വിജയവഴിയില്‍ ഹാട്രിക്ക് നേട്ടത്തിനരികെ മോഹന്‍ലാല്‍; 'കണ്ണപ്പ' ജൂണ്‍ 27-ന് തീയേറ്ററുകളില്‍

8 months ago 10

'എമ്പുരാന്‍', 'തുടരും' തുടങ്ങി സമീപകാലത്തെ ശ്രദ്ധേയമായ വിജയചിത്രങ്ങള്‍ക്ക് ശേഷം മലയാളികളുടെ പ്രിയപ്പെട്ട താരം മോഹന്‍ലാല്‍ ഒരിക്കല്‍ കൂടി പ്രേക്ഷകരെ ആകര്‍ഷിക്കാന്‍ എത്തുകയാണ്. വിഷ്ണു മഞ്ചു നായകനായെത്തുന്ന 'കണ്ണപ്പ' എന്ന ചിത്രത്തില്‍ മോഹന്‍ലാല്‍, പ്രഭാസ്, അക്ഷയ്കുമാര്‍, മോഹന്‍കുമാര്‍, ശരത്കുമാര്‍, കാജല്‍ അഗര്‍വാള്‍ തുടങ്ങിയ വമ്പന്‍ താരനിര ഒരുമിക്കുകയാണ്. ചിത്രം തെലുങ്ക്, തമിഴ്, മലയാളം, കന്നഡ, ഹിന്ദി ഭാഷകളിലായി ജൂണ്‍ 27-നാണ് റിലീസിനെത്തുന്നത്.

ഇന്ത്യയിലെ ഏറ്റവും മികച്ച അഭിനേതാക്കളില്‍ ഒരാളായി കണക്കാക്കപ്പെടുന്ന മോഹന്‍ലാല്‍ എല്ലാ വേഷങ്ങളിലും ഭാഷകളിലും തലമുറകളുടെ ഇഷ്ടതാരമായി നിരന്തരം സ്വയം പുതുക്കിയിട്ടുണ്ട്. 'കണ്ണപ്പ'യില്‍, നിഗൂഢതയും ശക്തിയും കലര്‍ന്ന വേഷം ഏറ്റെടുത്തിരിക്കുന്ന അദ്ദേഹത്തിന്റെ രംഗങ്ങള്‍ ലോകം മുഴുവന്‍ ചര്‍ച്ചയാകുന്നതും ഏവരേയും സ്വാധീനിക്കുന്നതുമായിരിക്കുമെന്നാണ് സിനിമാവൃത്തങ്ങളില്‍നിന്നുള്ള സൂചന.

ഇന്ത്യന്‍ പുരാണങ്ങളുടെയും ഭക്തിയുടെയും പശ്ചാത്തലത്തില്‍, ശിവനോടുള്ള അചഞ്ചലമായ സ്‌നേഹവും, അദ്ദേഹത്തെ ഭക്തിയുടെ അനശ്വര പ്രതീകമാക്കി മാറ്റിയ ഇതിഹാസ ഭക്തന്റെ യാത്രയുമാണ് 'കണ്ണപ്പ' പറയുന്നത്. കാലാതീതമായ വിശ്വാസത്തിനും വീരോചിതമായ ത്യാഗത്തിനും ഊന്നല്‍ നല്‍കി വിഷ്ണു മഞ്ചുവാണ് ചിത്രം നിര്‍മിക്കുകയും പ്രധാന വേഷത്തില്‍ അഭിനയിക്കുകയും ചെയ്യുന്നത്.

മോഹന്‍ലാലിനെ പോലൊരു മുതിര്‍ന്ന സൂപ്പര്‍സ്റ്റാറിനെ ചിത്രത്തില്‍ ഉള്‍പ്പെടുത്തുന്നത് ഒരു സ്വപ്‌ന സാഫല്യമാണെന്നും എന്തെന്നില്ലാത്തൊരു തീവ്രത അദ്ദേഹത്തിന്റെ വരവോടെ കൈവന്നുവെന്നും വിഷ്ണു പറഞ്ഞു. മോഹന്‍ലാലും വിഷ്ണു മഞ്ചുവും തമ്മില്‍ ഒരുമിക്കുന്ന ചിത്രമെന്ന നിലയില്‍ 'കണ്ണപ്പ' ഇതിനകം ഏറെ ചര്‍ച്ചാവിഷയമാണ്. മാത്രമല്ല ദക്ഷിണേന്ത്യന്‍ സിനിമയെ സംബന്ധിച്ചിടത്തോളം ഇത് ചരിത്ര നിമിഷമാണെന്നും പലരും പ്രശംസിച്ചിട്ടുണ്ട്. ഇന്ത്യയിലെയും വിദേശത്തെയും ഏറ്റവും ആകര്‍ഷകമായ ചില സ്ഥലങ്ങളില്‍ ചിത്രീകരിച്ച 'കണ്ണപ്പ'യുടെ ആത്മീയ ആഴത്തിനും വൈകാരികമായി പ്രതിധ്വനിക്കുന്ന ആഖ്യാനത്തിനും ലോകോത്തരമാനമാണുള്ളത്.

