‘വിഐപികൾ’ ഗ്രൗണ്ടിൽ ഇല്ല, സച്ചിൻ ഉൾപ്പടെ മാറിനിന്നു, ഇതിഹാസത്തെ കൺനിറയെ കണ്ട് വാങ്കഡെയിലെ ആരാധകർ; ഛേത്രിയെ കെട്ടിപ്പിടിച്ച് മെസ്സി- വിഡിയോ

1 month ago 2

ഓൺലൈൻ ഡെസ്ക്

Published: December 14, 2025 06:19 PM IST Updated: December 15, 2025 08:32 AM IST

1 minute Read

messi-mumbai-1
വാങ്കഡെ സ്റ്റേഡിയത്തിൽ കുട്ടികൾക്കൊപ്പം പന്തു തട്ടുന്ന മെസ്സി. ചിത്രം∙ ആർ.എസ്. ഗോപൻ. മനോരമ

മുംബൈ∙ അർജന്റീന സൂപ്പർ താരം ലയണൽ‌ മെസ്സിക്ക് മുംബൈ വാങ്കഡെ സ്റ്റേഡിയത്തിൽ വൻ വരവേൽപ്. ഞായറാഴ്ച വൈകിട്ട് ആറു മണിയോടെയാണ് മെസ്സിയും സംഘവും വാങ്കഡെ സ്റ്റേഡിയത്തിലെ ഗ്രൗണ്ടിൽ ഇറങ്ങിയത്. സ്റ്റേഡിയത്തിലെത്തിയ മെസ്സി പ്രദർശന മത്സരം കളിച്ച താരങ്ങളെ അഭിവാദ്യം ചെയ്തു. പിന്നീട് മെസ്സി, റോഡ്രിഗോ ഡി പോൾ, ലൂയി സ്വാരെസ് എന്നിവർ ഫുട്ബോൾ ടീമുകൾക്കൊപ്പം ഫോട്ടോയ്ക്ക് പോസ് ചെയ്തു. 

കൊല്‍ക്കത്തയിലെ സംഘർഷങ്ങളുടെ പശ്ചാത്തലത്തിൽ മെസ്സിക്കൊപ്പം വിഐപികൾ ആരും മുംബൈയിലെ ഗ്രൗണ്ടിൽ ഉണ്ടായിരുന്നില്ല. ഏതാനും സുരക്ഷാ ഉദ്യോഗസ്ഥർ മാത്രം താരത്തെ പിന്തുടർന്നു. ഗ്രൗണ്ടിന്റെ വിവിധ ഭാഗങ്ങളിലെത്തിയ മെസ്സി, ഗാലറിയിലെ ആരാധകർക്ക് പന്തുകൾ അടിച്ചുനൽകി. തുടർന്ന് വനിതാ ഫുട്ബോൾ താരങ്ങൾക്കൊപ്പം കുറച്ചു സമയം പന്തുകൾ പാസ് ചെയ്തു. ഈ സമയമത്രയും ക്രിക്കറ്റ് ഇതിഹാസം സച്ചിൻ തെൻഡുൽക്കർ, മഹാരാഷ്ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസ് എന്നിവർ ഗാലറിയിലെ പ്രത്യേകം തയാറാക്കിയ വേദിയിൽ ഇരിക്കുകയായിരുന്നു.

ഏറെ നേരത്തിനു ശേഷമാണ് വിഐപികളെല്ലാം മെസ്സിയെ അടുത്തു കാണുന്നതിനായി ഗ്രൗണ്ടിലെത്തിയത്. ഫഡ്നവിസിനൊപ്പം സച്ചിൻ തെന്‍ഡുൽക്കർ, ബോളിവുഡ് താരങ്ങളായ അജയ് ദേവ്ഗണ്‍, ടൈഗർ ഷ്രോഫ് എന്നിവരും ഗ്രൗണ്ടിലിറങ്ങി. സച്ചിൻ തെൻഡുൽക്കർ ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ ജഴ്സി മെസ്സിക്കു സമ്മാനിച്ചപ്പോൾ, മെസ്സി അർജന്റീന ടീം അടുത്ത ലോകകപ്പിൽ ധരിക്കുന്ന ജഴ്സി സച്ചിനും നൽകി. ദേവേന്ദ്ര ഫഡ്നാവിസ്, സുനിൽ ഛേത്രി എന്നിവർക്കും മെസ്സി അർജന്റീനയുടെ ജഴ്സി സമ്മാനിച്ചു.

🚨 BREAKING: Leo Messi conscionable arrived astatine the Wankhede stadium holding implicit 40k assemblage successful Mumbai,

& the Whole assemblage Started Chanting "MESSI, MESSI, MESSI". 🔥🐐pic.twitter.com/6mOWo5IhDf

— MessiXtra  (@MessiXtraHQ) December 14, 2025

🚨 Over 55,000 fans astatine Mumbai’s Wankhede Stadium chanting “Messi, Messi” successful a state wherever shot isn’t adjacent the No.1 sport

Messi’s power is UNREAL 🐐

pic.twitter.com/4twNNHxdIu

— ACE (fan) (@FCB_ACEE) December 14, 2025

messi-mumbai-4

റോഡ്രിഗോ ഡി പോൾ, ലയണൽ മെസ്സി, ലൂയി സ്വാരെസ് എന്നിവർ വാങ്കഡെ സ്റ്റേഡിയത്തിൽ. ചിത്രം∙ ആർ.എസ്. ഗോപൻ, മനോരമ

chhetri-messi-1

സുനിൽ ഛേത്രിക്ക് ജഴ്സി സമ്മാനിക്കുന്ന മെസ്സി.

മുംബൈയിലെത്തിയ മെസ്സി ആദ്യം പോയത് ‘ക്രിക്കറ്റ് ക്ലബ്ബ് ഓഫ് ഇന്ത്യ’യിലേക്കാണ്. ബോളിവുഡ് താരങ്ങളും വിഐപികളും ഇവിടെ മെസ്സിക്കൊപ്പം ചിത്രങ്ങളെടുത്തു. മെസ്സിയുടെ വരവിനു മുൻപ് വാങ്കഡെ സ്റ്റേഡിയത്തിൽ ആരാധകർക്കു വേണ്ടി പ്രദർശന മത്സരവും സംഘടിപ്പിച്ചിരുന്നു. ഇന്ത്യൻ ഫുട്ബോൾ ഇതിഹാസം സുനിൽ ഛേത്രിയും പ്രദർശന മത്സരത്തിൽ പന്തു തട്ടി. 

messi-mumbai-3

റോഡ്രിഗോ ഡി പോൾ, ലയണൽ മെസ്സി, ലൂയി സ്വാരെസ് എന്നിവർ വാങ്കഡെ സ്റ്റേഡിയത്തിൽ. ചിത്രം∙ ആർ.എസ്. ഗോപൻ, മനോരമ

messi-mumbai-2

ലയണൽ മെസ്സിക്കൊപ്പം സെൽഫിയെടുക്കുന്ന കുട്ടി. ചിത്രം∙ ആർ.എസ്. ഗോപൻ, മനോരമ

English Summary:

Lionel Messi received a expansive invited astatine Mumbai's Wankhede Stadium. He interacted with shot teams and fans, and besides spent clip with women shot players during his visit.

Read Entire Article