Published: June 22 , 2025 03:05 PM IST
1 minute Read
ലീഡ്സ്∙ ഇംഗ്ലണ്ടിനെതിരായ ആദ്യ ടെസ്റ്റിന്റെ രണ്ടാം ദിവസം വിക്കറ്റു വീഴ്ത്താൻ ഇന്ത്യൻ താരങ്ങൾ ബുദ്ധിമുട്ടുന്നതിനിടെ ഡ്രസിങ് റൂമിൽ പരിശീലകൻ ഗൗതം ഗംഭീറുമായി നിര്‍ണായക ചർച്ചകൾ നടത്തി സൂപ്പർ താരം ജസ്പ്രീത് ബുമ്ര. മത്സരത്തിന്റെ രണ്ടാം ദിവസം ജസ്പ്രീത് ബുമ്ര മാത്രമാണ് ഇന്ത്യൻ ബോളർമാരിൽ തിളങ്ങിയത്. 13 ഓവറുകൾ പന്തെറിഞ്ഞ ബുമ്ര 48 റൺസ് വഴങ്ങി മൂന്നു വിക്കറ്റുകൾ വീഴ്ത്തി. പേസർമാരായ മുഹമ്മദ് സിറാജ്, പ്രസിദ്ധ് കൃഷ്ണ, ഷാർദൂൽ ഠാക്കൂർ എന്നീ താരങ്ങൾക്കു വിക്കറ്റൊന്നും ലഭിച്ചില്ല.
ബുമ്രയുടേതല്ലാത്ത ഓവറുകളിലെല്ലാം ഇംഗ്ലണ്ട് ബാറ്റർമാർ തിളങ്ങിയതോടെ രണ്ടാം ദിവസം മൂന്നു വിക്കറ്റ് നഷ്ടത്തിൽ 209 റൺസെന്ന നിലയിലാണു കളി അവസാനിപ്പിച്ചത്. സെഞ്ചറിയുമായി ഒലി പോപ്പും (131 പന്തിൽ 100), ഹാരി ബ്രൂക്കുമാണു പുറത്താകാതെ നിൽക്കുന്നത്. ശനിയാഴ്ച മത്സരത്തിന്റെ അവസാന മണിക്കൂറുകളിലായിരുന്നു അസ്വസ്ഥനായ ബുമ്ര, ഗ്രൗണ്ട് വിട്ട ശേഷം ഗൗതം ഗംഭീറിനെ കണ്ടത്. ഈ സമയത്ത് ഷാർദൂൽ ഠാക്കൂറായിരുന്നു ഗ്രൗണ്ടിൽ പന്തെറിഞ്ഞിരുന്നത്.
ചര്‍ച്ചകൾക്കു ശേഷം ഗ്രൗണ്ടിൽ തിരിച്ചെത്തിയ ബുമ്ര, ഇംഗ്ലണ്ടിന്റെ വിശ്വസ്തനായ ബാറ്റർ ജോ റൂട്ടിനെയും പുറത്താക്കി. ഓഫ് സ്റ്റംപിൽ പിച്ച് ചെയ്തു പോയ പന്ത് ജോ റൂട്ട് എഡ്ജ് ചെയ്തപ്പോൾ, മലയാളി താരം കരുൺ നായർ പിടിച്ചെടുക്കുകയായിരുന്നു. പിന്നാലെ ഹാരി ബ്രൂക്കിനെയും ബൗൺസറിലൂടെ ബുമ്ര പുറത്താക്കിയെങ്കിലും അത് നോബോളായതോടെ ഇംഗ്ലിഷ് ബാറ്റർ രക്ഷപെട്ടു.
English Summary:








English (US) ·