മേയ് എട്ടുമുതല്‍ അമേരിക്കയില്‍നിന്ന് 'കണ്ണപ്പ മൂവ്‌മെന്റ്' തുടങ്ങാനിരിക്കുകയാണ്. ജൂണ്‍ 27-ന് റിലീസാകുന്ന ചിത്രത്തിന്റെ ആഗോള പ്രമോഷനുകള്‍ക്ക് ഇതോടെ തുടക്കം കുറിക്കും. വിഷ്ണു മഞ്ചുവും സംഘവും ഇന്ത്യയ്‌ക്കൊപ്പം അമേരിക്കയിലുടനീളം 'കണ്ണപ്പ'യ്ക്കായി ഒരു വലിയ റിലീസ് ആസൂത്രണം ചെയ്യുന്നതിനാല്‍ തന്നെ ഈ അന്താരാഷ്ട്ര സംരംഭം ചിത്രത്തെ ഏവരിലേക്കും എത്തിക്കുന്നതിനായാണ് വിഭാവനം ചെയ്തിരിക്കുന്നത്.

വേറിട്ട കഥപറച്ചില്‍, അതിശയിപ്പിക്കുന്ന ദൃശ്യങ്ങള്‍, ആത്മീയമായ മാനങ്ങള്‍ എന്നിവയെ കുറിച്ചുള്ള ചില സൂചനകള്‍ നല്‍കി ചിത്രം ഇതിനകം ആരാധകരുടെ ആകാംക്ഷ വര്‍ധിപ്പിച്ചിട്ടുണ്ട്. അമേരിക്കയില്‍നിന്ന് 'കണ്ണപ്പ മൂവ്‌മെന്റ്' ആരംഭിക്കുന്നതിലൂടെ, വിഷ്ണു മഞ്ചു തന്റെ സിനിമയ്ക്കുവേണ്ടിയുള്ള പ്രചരണം മാത്രമല്ല ലക്ഷ്യമിടുന്നത്, അതോടൊപ്പം ആഗോളതലത്തില്‍ പ്രേക്ഷകരെ ഒന്നിപ്പിച്ചുകൊണ്ട് ഒരു ദൃശ്യ വിസ്മയത്തിന് സാക്ഷ്യം വഹിക്കാന്‍ ഒരുക്കുക കൂടിയാണ്.

ചിത്രം തെലുങ്ക്, തമിഴ്, മലയാളം, കന്നഡ, ഹിന്ദി ഭാഷകളിലാണ് റിലീസിനെത്തുന്നത്. 'കണ്ണപ്പ'യുടെ പോസ്റ്ററുകളും ടീസറും പാട്ടുകളും ഇതിനകം ഏറെ തരംഗമായി മാറിയിട്ടുണ്ട്. എവിഎ എന്റര്‍ടെയ്ന്‍മെന്റ്, 24 ഫ്രെയിംസ് ഫാക്ടറി എന്നീ ബാനറുകളില്‍ ഡോ. മോഹന്‍ ബാബു നിര്‍മിച്ച് മുകേഷ് കുമാര്‍ സിങ് സംവിധാനം ചെയ്യുന്ന പാന്‍ ഇന്ത്യന്‍ ചിത്രത്തിന് മുകേഷ് കുമാര്‍ സിങ്, വിഷ്ണു മഞ്ചു, മോഹന്‍ ബാബു എന്നിവര്‍ ചേര്‍ന്നാണ് സംഭാഷണം ഒരുക്കിയിരിക്കുന്നത്. ബോളിവുഡ് സംവിധായകനും നിര്‍മാതാവുമായ മുകേഷ് കുമാര്‍ സിങ്ങിന്റെ തെലുങ്കിലെ അരങ്ങേറ്റ ചിത്രം കൂടിയാണ് 'കണ്ണപ്പ'.

ഹോളിവുഡ് ഛായാഗ്രാഹകന്‍ ഷെല്‍ഡന്‍ ചാവു ആണ് 'കണ്ണപ്പ'യ്ക്ക് ക്യാമറ ചലിപ്പിച്ചിരിക്കുന്നത്. കെച്ചയാണ് ആക്ഷന്‍ കൊറിയോഗ്രാഫര്‍. സംഗീതം: സ്റ്റീഫന്‍ ദേവസി, എഡിറ്റര്‍: ആന്റണി ഗോണ്‍സാല്‍വസ്, പ്രൊഡക്ഷന്‍: ഡിസൈനര്‍ ചിന്ന, എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസര്‍: വിനയ് മഹേശ്വര്‍, ആര്‍. വിജയ് കുമാര്‍, പിആര്‍ഒ: ആതിര ദില്‍ജിത്ത്.

Content Highlights: Mohanlal, Prabhas & Kajal Aggarwal prima successful Vishnu Manchu`as epic play Kannappa, merchandise June 27th

മാതൃഭൂമി.കോം വാട്സാപ്പിലും

Subscribe to our Newsletter

Get regular updates from Mathrubhumi.com

Read Entire Article