വിജയ്‌ക്കൊപ്പമുള്ള ഫോട്ടോ തൃഷ പങ്കുവച്ചതിന് പിന്നാലെ പുറത്ത് വന്ന സംഗീതയുടെ വീഡിയോ; മക്കളുടെ സന്തോഷമാണ് പ്രധാനം!

3 weeks ago 5
വിജയ് യുടെ ജന്മദിനം സ്വകാര്യമായി ആഘോഷിച്ച ചിത്രങ്ങള്‍ തൃഷ കൃഷ്ണന്‍ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ചതോടെ പല തരത്തിലുള്ള ചര്‍ച്ചകളാണ് നടക്കുന്നത്. കഴിഞ്ഞ വര്‍ഷം വരെ വിജയ് ഒരു നടന്‍ മാത്രമായിരുന്നു, അതുകൊണ്ട് തന്നെ മറ്റൊരു നടിയുമായുള്ള ബന്ധം വെറുമൊരു ഗോസിപ്പിന് മാത്രമേ ഇടം നല്‍കുന്നുള്ളൂ. പക്ഷേ ഇന്ന് ഒരു സംസ്ഥാനത്തിന്റെ മുഖ്യമന്ത്രിയായ താങ്കള്‍ ഇങ്ങനെ പെരുമാറുന്നത് ശരിയാണോ എന്ന് ചോദിച്ചുകൊണ്ടാണ് വിമര്‍ശനങ്ങള്‍. നന്നായി പോയിക്കൊണ്ടിരുന്ന ഒറു കുടുംബത്തെ പിരിച്ചു എന്നതിന്റെ പേരില്‍ തൃഷയ്ക്ക് നേരെയും വ്യാപകമായ സൈബര്‍ അറ്റാക്ക് നടക്കുന്നു.

എന്നാല്‍ ഇവിടെ പ്രശ്‌നങ്ങള്‍ കൊടുംബിരി കൊണ്ടു നില്‍ക്കുന്ന പശ്ചാത്തലത്തിലാണ് വിജയ് യുടെ ഭാര്യ സംഗീത യുടെ പുതിയൊരു വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാവുന്നത്. ചെങ്കല്‍പ്പേട്ട് കുടുംബ കോടതിയില്‍ വിവാഹ മോചന ഹര്‍ജി നല്‍കിയതിന് ശേഷം സംഗീത സ്വര്‍ണലിംഗം തിരിച്ച് ലണ്ടനിലേക്ക് തന്നെ തിരികെ പോയിരുന്നു. അവിടെ കുടുംബ ബിസിനസ് ഏറ്റെടുത്ത് നടത്തുന്ന സംഗീത, മകളുടെ ഉപരിപഠനത്തിനും അവിടെ തന്നെ സൗകര്യങ്ങളൊരുക്കിയിരുന്നു. ഇപ്പോള്‍ മകളുടെ നേട്ടത്തില്‍ സന്തോഷിക്കുന്ന അമ്മയുടെ വീഡിയോ ആണ് പുറത്ത് വരുന്നത്.

Also Read: അമ്മയിലെ വിവാദങ്ങളെ കുറിച്ച് ചോദിച്ചപ്പോള്‍ മമ്മൂട്ടിയുടെ മറുപടി, അതൊക്കെ ചെറിയ പ്രശ്‌നം! നരേന്ദ്ര മോദിയെ കണ്ടതോ?

ഒരു സ്‌പോര്‍ട്‌സ് മത്സരത്തിനിടയില്‍ ബാല്‍ക്കണിയില്‍ നിന്ന് മകളെ പ്രോത്സാഹിപ്പിക്കുകയാമ് സംഗീത, മകള്‍ ദിവ്യ സാഷ അടുത്തേക്ക് വരുന്നതും, സന്തോഷത്തില്‍ സംഗീത മകളെ കെട്ടിപ്പിടിക്കുന്നതും വീഡിയോയില്‍ കാണാം. അവരൊരു അന്തസ്സുള്ള സ്ത്രീയാണ്, മാതൃത്വത്തെ ബഹുമാനിക്കുന്ന അമ്മയാണ്, ആത്മാഭിമാനമുള്ള സ്ത്രീയാണ് എന്ന് പറഞ്ഞാണ് വീഡിയോ ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാവുന്നത്. മറ്റൊരു സ്ത്രീയുമായി സംഗീതയെ താരതമ്യം ചെയ്യാന്‍ പോലും കഴിയാത്ത അത്രയും ഉയരത്തിലാണ് അവരുടെ വ്യക്തിത്വം എന്ന് പ്രശംസിച്ചുകൊണ്ടും ആരാധകര്‍ എത്തുന്നു.


വിവാഹ മോചന ഹര്‍ജിയില്‍ പോലും സംഗീത നടിയുടെ പേര് വെളിപ്പെടുത്തിയിരുന്നില്ല. പ്രമുഖ നടിയുമായി ഭര്‍ത്താവിന് അവിഹിതമുണ്ട് എന്നും, അവര്‍ക്കൊപ്പം തുടരെ ചേര്‍ന്ന് പ്രവൃത്തിക്കുന്നത് തനിക്കും മക്കള്‍ക്കും കൂടുതല്‍ വിഷമമുണ്ട് എന്നുമാണ് ഹര്‍ജിയില്‍ സംഗീത ആരോപിച്ചിരുന്നത്. അതിന് പിന്നാലെയാണ് വിജയ് താന്‍ പോകുന്ന കല്യാണത്തിനും, മരണാനന്തര ചടങ്ങിലും എല്ലാം തൃഷയെ കൂട്ടിന് കൂട്ടിയത്. വിജയ് യുടെ പിറന്നാള്‍ ദിനത്തില്‍ ഒരു ഗംഭീര പോസ്റ്റ് തൃഷ പങ്കുവയ്ക്കും എന്നതും ആരാധകര്‍മുന്‍കൂട്ടി കണ്ടിരുന്നു, ജന്മദിനം കഴിഞ്ഞ് അടുത്ത ദിവസമാണ് തൃഷ ഇന്‍സ്റ്റഗ്രാമില്‍ ഫോട്ടോ പങ്കുവച്ചത്. അതേ സമയം വിജയ് - സംഗീത വിവാഹ മോചനം ഇപ്പോഴും കോടതി പരിഗണനയിലാണ്. ആഗസ്റ്റ് 7 നാണ് അടുത്ത വാദം..
Read Entire Article