വിജയ് ആന്റണിയുടെ മാർഗൻ; റിലീസിന് മുന്നേ ആദ്യ ആറ് മിനിറ്റ് പുറത്തുവിടുമെന്ന് അണിയറപ്രവർത്തകർ

6 months ago 6

24 June 2025, 12:31 PM IST

maargan

ചിത്രത്തിന്റെ പോസ്റ്റർ | Photo: Facebook: Vijay Antony

ലിയോ ജോൺ പോളിന്റെ സംവിധാനത്തിൽ വിജയ് ആന്റണി നായകനായ ഇൻവെസ്റ്റിഗേറ്റീവ് ഫാന്റസി ത്രില്ലർ മാർ​ഗന്റെ ആദ്യത്ത് ആറ് മിനിറ്റ് പ്രേക്ഷകർക്കായി പുറത്തുവിടുമെന്ന് അണിയറപ്രവർത്തകർ. ചൊവ്വാഴ്ചയാണ് ഇതുസംബന്ധിച്ച വിവരം പുറത്തുവിട്ടത്. ജൂൺ 27-നാണ് ചിത്രത്തിന്റെ റിലീസ്.

സിനിമയുടെ ഉള്ളടക്കത്തിലുള്ള വിശ്വാസമാണ് ഇത്തരമൊരു തീരുമാനത്തിന് പിന്നിൽ എന്നാണ് വിലയിരുത്തൽ ചിത്രത്തിന്റെ ചെറിയ ഭാ​ഗം പുറത്തുവിടുന്നത് പ്രേക്ഷകരെ ആകർഷിക്കുമെന്നും അവരെ അവരെ തീയേറ്ററുകളിലേക്കെത്തിക്കുമെന്നും അണിയറപ്രവർത്തകർ വിശ്വസിക്കുന്നു.

സെൻട്രൽ ബോർഡ് ഓഫ് ഫിലിം സർട്ടിഫിക്കേഷനിൽ നിന്ന് യു/എ സർട്ടിഫിക്കറ്റ് ലഭിച്ചതായി അണിയറപ്രവർത്തകർ നേരത്തെ അറിയിച്ചിരുന്നു. എല്ലാ പ്രായക്കാർക്കും കാണാകുന്ന ചിത്രമായിരിക്കും മാർ​ഗൻ.

Content Highlights: Watch the archetypal 6 minutes of Margan

മാതൃഭൂമി.കോം വാട്സാപ്പിലും

Subscribe to our Newsletter

Get regular updates from Mathrubhumi.com

Read Entire Article