
വിജയ് ബാബു, പ്രതീകാത്മക ചിത്രം | Photo: Facebook/ Vijay Babu, Mathrubhumi
ഒന്നാംതീയതികളില്‍ ഡ്രൈഡേയുടെ ഭാഗമായി ക്ലബ്ബുകളും ബാറുകളും അടച്ചിടുന്ന സര്‍ക്കാര്‍ നയം പുനഃപരിശോധിക്കണമെന്ന് നിര്‍മാതാവും നടനുമായ വിജയ് ബാബു. ഞായറാഴ്ച പങ്കുവെച്ച ഫെയ്‌സ്ബുക്ക് കുറിപ്പിലാണ് വിജയ് ബാബു ആവശ്യം ഉന്നയിച്ചത്. ഞായറാഴ്ചയും ഒന്നാംതീയതിയും ഒന്നിച്ചുവന്ന സാഹചര്യത്തിലായിരുന്നു വിജയ് ബാബുവിന്റെ കുറിപ്പ്.
'ക്ലബ്ബുകളും ബാറുകളും എല്ലാമാസവും ഒന്നാംതീയതി അടച്ചിടണമെന്ന വിചിത്രമായ നിയമം സര്‍ക്കാര്‍ പുനഃപരിശോധിക്കേണ്ടസമയം അതിക്രമിച്ചിരിക്കുന്നു. ഇന്ന് ഞായറാഴ്ചയാണ്. ഐപിഎല്‍ നടക്കുന്നുണ്ട്. ക്ലബ്ബിലിരുന്ന്, മദ്യംകഴിച്ച് ഒരുമിച്ച് മത്സരം കാണണമെന്ന് ആഗ്രഹിക്കുന്നവര്‍ക്ക് എന്തുകൊണ്ട് അതിന് സാധിക്കില്ല? എന്തൊരു വൃത്തികെട്ട നിയമമാണിത്?', വിജയ് ബാബു ഫെയ്‌സ്ബുക്കില്‍ കുറിച്ചു. കുറിപ്പിന്റെ അവസാനം വിജയ് ബാബു, വിഷയത്തില്‍ മറ്റുള്ളവരുടെ അഭിപ്രായങ്ങളും കമന്റ് ചെയ്യാന്‍ ആവശ്യപ്പെടുന്നുണ്ട്.
ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ നിലവിലെ സീസണിന്റെ രണ്ടാംക്വാളിഫയര്‍ മത്സരം നടന്ന ദിവസമായിരുന്നു ഞായറാഴ്ച. മുംബൈ ഇന്ത്യന്‍സും പഞ്ചാബ് കിങ്‌സുമായിരുന്നു ഏറ്റുമുട്ടിയത്. മുംബൈയെ പരാജയപ്പെടുത്തി പഞ്ചാബ് ഫൈനലില്‍ കടന്നു.
അതേസമയം, ഡ്രൈഡേകളില്‍ മദ്യംവിളമ്പാന്‍ ഏകദിന പെര്‍മിറ്റ് അനുവദിക്കാന്‍ സര്‍ക്കാരിന്റെ പുതിയ മദ്യനയത്തില്‍ നിര്‍ദേശമുണ്ടായിരുന്നു. ബിസിനസ് സമ്മേളനങ്ങള്‍, അന്താരാഷ്ട്ര കോണ്‍ഫറന്‍സുകള്‍, കൂടിച്ചേരലുകള്‍ എന്നിവയുടെ ഭാഗമായി ഒന്നാംതീയതിയും മദ്യം വിളമ്പാം. ത്രീസ്റ്റാറിന് മുകളിലേക്കുള്ള ഹോട്ടലുകള്‍, ഹെറിറ്റേജ്, ക്ലാസിക് റിസോര്‍ട്ടുകള്‍ എന്നിവയ്ക്കാണ് അനുമതി. ഒന്നാംതീയതി ഡ്രൈ ഡേയില്‍ മാത്രമാണ് ഇളവ്. മറ്റു ഡ്രൈ ഡേകളില്‍ അനുമതിയില്ല.
Content Highlights: Vijay Babu calls for a reappraisal of Kerala`s argumentation closing clubs and bars connected the 1st of each month
![]()
മാതൃഭൂമി.കോം വാട്സാപ്പിലും





English (US) ·