'വിഘടനവാദിയെന്ന് മുമ്പേ പറയുന്നുണ്ട്, അമ്പലങ്ങളില്‍ ഇനിയും പാടും' ; ജാതിഭീകരത ആരോപണത്തില്‍ വേടന്‍

8 months ago 7

vedan nr madhu

ഡോ. എൻ.ആർ. മധു, വേടൻ | Photo: Screen grab/ YouTube: Dr. Madhu Meenachil, Facebook: Dream clicks

ജാതിഭീകരവാദം പ്രചരിപ്പിക്കുന്നതാണ് തന്റെ പാട്ടുകള്‍ എന്ന കേസരി മുഖ്യപത്രാധിപരുടെ വിമര്‍ശനത്തില്‍ പ്രതികരണവുമായി റാപ്പര്‍ വേടന്‍. ആരോപണം പുതിയതല്ലെന്നും താന്‍ വലിയ വിഘടനവാദിയാണെന്ന് മുമ്പേ ആളുകള്‍ പറഞ്ഞുകൊണ്ടിരിക്കുന്നതാണെന്നും വേടന്‍ പ്രതികരിച്ചു. ആര്‍എസ്എസ് മുഖവാരിക കേസരിയുടെ മുഖ്യപത്രാധിപര്‍ ഡോ. എന്‍.ആര്‍. മധുവിന്റെ ജാതിഭീകരത പരാമര്‍ശം ചൂണ്ടിക്കാണിച്ചപ്പോള്‍, 'കോമഡി അല്ലേ അത്' എന്നായിരുന്നു വേടന്റെ പ്രതികരണം. മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തോട് പ്രതികരിക്കുകയായിരുന്നു വേടന്‍.

'സര്‍വജീവികള്‍ക്കും സമത്വം വിചാരിക്കുന്ന അംബേദ്കര്‍ പൊളിറ്റിക്‌സിലാണ് ഞാന്‍ വിശ്വസിക്കുന്നത്. മുമ്പും ഈ വിമര്‍ശനങ്ങള്‍ കേട്ടിട്ടുണ്ട്. പുതിയ കാര്യമല്ല. ഞാന്‍ വലിയ വിഘടനവാദിയാണെന്ന് മുമ്പേ ആളുകള്‍ പറഞ്ഞുകൊണ്ടിരുന്നതാണ്', വേടന്‍ പറഞ്ഞു.

'അവര്‍ എന്താണ് അങ്ങനെ പറയുന്നതെന്ന് എനിക്കറിയില്ല. നമ്മള്‍ എടുക്കുന്ന ജോലി എവിടെയോ ആളുകള്‍ക്ക് കിട്ടുന്നുണ്ട് എന്ന നല്ലകാര്യമായി മാത്രമേ ഞാന്‍ എടുക്കുന്നുള്ളൂ', വേടന്‍ വ്യക്തമാക്കി.

ക്ഷേത്രങ്ങളില്‍ വേടന്റെ പരിപാടിക്ക് അനുമതി നല്‍കരുതെന്ന മധുവിന്റെ പരാമര്‍ശം ചൂണ്ടിക്കാണിച്ചപ്പോള്‍, 'എനിക്ക് എന്തായാലും അമ്പലങ്ങളില്‍ ഷോ കിട്ടും, ഇനിയും എന്തായാലും പാടും', എന്നായിരുന്നു വേടന്റെ മറുപടി.

കൊല്ലം കുണ്ടറയ്ക്കടുത്തുള്ള ക്ഷേത്രപരിപാടിയില്‍ സംസാരിക്കവെയായിരുന്നു ഡോ. എന്‍.ആര്‍. മധുവിന്റെ വിവാദപ്രസംഗം. വേടന്റെ പാട്ടുകള്‍ ജാതിഭീകരവാദം പ്രചരിപ്പിക്കുന്നതാണെന്നായിരുന്നു വിമര്‍ശനം. വേടന്റെ പിന്നില്‍ രാജ്യത്തിന്റെ വിഘടനം സ്വപ്‌നംകാണുന്ന സ്‌പോണ്‍സര്‍മാരുണ്ടെന്നും മധു പറഞ്ഞു. വളര്‍ന്നുവരുന്ന തലമുറയിലേക്ക് വിഷം കുത്തിവെക്കുന്ന കലാഭാസമാണിത്. കലാഭാസങ്ങള്‍ നാലമ്പലങ്ങളിലേക്ക് കടന്നുവരുന്നത് തടയണമെന്നും മധു പറഞ്ഞിരുന്നു.

Content Highlights: Rapper Vedan refutes Kesari editor`s claims that his songs beforehand caste violence

മാതൃഭൂമി.കോം വാട്സാപ്പിലും

Subscribe to our Newsletter

Get regular updates from Mathrubhumi.com

Read Entire Article