Authored byനിഷാദ് അമീന്‍ | Samayam Malayalam | Updated: 28 Mar 2025, 9:57 pm
IPL 2025 MI vs GT: ഐപിഎല്ലിലെ രണ്ടാം മത്സരത്തില്‍ നാളെ മുംബൈ ഇന്ത്യന്‍സ് (Mumbai Indians) ഗുജറാത്ത് ടൈറ്റന്‍സുമായി (Gujarat Titans) ഏറ്റുമുട്ടും. വിലക്ക് കഴിഞ്ഞതിനാല്‍ ടീമിനെ നയിക്കാന്‍ ഹാര്‍ദിക് പാണ്ഡ്യ (Hardik Pandya) ഇറങ്ങും. കഴിഞ്ഞ മാച്ചില്‍ ഇംപാക്റ്റ് സബ് ആയി അരങ്ങേറ്റം അവിസ്മരണീയമാക്കിയ മലയാളി താരം വിഘ്‌നേഷ് പുത്തൂര്‍ (Vignesh Puthur) ആദ്യ ഇലവനില്‍ ഇടംനേടുമോ?
1. ഹാര്‍ദിക് പാണ്ഡ്യ പരിശീലനത്തില്‍. 2. വിഘ്‌നേഷ് പുത്തൂരിനെ അഭിനന്ദിക്കുന്ന സൂര്യകുമാര്‍ യാദവ്. Photo: Instagramസീസണിലെ രണ്ടാം മാച്ചില്‍ നാളെ (മാര്‍ച്ച് 29) മുംബൈ ഇന്ത്യന്‍സ് ഗുജറാത്ത് ടൈറ്റന്‍സുമായി (ജിടി) ഏറ്റുമുട്ടുമ്പോള്‍ ഹാര്‍ദിക് ടീമിനെ നയിക്കാനുണ്ടാവും. അഹമ്മദാബാദിലെ നരേന്ദ്ര മോദി സ്റ്റേഡിയത്തിലാണ് ബ്ലോക്ക്ബസ്റ്റര്‍ പോരാട്ടം. ഇരു ടീമുകളും സീസണിലെ ആദ്യ ജയം തേടിയാണ് ഇറങ്ങുന്നത്. ആദ്യ മാച്ചില്‍ ജിടി 11 റണ്‍സിന്റെ മാര്‍ജിനില്‍ പഞ്ചാബ് കിങ്‌സിനോട് തോല്‍വി വഴങ്ങുകയായിരുന്നു.
വിഘ്‌നേഷ് പുത്തൂര്‍ കളിക്കുമോ? ഹാര്‍ദിക് വരുന്നു, ബുംറ ഇല്ല; രണ്ടാം മാച്ചില്‍ മുംബൈ ഇന്ത്യന്‍സിന്റെ സാധ്യതാ ഇലവന്‍
അഞ്ച് തവണ ചാമ്പ്യന്മാരായ എംഐയുടെ ടീം കോമ്പിനേഷനില്‍ നാളെ മാറ്റമുണ്ടാവും. ഹാര്‍ദിക് പാണ്ഡ്യയുടെ തിരിച്ചുവരവിനൊപ്പം ഒന്നിലധികം മാറ്റങ്ങള്‍ക്ക് സാധ്യതയുണ്ട്. ഐസിസി ചാമ്പ്യന്‍സ് ട്രോഫിയില്‍ മികച്ച പ്രകടനം കാഴ്ചവച്ച ഹാര്‍ദികിന്റെ വരവ് മുംബൈക്ക് വലിയ ഉത്തേജനം നല്‍കും.
https://www.instagram.com/reel/DHku7W7BilD/https://www.instagram.com/reel/DHku7W7BilD/
അതേസമയം, പരിക്കിന്റെ പിടിയിലുള്ള സ്റ്റാര്‍ പേസര്‍ ജസ്പ്രീത് ബുംറ നാളത്തെ മല്‍സരത്തിലും ഉണ്ടാവില്ല. ഐപിഎല്ലില്‍ ഏറ്റവും ഉയര്‍ന്ന പ്രതിഫലം പറ്റുന്ന താരങ്ങളില്‍ ഒരാളാണ് ബുംറ. കഴിഞ്ഞ ഓസീസ് പര്യടനത്തിന്റെ അവസാനം മുതല്‍ പുറംവേദന കാരണം വിശ്രമത്തിലാണദ്ദേഹം. ബെംഗളൂരുവിലെ നാഷണല്‍ ക്രിക്കറ്റ് അക്കാദമി (എന്‍സിഎ) യിലാണ് റീഹാബിലിറ്റേഷന്‍.
