12 July 2025, 10:08 PM IST

Photo: AP
ലണ്ടന്‍: വിംബിള്‍ഡണ്‍ വനിതാ സിംഗിള്‍സ് കിരീടം പോളണ്ടിന്റെ എട്ടാം സീഡ് ഇഗ സ്വിയാടെക്കിന്. ശനിയാഴ്ച നടന്ന ഫൈനലില്‍ അമേരിക്കയുടെ 13-ാം സീഡ് അമാന്‍ഡ അനിസിമോവയെ കീഴടക്കിയാണ് സ്വിയാടെക്ക് കന്നി വിംബിള്‍ഡണ്‍ കിരീടം സ്വന്തമാക്കിയത്. തികച്ചും ആധികാരികമായി 6-0, 6-0 എന്ന സ്‌കോറിന് നേരിട്ടുള്ള സെറ്റുകള്‍ക്കായിരുന്നു പോളണ്ട് താരത്തിന്റെ ജയം.
സെമിയില്‍ ബെലറൂസിന്റെ ലോക ഒന്നാംനമ്പര്‍ താരം ആര്യാന സബലേങ്കയെ അട്ടിമറിച്ചെത്തിയ അനിസിമോവയ്ക്ക് ഫൈനലില്‍ സ്വിയാടെക്കിനു മുന്നില്‍ ഒന്നും ചെയ്യാനായില്ല. ഒരു ഗെയിം പോലും നേടാനാകാതെയായിരുന്നു താരത്തിന്റെ തോല്‍വി. ഇഗ സ്വിയാടെക്കിന്റെ ആറാം ഗ്രാന്‍ഡ്സ്ലാം നേട്ടമാണിത്.
Content Highlights: Iga Swiatek claims her maiden Wimbledon rubric with a stunning 6-0, 6-0 triumph implicit Amanda Anisimova








English (US) ·