വിജയിയുമായുള്ള ബന്ധത്തിന്റെ പേരിൽ എന്തൊക്കെ കേട്ടു, എന്നിട്ടിപ്പോൾ എന്തായി; ആന്റണിയെ ചേർത്തു പിടിച്ച് ഇളയദളപതി

7 months ago 6

Authored by: അശ്വിനി പി|Samayam Malayalam22 Jun 2025, 9:06 pm

വിവാഹം വരെ കീർത്തി സുരേഷിന് പല തരത്തിലുള്ള ​ഗോസിപ്പുകളും നേരിടേണ്ടതായി വന്നിരുന്നു. അതിൽ ഒന്നായിരുന്നു വിജയ്ക്കൊപ്പം ചേർത്തു വന്ന ​ഗോസിപ്പും.

വിജയ്ക്കൊപ്പം കീർത്തി സുരേഷ്വിജയ്ക്കൊപ്പം കീർത്തി സുരേഷ്
ജൂൺ 22, ഇന്ന് തമിഴകത്തിന്റെ ഇളയദളപതി വിജയ് യുടെ അൻപത്തിയൊന്നാം ജന്മദിനമാണ്. ആരാധകരും ഇന്റസ്ട്രിയിലെ അടുത്ത സുഹൃത്തുക്കളുമെല്ലാം വിജയ്ക്ക് ജന്മദിനാശംസകൾ അറിയിച്ച് സോഷ്യൽ മീഡിയയിൽ എത്തി. ഭർത്താവ് ആന്റണിയ്ക്കും വിജയ്ക്കുമൊപ്പമുള്ള ചിത്രം പങ്കുവച്ചുകൊണ്ടാണ് കീർത്തി സുരേഷ് തന്റെ പ്രിയപ്പെട്ട സഹതാരത്തിന് ആശംസകൾ അറിയിച്ചത്.

വികാരം ജനിപ്പിക്കുക എന്നത് ഒരു കഴിവാണ്, മറ്റുള്ളവരെ വികാരഭരിതരാക്കുക എന്നത് ഒരു കലയാണ്, എല്ലാവരുടെയും വികാരമായി മാറുക എന്നതാണ് ലെഗസി. നിങ്ങൾ അങ്ങനെ ഒരു വ്യക്തിത്വമാണ് സർ. ഹാപ്പി ബർത്ത് ഡേ ടു നമ്മ ജനനായകൻ, ദളപതി വിജയ് സർ എന്ന് പറഞ്ഞുകൊണ്ടാണ് കീർത്തി സുരേഷ് ഫോട്ടോ പങ്കുവച്ചത്.

Also Read: K-Pop Demon Hunters: ജിനുവിന് ശബ്ദം നൽകുന്ന അഹ്ൻ ഹ്യോ സിയോപ് ആരാണെന്ന് അറിയാമോ? വെറുമൊരു വോയിസ് ആർട്ടിസ്റ്റല്ല!

ഭൈരവ, സർക്കാർ എന്നീ ചിത്രങ്ങളിലാണ് വിജയ് യും കീർ‌ത്തി സുരേഷും ഒന്നിച്ചഭിനയിച്ചത്. അതിലൂടെ തന്നെ ഇരുവരും തമ്മിൽ നല്ല ഒരു സൗഹൃദവും ഉണ്ടായിരുന്നു. വിജയ് സർ എന്നാൽ കീർത്തിയുടെ ആരാധന പുരുഷനുമാണ്. എന്നാൽ ആ ബന്ധത്തിന്റെ പേരിൽ നടിയ്ക്ക് ഒരുപാട് അപവാദങ്ങളും കേൾക്കേണ്ടി വന്നിരുന്നു. വിജയ് യോട് ചേർത്തുവച്ചു വന്ന ഗോസിപ്പുകളോടൊന്നും കീർത്തി സുരേഷ് പ്രതികരിച്ചതുമില്ല. അസത്യമായ കാര്യങ്ങളോട് താൻ എന്തിന് പ്രതികരിക്കണം എന്ന നിലപാടായിരുന്നു കീർത്തിയ്ക്ക്.

Also Read: മുൻ പോൺ താരത്തിനൊപ്പം ചേർന്നുവന്ന വിവാദം; ബോയ്സ് ടീമിൽ നിന്ന് തന്നെ ആസൂത്രിതമായി പുറത്താക്കിയതാണ്, വീണ്ടും പ്രതികരണവുമായി ജു ഹക്നിയോൺ

15 വർഷത്തെ കീർത്തിയുടെ പ്രണയ ബന്ധത്തെ കുറിച്ച് അറിയാവുന്ന ആൾ കൂടെയായിരുന്നു വിജയ്. ഒരു അഭിമുഖത്തിൽ കീർത്തി അത് വെളിപ്പെടുത്തുകയും ചെയ്തിട്ടുണ്ട്. ഗോവയിൽ വച്ചു നടന്ന കീർത്തിയുടെയും ആന്റണി തട്ടിലിന്റെയും വിവാഹത്തിലും വിജയ് നിറ സാന്നിധ്യമായിരുന്നു. കീർത്തി - ആന്റണി തട്ടിൽ തലപൊങ്കൽ ആഘോഷത്തിലും വിജയ് യുടെ സാന്നിധ്യം ചർച്ചയായി.

വിജയിയുമായുള്ള ബന്ധത്തിന്റെ പേരിൽ എന്തൊക്കെ കേട്ടു, എന്നിട്ടിപ്പോൾ എന്തായി; ആന്റണിയെ ചേർത്തു പിടിച്ച് ഇളയദളപതി


എല്ലാ ഗോസിപ്പുകൾക്കും കാലം മറുപടി പറയും എന്നത് പോലെയാണ് കീർത്തി സുരേഷ് ഇപ്പോൾ പങ്കുവച്ച ഫോട്ടോ. ചിത്രത്തിൽ കീർത്തിയുടെ ഭർത്താവ് ആന്റണി തട്ടിലിനെ വിജയ് ചേർത്തു പിടിച്ചു നിൽക്കുന്നതും കാണാം.
അശ്വിനി പി

രചയിതാവിനെക്കുറിച്ച്അശ്വിനി പിഅശ്വിനി- സമയം മലയാളത്തില്‍ എന്റര്‍ടൈന്‍മെന്റ് സെക്ഷനില്‍ സീനിയർ ഡിജിറ്റൽ കണ്ടൻ്റ് പ്രൊഡ്യൂസർ ആയി പ്രവൃത്തിയ്ക്കുന്നു. സിനിമ മേഖലയെ വളരെ ഗൗരവമായി കാണുകയും ആ വിഷയത്തെ കുറിച്ച് അറിയാനും എഴുതാനും താത്പര്യം. സിനിമാ രംഗത്തെ എഴുത്തുകാരുമായും സംവിധായകന്മാരായും അഭിനേതാക്കളുമായി അഭിമുഖം നടത്തിയിട്ടുണ്ട്. വണ്‍, ഇന്ത്യ ഫില്‍മിബീറ്റ് പോലുള്ള ദേശീയ മാധ്യമങ്ങളില്‍ പ്രവൃത്തിച്ചു. നവമാധ്യമ രംഗത്ത് പത്ത് വര്‍ഷത്തെ പ്രവൃത്തി പരിചയം. പൊളിട്ടിക്കല്‍ സയന്‍സില്‍ ബിരുദവും ജേര്‍ണലിസത്തില്‍ ഡിപ്ലോമയും നേടി.... കൂടുതൽ വായിക്കുക

Read Entire Article