ഹാര്‍ദികിന്റെ വരവ് ആദ്യ ആറ് സ്ഥാനങ്ങളില്‍ ഒരു അധിക ബൗളിങ് ഓപ്ഷന്‍ നല്‍കും. ഇത് കഴിഞ്ഞ മല്‍സരത്തില്‍ ഐപിഎല്‍ അരങ്ങേറ്റം അവിസ്മരണീയമാക്കിയ മലയാളി താരം വിഘ്‌നേഷ് പുത്തൂരിന് (Vignesh Puthur) അന്തിമ ഇലവനില്‍ അവസരം നല്‍കിയേക്കും. അരങ്ങേറ്റത്തിലെ ആദ്യ ഓവറില്‍ വിക്കറ്റ് നേടി റെക്കോഡിട്ട വിഘ്‌നേഷ് മൂന്ന് വിക്കറ്റ് നേടി ശ്രദ്ധപിടിച്ചുപറ്റിയിരുന്നു.
https://www.instagram.com/reel/DHvg-KZoZlS/https://www.instagram.com/reel/DHvg-KZoZlS/
കഴിഞ്ഞ മാച്ചില്‍ രോഹിത് ശര്‍മയ്ക്ക് പകരം ഇംപാക്റ്റ് സബ് ആയാണ് വിഘ്‌നേഷ് പന്തെറിയാനെത്തിയത്. സത്യനാരായണ രാജുവിനെ കളിപ്പിച്ചാല്‍ വിഘ്‌നേഷ് പുറത്തിരിക്കേണ്ടിയും വരും. മിച്ചല്‍ സാന്റ്‌നര്‍ തന്നെ പ്രധാന സ്പിന്നര്‍. ഇംപാക്ട് സബ് ആയി മൂന്നാമത്തെ സ്പിന്നറായി കരണ്‍ ഷര്‍മ എത്താന്‍ സാധ്യതയുണ്ട്.
ഇതോടെ ഓഫ്-സ്പിന്നര്‍ വില്‍ ജാക്സിന്റെ സേവനം വേണ്ടെന്ന് വയ്ക്കും. അധിക പേസറെ ഉള്‍പ്പെടുത്താന്‍ നാലാം വിദേശ സ്ഥാനം ഉപയോഗിക്കാം. ട്രെന്റ് ബോള്‍ട്ടും ദീപക് ചാഹറും പേസ് അറ്റാക്കിന് നേതൃത്വം നല്‍കുമ്പോള്‍ ഹാര്‍ദിക് പിന്തുണയ്ക്കാനുണ്ടാവും.
മുംബൈ ഇന്ത്യന്‍സ് സാധ്യതാ ഇലവന്‍: രോഹിത് ശര്‍മ, റയാന്‍ റിക്കിള്‍ട്ടണ്‍ (WK), സൂര്യകുമാര്‍ യാദവ്, തിലക് വര്‍മ, ഹാര്‍ദിക് പാണ്ഡ്യ (C), നമന്‍ ധീര്‍, റോബിന്‍ മിന്‍സ്, മിച്ചല്‍ സാന്റ്‌നര്‍, ദീപക് ചാഹര്‍, റീസ് ടോപ്ലി, വിഘ്‌നേഷ് പുത്തൂര്‍. ഇംപാക്റ്റ് സബ്: കരണ്‍ ഷര്‍മ.
രചയിതാവിനെക്കുറിച്ച്നിഷാദ് അമീന്‍16 വര്‍ഷമായി മാധ്യമരംഗത്ത് പ്രവര്‍ത്തിക്കുന്നു. കാലിക്കറ്റ് സര്‍വകലാശാലയില്‍ നിന്ന് മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദവും കാലിക്കറ്റ് പ്രസ് ക്ലബ്ബില്‍ നിന്ന് ടെലിവിഷന്‍ ജേണലിസത്തില്‍ പിജി ഡിപ്ലോമയും ഇംഗ്ലീഷ് സാഹിത്യത്തില്‍ ബിരുദാനന്തര ബിരുദവും നേടി. ഏഴ് വര്‍ഷം സൗദി അറേബ്യയില്‍ മാധ്യമപ്രവര്‍ത്തകനായിരുന്നു. സൗദിയില്‍ ഇന്ത്യന്‍ മീഡിയ ഫോറത്തിന്റെ ജനറല്‍ സെക്രട്ടറിയായും പ്രവര്‍ത്തിച്ചിട്ടുണ്ട്. സുപ്രഭാതം, മലയാളം ന്യൂസ്, തേജസ് ദിനപത്രങ്ങളില്‍ സീനിയര്‍ സബ് എഡിറ്ററായും ഗള്‍ഫ് ന്യൂസ് എഡിറ്ററായും സീനിയര്‍ റിപോര്‍ട്ടറായും കേരളത്തിലെയും ഗള്‍ഫിലെയും വിവിധ ബ്യൂറോകളിലും എഡിറ്റോറിയല്‍ ഡെസ്‌കിലും ന്യൂഡല്‍ഹി, റിയാദ്, ജിദ്ദ, യുഎഇ എന്നിവിടങ്ങളിലും ജോലിചെയ്തു. ടൈംസ് ഓഫ് ഇന്ത്യയുടെ ഭാഗമായ സമയം മലയാളത്തില്‍ കണ്ടന്റ് പ്രൊഡ്യൂസറാണ്.... കൂടുതൽ വായിക്കുക








English (US) ·