭ്രമിപ്പിച്ച അമല പോളിന്റെ സൗന്ദര്യം; ഇതെന്തൊരു മാറ്റമാണ്
'ഏപ്രില്‍ 18', 'ഇവിടെ തുടങ്ങുന്നു' എന്നീ സിനിമകളിലെ വില്ലന്‍ വേഷങ്ങള്‍ ശ്രദ്ധിക്കപ്പെട്ടു. 1960 നവംബർ 12ന് തിരുവനന്തപുരത്ത് സിഎൻ കേശവൻ നായരുടെയും പി രാജലക്ഷ്മി അമ്മയുടെയും മകനായാണ് ജനനം.
ലിജിൻ കടുക്കാരം

രചയിതാവിനെക്കുറിച്ച്ലിജിൻ കടുക്കാരംലിജിൻ കടുക്കാരം, സമയം മലയാളം ഓൺലൈൻ ന്യൂസ് പോർട്ടലിൽ അസിസ്റ്റൻ്റ് ന്യൂസ് എഡിറ്ററാണ് ലിജിൻ കടുക്കാരം. കഴിഞ്ഞ പത്ത് വർഷമായി മാധ്യമ രംഗത്ത് സജീവം. 2019 സെപ്റ്റംബറിലാണ് ടൈംസ് ഇൻ്റർനെറ്റിൻ്റെ ഭാഗമായത്. 2024 മുതൽ സമയം മലയാളം ടീം ഇൻ ചാർജായി പ്രവർത്തിച്ച് വരുന്നു. വികസനം, രാഷ്ട്രീയം, കായികം തുടങ്ങിയ വിഷയങ്ങളിൽ ലേഖനങ്ങൾ എഴുതുന്നതോടൊപ്പം വീഡിയോകളും ചെയ്യുന്നു. ഇന്ത്യൻ റെയിൽവേയുമായി ബന്ധപ്പെട്ട വാർത്തകളും കേരളത്തിൻ്റെ വികസന പദ്ധതികളും അവയുടെ പുരോഗതിയും പ്രധാനമായും ഫോക്കസ് ചെയ്യുന്നു. കേരള രാഷ്ട്രീയം സസൂക്ഷ്മം നിരീക്ഷിക്കുന്ന ലിജിൻ വിഷയങ്ങളെ വിശകലനം ചെയ്തുകൊണ്ടുള്ള വാർത്തകളും വീഡിയോകളും തയ്യാറാക്കുന്നു. ക്രിക്കറ്റ് സംബന്ധമായ വീഡിയോകളും ചെയ്യാറുണ്ട്. കണ്ണൂർ യൂണിവേഴ്സിറ്റിയിൽ നിന്ന് ഇംഗ്ലീഷിൽ ബിരുദവും കാലിക്കറ്റ് യൂണിവേഴ്സിറ്റിയിൽ നിന്ന് ജേണലിസത്തിൽ ബിരുദാനന്തര ബിരുദവും പൂർത്തിയാക്കി. 2016 മുതൽ മാധ്യമപ്രവർത്തനത്തിൽ സജീവം. ഓൺലൈൻ മാധ്യമമായ ഡൂൾ ന്യൂസിലാണ് മാധ്യമപ്രവർത്തനം ആരംഭിച്ചത്. തുടർന്ന് ന്യൂസ് 18 മലയാളത്തിൽ ജനറൽ ന്യൂസിനൊപ്പം സ്പോർട്സ് വിഭാഗവും കൈകാര്യം ചെയ്തു.... കൂടുതൽ വായിക്കുക

Read Entire Article