
കമൽ ഹാസൻ, വി.എസ്. അച്യുതാനന്ദൻ, മമ്മൂട്ടി | ഫോട്ടോ: പിടിഐ, മാതൃഭൂമി
അന്തരിച്ച മുന്‍മുഖ്യമന്ത്രിയും മുതിര്‍ന്ന സിപിഎം നേതാവുമായ വി.എസ്. അച്യുതാനന്ദന് ആദരാഞ്ജലി അര്‍പ്പിച്ച് സിനിമാ ലോകം. മമ്മൂട്ടി, പൃഥ്വിരാജ്, കുഞ്ചാക്കോ ബോബന്‍, നിവിന്‍ പോളി, മഞ്ജു വാര്യര്‍ അടക്കമുള്ള താരങ്ങള്‍ വി.എസിന് അന്ത്യാഞ്ജലി നേര്‍ന്നു. തമിഴ് നടനും നിയുക്തരാജ്യസഭാ എംപിയുമായ കമല്‍ ഹാസനും വി.എസിന്റെ വിയോഗത്തില്‍ അനുശോചിച്ചു.
'അവഗണിക്കപ്പെട്ടവരുടെ മുന്നണിപ്പോരാളി വി.എസ്. അച്യുതാനന്ദന് ഇനി വിശ്രമം. കേരളത്തിന്റെ മുന്‍മുഖ്യമന്ത്രിയും സ്വാതന്ത്ര്യസമര സേനാനിയും കമ്യൂണിസ്റ്റ് ഇതിഹാസവുമായ അദ്ദേഹം വിസ്മരിക്കപ്പെട്ടവര്‍ക്ക് വേണ്ടിയുള്ള പോരാട്ടം ഒരിക്കലും അവസാനിപ്പിച്ചില്ല. കേരളത്തിനും രാജ്യത്തിനും നഷ്ടമായത് ഒരു യഥാര്‍ഥ ജനനായകനെയാണ്. വിട, സഖാവേ', എന്ന് കമല്‍ ഹാസന്‍ സാമൂഹികമാധ്യങ്ങളില്‍ കുറിച്ചു.
മമ്മൂട്ടിയും പൃഥ്വിരാജും കുഞ്ചാക്കോ ബോബനും നിവിന്‍ പോളിയുമടക്കമുള്ള താരങ്ങള്‍ വി.എസിന്റെ ചിത്രം പങ്കുവെച്ചാണ് അനുശോചനം അറിയിച്ചത്. സ്ത്രീ സുരക്ഷയ്ക്ക് വേണ്ടിയുള്ള വി.എസിന്റെ നിലപാടുകള്‍ കാലത്തിന്റെ ആവശ്യകത കൂടിയായിരുന്നുവെന്ന് മഞ്ജു വാര്യര്‍ ഫെയ്‌സ്ബുക്കില്‍ കുറിച്ചു.
തിങ്കളാഴ്ച വൈകിട്ട് 3.20-ഓടെയായിരുന്നു വി.എസിന്റെ വിയോഗം. മുഖ്യമന്ത്രിസ്ഥാനമൊഴിഞ്ഞ ശേഷം വാര്‍ധക്യസഹജമായ അവശതകളുമായി വിശ്രമജീവിതം നയിച്ചുവന്ന വി.എസിനെ ആരോഗ്യസ്ഥിതി മോശമായതിനെ തുടര്‍ന്ന് ജൂണ്‍ 23-ന് തിരുവനന്തപുരം എസ്.യു.ടി ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. ഭാര്യ വസുമതിയും മക്കളായ വി.എ. അരുണ്‍കുമാറും വി.വി. ആശയും മരണസമയത്ത് ഒപ്പമുണ്ടായിരുന്നു. മുഖ്യമന്ത്രി പിണറായി വിജയന്‍, സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്‍ തുടങ്ങിയവരും മന്ത്രിമാരും പാര്‍ട്ടി നേതാക്കളും തിങ്കളാഴ്ച ഉച്ചകഴിഞ്ഞ് എസ്.യു.ടി. ആശുപത്രിയില്‍ എത്തി വി.എസിനെ സന്ദര്‍ശിച്ചിരുന്നു.
Content Highlights: movie manufacture mourns the decease of erstwhile CM VS Achuthanandan
![]()
മാതൃഭൂമി.കോം വാട്സാപ്പിലും





English (US) ·