വിജയവഴിയിൽ ആസ്റ്റൻ വില്ല; നോട്ടിങ്ങാം ഫോറസ്റ്റിനെ തോൽപ്പിച്ച് 3–1ന്; പോയിന്റ് പട്ടികയിൽ രണ്ടാമത്

2 weeks ago 2

മനോരമ ലേഖകൻ

Published: January 04, 2026 07:02 AM IST Updated: January 04, 2026 10:32 AM IST

1 minute Read

   ഇംഗ്ലിഷ് പ്രിമിയർ ലീഗിൽ  ആസ്റ്റൻ വില്ല– നോട്ടിങ്ങാം ഫോറസ്റ്റ് മത്സരത്തിൽനിന്ന്. (Photo by Darren Staples / AFP)
ഇംഗ്ലിഷ് പ്രിമിയർ ലീഗിൽ ആസ്റ്റൻ വില്ല– നോട്ടിങ്ങാം ഫോറസ്റ്റ് മത്സരത്തിൽനിന്ന്. (Photo by Darren Staples / AFP)

ബർമിങ്ങാം ∙ കഴിഞ്ഞ മത്സരത്തിൽ ആർസനലിനോടേറ്റ അപ്രതീക്ഷിത തോൽവിയുടെ ക്ഷീണം നോട്ടിങ്ങാം ഫോറസ്റ്റിനെതിരായ ജയത്തിലൂടെ ആസ്റ്റൻ വില്ല മറികടന്നു. ഇംഗ്ലിഷ് പ്രിമിയർ ലീഗ് ഫുട്ബോളിലെ ആവേശപ്പോരാട്ടത്തിൽ 3–1നാണ് നോട്ടിങ്ങാമിനെ വില്ല മറികടന്നത്. ജോൺ മക്ഗിൻ (49, 73 മിനിറ്റുകൾ), ഒലീ വാട്കിൻസ് (45+1) എന്നിവരാണ് വില്ലയ്ക്കായി ലക്ഷ്യം കണ്ടത്.

മോർഗൻ ഗിബ്സ് വൈറ്റിന്റെ (61) വകയായിരുന്നു നോട്ടിങ്ങാമിന്റെ ആശ്വാസ ഗോൾ. ജയത്തോടെ 20 മത്സരങ്ങളിൽ നിന്ന് 42 പോയിന്റുമായി വില്ല രണ്ടാമതെത്തി. 19 മത്സരങ്ങളിൽ നിന്ന് 45 പോയിന്റുള്ള ആർസനലാണ് ഒന്നാമത്. മറ്റു മത്സരങ്ങളിൽ ബ്രൈട്ടൻ 2–0ന് ബേൺലിയെയും വൂൾവ്സ് 3–0ന് വെസ്റ്റ്ഹാമിനെയും തോൽപിച്ചു.

English Summary:

Aston Villa secured a important triumph against Nottingham Forest successful the English Premier League, bouncing backmost from their erstwhile defeat. The triumph puts them successful a beardown presumption successful the league standings. Aston Villa is present looking to support their momentum successful upcoming matches.

Read Entire Article