വിജയം ഇന്ത്യന്‍ സൈന്യത്തിനു സമര്‍പ്പിച്ച് സൂര്യകുമാര്‍ യാദവ്; പാക്ക് താരങ്ങൾക്ക് ഹസ്തദാനമില്ലാതെ മടക്കം- വിഡിയോ

4 months ago 4

ഓൺലൈൻ ഡെസ്ക്

Published: September 15, 2025 12:22 AM IST

1 minute Read

 X@Rushii
മത്സര ശേഷം പാക്ക് താരങ്ങളുമായി ഹസ്തദാനം ഇല്ലാതെ ഇന്ത്യന്‍ ബാറ്റർമാർ ഗ്രൗണ്ട് വിടുന്നു. Photo: X@Rushii

ദുബായ്∙ ഏഷ്യാകപ്പ് ക്രിക്കറ്റിൽ പാക്കിസ്ഥാനെതിരായ ഏഴു വിക്കറ്റ് വിജയം ഇന്ത്യന്‍ സൈനികർക്കു സമര്‍പ്പിച്ച് ക്യാപ്റ്റൻ സൂര്യകുമാർ  യാദവ്. സിക്സടിച്ചു മത്സരം ജയിപ്പിച്ചതിനു പിന്നാലെയാണു സൂര്യകുമാർ യാദവിന്റെ പ്രതികരണം. ‘‘പഹൽഗാം ഭീകരാക്രമണത്തിലെ ഇരകളുടെ കുടുംബങ്ങൾക്കൊപ്പമാണു ഞങ്ങൾ. ഈ വിജയം ഇന്ത്യൻ സൈന്യത്തിന് സമര്‍പ്പിക്കുന്നു. പാക്കിസ്ഥാനെതിരായ കളി ഞങ്ങൾക്ക് മറ്റൊരു മത്സരം മാത്രമാണ്. അതിന് അപ്പുറത്തേക്ക് ഒന്നുമില്ല.’’

‘‘ചാംപ്യന്‍സ് ട്രോഫി മുതൽ ഇന്ത്യയുടെ വിജയങ്ങളിൽ സ്പിന്നര്‍മാരുടെ പങ്ക് നിർണായകമാണ്. ഞാൻ സ്പിന്നർമാരുടെ ആരാധകനാണ്. അതുകൊണ്ട് അവരെ ടീമിലെടുക്കാനും ഇഷ്ടമാണ്. എന്റെ ജന്മദിനത്തില്‍ ഇന്ത്യന്‍ ആരാാധകർക്കു നൽകുന്ന സമ്മാനമാണ് ഈ വിജയം.’’– സൂര്യകുമാർ യാദവ് വ്യക്തമാക്കി. മത്സരശേഷം പാക്കിസ്ഥാൻ താരങ്ങളുമായി ഹസ്തദാനത്തിനു നില്‍ക്കാതെയാണ് സൂര്യകുമാർ യാദവും ശിവം ദുബെയും ഗ്രൗണ്ടില്‍നിന്നു മടങ്ങിയത്.

സിക്സടിച്ചു ജയിപ്പിച്ചതിനു പിന്നാലെ ഇന്ത്യൻ ബാറ്റർമാർ ഡ്രസിങ് റൂമിലേക്കു പോകുകയായിരുന്നു. ഡ്രസിങ് റൂമിലുണ്ടായിരുന്ന ഇന്ത്യൻ താരങ്ങൾ ഗ്രൗണ്ടിലേക്ക് ഇറങ്ങിയതുമില്ല. പാക്ക് താരങ്ങൾ കുറച്ചുനേരം ഗ്രൗണ്ടിൽ കാത്തുനിന്നെങ്കിലും ഹസ്തദാനമില്ലാതെ മടങ്ങി. സംഭവത്തിന്റെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വൈറലാണ്.

തോൽവിക്കു പിന്നാലെ ഗ്രൗണ്ട് വിട്ട പാക്കിസ്ഥാന്‍ ക്യാപ്റ്റന്‍ ആഗ സൽമാന്‍ മാധ്യമങ്ങളുമായി സംസാരിക്കാൻ കൂട്ടാക്കിയില്ല. മത്സരത്തിൽ ടോസ് നഷ്ടപ്പെട്ട പാക്കിസ്ഥാൻ ബാറ്റിങ് തിരഞ്ഞെടുക്കുകയായിരുന്നു. 20 ഓവറിൽ ഒൻപതു വിക്കറ്റ് നഷ്ടത്തിൽ പാക്കിസ്ഥാൻ നേടിയത് 127 റൺസ്. മറുപടിയിൽ മൂന്നു വിക്കറ്റ് നഷ്ടത്തിൽ 15.5 ഓവറിൽ ഇന്ത്യ വിജയത്തിലെത്തി. 25 പന്തുകൾ ബാക്കിനില്‍ക്കെയാണ് ഇന്ത്യൻ വിജയം. മൂന്നു വിക്കറ്റുകൾ വീഴ്ത്തിയ കുൽദീപ് യാദവാണു കളിയിലെ താരം.

Well done Team India! After hitting the winning shot, Suryakumar Yadav and Shivam Dube went consecutive towards the dressing room. No 1 from the Indian dugout came retired to shingle hands, portion the Pakistan squad stood waiting, but the Indian squad didn’t shingle hands with them.💪🇮🇳 pic.twitter.com/Qld6Kf0KhO

— 𝐑𝐮𝐬𝐡𝐢𝐢𝐢⁴⁵ (@rushiii_12) September 14, 2025

English Summary:

Suryakumar Yadav dedicates Asia Cup triumph to Indian soldiers. This victory, particularly against Pakistan, is simply a acquisition to the fans and a tribute to the equipped forces. The Indian team's spinners played a important role, and Suryakumar expressed his admiration for them.

Read Entire Article