
ജനനായകൻ എന്ന ചിത്രത്തിൽ വിജയ് | ഫോട്ടോ: X, സ്ക്രീൻഗ്രാബ്
വിജയ്‌യുടെ അവസാന ചിത്രമെന്ന വിശേഷണത്തോടെ എത്തുന്ന ജനനായകൻ എന്ന ചിത്രത്തിന്റെ ആദ്യദൃശ്യങ്ങൾ പുറത്ത്. വിജയ്‌യുടെ പിറന്നാളിനോടനുബന്ധിച്ചെത്തിയ വീഡിയോക്ക് ഫസ്റ്റ് റോർ എന്നാണ് ടാഗ് നൽകിയിരിക്കുന്നത്. പോലീസ് വേഷത്തിലാണ് ചിത്രത്തിൽ വിജയ് എത്തുന്നത്.
കയ്യിൽ ആയുധവുമേന്തി എതിരാളികൾക്കുനേരെ നടന്നടുക്കുന്ന താരത്തെയാണ് ഫസ്റ്റ് റോറിൽ കാണാനാവുക. എച്ച്. വിനോദ് ആണ് ജനനായകൻ സംവിധാനം ചെയ്യുന്നത്. അനിരുദ്ധ് ആണ് സംഗീത സംവിധാനം നിർവഹിക്കുന്നത്. ചിത്രം 2026 ജനുവരി ഒൻപതിന് തിയേറ്ററുകളിലെത്തും.
ചിത്രത്തിലെ പ്രധാന റോളുകളിൽ ബോബി ഡിയോൾ, പൂജാ ഹെഗ്ഡെ, പ്രകാശ് രാജ്, ഗൗതം വാസുദേവ് മേനോൻ, നരേൻ, പ്രിയാമണി, മമിതാ ബൈജു എന്നിവരെത്തുന്നു. വെങ്കട്ട് കെ. നാരായണ ആണ് കെ.വി.എൻ. പ്രൊഡക്ഷന്റെ പേരിൽ ജനനായകൻ നിർമിക്കുന്നത്. ജഗദീഷ് പളനിസ്വാമിയും ലോഹിത് എൻ.കെയുമാണ് സഹനിർമാണം.
ഛായാഗ്രഹണം: സത്യൻ സൂര്യൻ, ആക്ഷൻ: അനൽ അരശ്, ആർട്ട്: വി. സെൽവകുമാർ, എഡിറ്റിങ്: പ്രദീപ് ഇ. രാഘവ്, കൊറിയോഗ്രാഫി: ശേഖർ, സുധൻ, ലിറിക്‌സ്: അറിവ്, കോസ്റ്റിയൂം: പല്ലവി സിംഗ്, പബ്ലിസിറ്റി ഡിസൈനർ: ഗോപി പ്രസന്ന, മേക്കപ്പ്: നാഗരാജ, പ്രൊഡക്ഷൻ കൺട്രോളർ: വീര ശങ്കർ, പി.ആർ.ഒ. ആൻഡ് മാർക്കറ്റിങ് കൺസൾട്ടന്റ്: പ്രതീഷ് ശേഖർ.
Content Highlights: First video of Vijay`s upcoming movie Jananayagan released. Vijay is seen arsenic a constabulary officer





English (US) ·