Authored byനിഷാദ് അമീന്‍ | Samayam Malayalam | Updated: 3 Apr 2025, 11:42 pm
IPL 2025 KKR vs SRH: ഐപിഎല്‍ 2025ലെ 15ാം ലീഗ് മല്‍സരത്തില്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിന് (Kolkata Knight Riders) കൂറ്റന്‍ വിജയം. സണ്‍റൈസേഴ്‌സ് ഹൈദരാബാദിനെ (Sunrisers Hyderabad) 80 റണ്‍സിന് തോല്‍പ്പിച്ചു. സീസണിലെ നാല് മല്‍സരങ്ങളില്‍ കെകെആറിന്റെ രണ്ടാം ജയമാണിത്.
ഹൈലൈറ്റ്:
- കെകെആറിന് 80 റണ്‍സിന്റെ കൂറ്റന്‍ ജയം
- നാല് മല്‍സരങ്ങളില്‍ രണ്ടാം വിജയം
- വൈഭവ് അറോറ പ്ലെയര്‍ ഓഫ് ദി മാച്ച്
വെങ്കടേഷ് അയ്യര്‍, വൈഭവ് അറോറ എന്നിവര്‍ എസ്ആര്‍എച്ചിനെതിരായ മല്സരത്തില്വിജയവഴിയില് കെകെആര്‍, വരുണും വെങ്കടേഷും തിളങ്ങി; ഐപിഎല്ലില്‍ എസ്ആര്‍എച്ചിന് മൂന്നാം തോല്‍വി
120 പന്തില്‍ 201 റണ്‍സ് വിജയക്ഷ്യവുമായി ബാറ്റ് ചെയ്ത എസ്ആര്‍എച്ചിന് കെകെആറിന്റെ മികച്ച ബൗളിങിന് മുന്നില്‍ പിടിച്ചുനില്‍ക്കാനായില്ല. മൂന്ന് പേര്‍ മാത്രമാണ് രണ്ടക്കം കടന്നത്. ഹെന്റിച്ച് ക്ലാസെന്‍ (33), കാമിന്ദു മെന്‍ഡിസ് (27), നീതീഷ് റെഡ്ഡി (19) എന്നിവരാണിവര്‍.
കെകെആറിനായി വരുണ്‍ ചക്രവര്‍ത്തി നാല് ഓവറില്‍ 22 റണ്‍സിന് മൂന്ന് വിക്കറ്റും വൈഭവ് അറോറ നാല് ഓവറില്‍ 29 റണ്‍സിന് മൂന്ന് വിക്കറ്റും നേടി. ആേ്രന്ദ റസ്സെല്‍ 1.4 ഓവറില്‍ രണ്ട് വിക്കറ്റ് നേടി. മൂന്ന് മുന്‍നിര വിക്കറ്റുകള്‍ വീഴ്ത്തിയ വൈഭവ് അറോറ പ്ലെയര്‍ ഓഫ് ദി മാച്ച് ആയി.
ആദ്യം ബാറ്റ് ചെയ്ത കെകെആറിന് വേണ്ടി വെങ്കടേഷ് അയ്യര്‍, അങ്ക്രിഷ് രഘുവന്‍ഷി എന്നിവര്‍ അര്‍ധ സെഞ്ചുറികള്‍ നേടി. വെങ്കടേഷ് അയ്യര്‍ 29 പന്തില്‍ 60 റണ്‍സെടുത്തു. അഞ്ചാം നമ്പറില്‍ വെങ്കടേഷ് പുറത്തെടുത്ത പ്രകടനമാണ് കെകെആറിനെ 200 തികയ്ക്കാന്‍ സഹായിച്ചത്. മൂന്ന് സിക്‌സറുകളും ഏഴ് ബൗണ്ടറികളും സഹിതമാണ് 60 ലെത്തിയത്.
രഘുവന്‍ഷി 32 പന്തില്‍ 50 റണ്‍സെടുത്ത് പുറത്തായി. ക്യാപ്റ്റന്‍ അജിങ്ക്യ രഹാനെ 27 പന്തില്‍ 38 റണ്‍സെടുത്തു. റിങ്കു സിങ് 17 പന്തില്‍ പുറത്താവാതെ 32 റണ്‍സ് നേടി. ഓപണര്‍മാരായ ഡി കോക്ക് (1), സുനില്‍ നരേയ്ന്‍ (7) എന്നിവര്‍ വേഗം പുറത്തായിരുന്നു.
കപ്പില്ലാത്തവർ ആദ്യ മൂന്ന് സ്ഥാനങ്ങളിൽ, ഇത്തവണ വമ്പൻ ട്വിസ്റ്റ് നടക്കും? പ്രതീക്ഷയിൽ ഈ ടീമുകളുടെ ആരാധകർ
ഏപ്രില്‍ എട്ടിന് എല്‍എസ്ജിക്കെതിരേയാണ് കെകെആറിന്റെ അടുത്ത മല്‍സരം. ഏപ്രില്‍ ആറിന് ഗുജറാത്ത് ടൈറ്റന്‍സിനെയാണ് എസ്ആര്‍എച്ച് നേരിടുക.
രചയിതാവിനെക്കുറിച്ച്നിഷാദ് അമീന്‍16 വര്‍ഷമായി മാധ്യമരംഗത്ത് പ്രവര്‍ത്തിക്കുന്നു. കാലിക്കറ്റ് സര്‍വകലാശാലയില്‍ നിന്ന് മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദവും കാലിക്കറ്റ് പ്രസ് ക്ലബ്ബില്‍ നിന്ന് ടെലിവിഷന്‍ ജേണലിസത്തില്‍ പിജി ഡിപ്ലോമയും ഇംഗ്ലീഷ് സാഹിത്യത്തില്‍ ബിരുദാനന്തര ബിരുദവും നേടി. ഏഴ് വര്‍ഷം സൗദി അറേബ്യയില്‍ മാധ്യമപ്രവര്‍ത്തകനായിരുന്നു. സൗദിയില്‍ ഇന്ത്യന്‍ മീഡിയ ഫോറത്തിന്റെ ജനറല്‍ സെക്രട്ടറിയായും പ്രവര്‍ത്തിച്ചിട്ടുണ്ട്. സുപ്രഭാതം, മലയാളം ന്യൂസ്, തേജസ് ദിനപത്രങ്ങളില്‍ സീനിയര്‍ സബ് എഡിറ്ററായും ഗള്‍ഫ് ന്യൂസ് എഡിറ്ററായും സീനിയര്‍ റിപോര്‍ട്ടറായും കേരളത്തിലെയും ഗള്‍ഫിലെയും വിവിധ ബ്യൂറോകളിലും എഡിറ്റോറിയല്‍ ഡെസ്‌കിലും ന്യൂഡല്‍ഹി, റിയാദ്, ജിദ്ദ, യുഎഇ എന്നിവിടങ്ങളിലും ജോലിചെയ്തു. ടൈംസ് ഓഫ് ഇന്ത്യയുടെ ഭാഗമായ സമയം മലയാളത്തില്‍ കണ്ടന്റ് പ്രൊഡ്യൂസറാണ്.... കൂടുതൽ വായിക്കുക








English (US) ·