വിഘ്‌നേശിന് മറക്കാതിരിക്കാമായിരുന്നു; നയന്‍താരയോടുള്ള ബഹുമാനം കാരണം കൂടുതല്‍ പറയുന്നില്ല എന്ന് സോന

6 days ago 2
വളരെ ചെറിയ പ്രായത്തില്‍ തന്നെ സംവിധാന ലോകത്തേക്ക് വന്നതാണ് വിഘ്‌നേശ് ശിവന്‍ . ഒന്നും തനിക്ക് ജീവിതത്തില്‍ എളുപ്പത്തില്‍ കിട്ടിയതല്ല, താന്‍ കഷ്ടപ്പെട്ട് നേടിയെടുത്തതാണ് എന്ന് വിഘ്‌നേശ് ശിവന്‍ പറഞ്ഞിട്ടുണ്ട്. പോടാ പോടി എന്ന ചിത്രത്തിന് ശേഷം, നാനും റൗഡി താന്‍ എന്ന സിനിമയാണ് വിഘ്‌നേശ് ശിവന്റെ കരിയറിലും ജീവിതത്തിലും വലിയൊരു മാറ്റം കൊണ്ടുവന്നത്. സിനിമ സംവിധായകന്‍ എന്നതിനപ്പുറം ലേഡി സൂപ്പര്‍ സ്റ്റാര്‍ നയന്‍താരയുടെ ഭര്‍ത്താവ്, ബിസിനസ് എന്നിങ്ങനെയുള്ള തലത്തിലെല്ലാം ഇന്ന് വിഘ്‌നേശ് ശ്രദ്ധേയനാണ്. ഭാര്യയുടെ പേരില്‍ അറിയപ്പെടുന്നതില്‍ അഭിമാനമേയുള്ളൂ എന്നും വിഘ്‌നേശ് പറഞ്ഞിട്ടുണ്ട്.

എന്നാല്‍ ഇന്നത്തെ ഈ സ്റ്റാര്‍ഡത്തിലൊക്കെ എത്തുന്നതിന് മുന്‍പ്, വിഘ്‌നേശ് ശിവന്‍ പറഞ്ഞതുപോലെ കഷ്ടപ്പെടുന്ന കാലത്ത് തനിക്കൊപ്പം അദ്ദേഹം വര്‍ക്ക് ചെയ്തിരുന്നു, എന്നാല്‍ പിന്നീട് തന്നെ പൂര്‍ണമായും അവഗണിച്ചു എന്ന് നടി സോന വെളിപ്പെടുത്തുന്നു.

Also Read: വെയിറ്റ് ലോസ് ചെയ്യാന്‍ ഒരു എളുപ്പ വഴി, ഒറ്റ ദിവസം കൊണ്ട് മാറ്റം കാണാന്‍ സാധിക്കും എന്ന് ജാന്‍വി കപൂര്‍

വിഘ്‌നേശ് ശിവന്‍ എന്റെ ഓഫീസില്‍ ഉണ്ടായിരുന്നു, ഒരു മൂന്ന് വര്‍ഷത്തോളം എല്ലാവരും ഗ്രൂപ്പായിട്ടാണ് ജോലി ചെയ്തിരുന്നത്. അവര്‍ എന്നെ ഒരുപാട് സഹായിച്ചിട്ടുണ്ട്. അതിന് ശേഷം ടച്ച് ഇല്ലാതെയായി. ഇപ്പോള്‍ എനിക്ക് ഇത്രമാത്രമേ പറയാന്‍ സാധിക്കൂ. കാരണം എനിക്ക് നയന്‍താര യോട് അത്രയധികം ബഹുമാനമുണ്ട്. എന്താണോ തന്റെ കരിയറില്‍ നയന്‍താര ചെയ്തത്, ഇതുവരെയുള്ള അവരുടെ യാത്ര എല്ലാം ഞാന്‍ ബഹുമാനിക്കുന്ന ഒന്നാണ്. ഞാനും ഒറു പെണ്ണാണ്, ഈ ഒരു നിലയില്‍ അവര്‍ എത്തണമെങ്കില്‍ എത്രത്തോളം കഷ്ടപ്പെട്ടു കാണും എന്ന് എനിക്ക് ഊഹിക്കാം.

അത്രയും മനോഹരമായി ഒരു ഫാമിലിയെ നയന്‍താര കൊണ്ടു പോകുമ്പോള്‍ ഞാന്‍ ഇത്രയേ പറയാന്‍ പാടുള്ളൂ. വിഘ്‌നേശ് ശിവന്‍ ഒരിക്കലും ഒരു മോശപ്പെട്ട വ്യക്തിയല്ല. മറന്ന് കളഞ്ഞു, ആ വേദനയേയുള്ളൂ. ജീവിതം അദ്ദേഹത്തെ മാറ്റിയിരിക്കാം.


ഞാന്‍ വളരെ എളുപ്പത്തില്‍ എല്ലാവരെയും വിശ്വസിക്കും, ഇടപഴകും. പക്ഷേ എന്റെ മനസ്സ് അത്ര പെട്ടന്ന് എല്ലാവരുടെ മുന്നിലും ഞാന്‍ തുറക്കില്ല. വളരെ ചുരുക്കം ആളുകളുടെ അടുത്ത് മാത്രമേ ഞാന്‍ എല്ലാം പങ്കുവയ്ക്കാറുള്ളൂ, ആ ചുരുക്കം ചിലര്‍ എന്നത് കൈ വിരലില്‍ എണ്ണാം. അവരില്‍ നിന്നുള്ള അനുഭവമാണ് വേദനിപ്പിക്കുന്നത്. അത്തരത്തില്‍ ഒരാളായിരുന്നു എനിക്ക് വിഘ്‌നേശ് ശിവന്‍. പക്ഷേ ഞാന്‍ വീണ്ടും വീണ്ടും പറയുന്നു, വിഘ്‌നേശ് ഒരു നല്ല പയ്യനാണ്, ജീവിതത്തില്‍ ആഗ്രഹിച്ചതെല്ലാം നേടിയെടുത്തു. പക്ഷേ അദ്ദേഹത്തിന് കഴിഞ്ഞതെല്ലാം മറക്കാതിരിക്കാമായിരുന്നു- സോന പറഞ്ഞു
Read Entire Article