എന്നാല്‍ ഒരു ദിവസത്തിന് ശേഷം തൃഷയുടെ ഇന്‍സ്റ്റഗ്രാമില്‍ ഫോട്ടോ എത്തി. അതും തീര്‍ത്തും സ്വകാര്യമായ ചിത്രങ്ങളിലൊന്ന്, ഇതോടുകൂടെ വ്യാപകമായ വിദ്വേഷ കമന്റുകളാണ് സോഷ്യല്‍ മീഡിയയില്‍ നിറയുന്നത്. തൃഷയും വിജയ് യും മാത്രമുള്ള ഒരു ബര്‍ത്ത് ഡേ ആഘോഷത്തിന്റെ ചിത്രമാണ് തൃഷ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ചിരിയ്ക്കുന്നത്. അഞ്ച് തരം കേക്കുകള്‍ക്ക് മുന്നില്‍ സന്തോഷത്തോടെ നില്‍ക്കുന്ന വിജയ് യെയും, വിജയ് യെ കണ്ണെടുക്കാതെ നോക്കി നില്‍ക്കുന്ന തൃഷയെയും ചിത്രത്തില്‍ കാണാം.
Also Read: നല്ല സമയത്താണ് സമാന്ത ഗര്‍ഭിണിയായത്; ആ വാര്‍ത്ത സ്ഥിരീകരിച്ച് നന്ദിനി റെഡ്ഡി, സാം ഭയങ്കര ഹാപ്പിയാണ്
വിവാഹ മോചനത്തില്‍ സംഗീത ഉന്നയിച്ച കാര്യങ്ങളെല്ലാം സത്യമാണെന്ന് തെളിയിക്കുന്ന ഇത്തരം പോസ്റ്റുകളും, തൃഷയുടെയും വിജയ് യുടെയും പ്രവൃത്തികളും, അവരെ മനപൂര്‍വ്വം വേദനിപ്പിക്കാനല്ലേ എന്നാണ് പലരുടെയും ചോദ്യം. ചെന്നൈയിലെ വീട്ടില്‍ നിന്ന് തന്നെ ഇറക്കി വിട്ടു എന്നും, നടിക്കൊപ്പമുള്ള ബന്ധം തനിക്കും മക്കള്‍ക്കും കൂടുതല്‍ മനോ വിഷമം ഉണ്ടാക്കുന്നു എന്നും പറഞ്ഞ സംഗീതയോട് കാണിക്കുന്ന അനീതിയാണിത് എന്ന് ഒരുകൂട്ടും ആളുകള്‍ പറയുന്നു. ഒരു സംസ്ഥാനത്തിന്റെ മുഖ്യമന്ത്രിയായ താങ്കള്‍, ഒരുപറ്റം യുവ തലമുറയ്ക്ക് മാതൃകയാകേണ്ട താങ്കള്‍ എന്തുകൊണ്ട് സ്വന്തം ഭാര്യയോടും മക്കളോടും ഈ അനീതി കാണിക്കുന്നു എന്ന് ചോദിച്ചുകൊണ്ടാണ് പ്രതിഷേധങ്ങള്‍.
തൃഷ പങ്കുവച്ച പോസ്റ്റിന് താഴെയും വെറുപ്പും വിദ്വേഷവും അറിയിച്ച് നിരവധി കമന്റുകള്‍ വരുന്നുണ്ട്. അതിലൊരു കമന്റ് തൃഷയുടെ ഉറ്റ സുഹൃത്ത് ചാര്‍മി കൗറിന്റേതാണ്. ഇരുവരും കപ്പിള്‍സ് ആണ് എന്ന് സ്ഥിരീകരിച്ചുകൊണ്ടാണ് ചാര്‍മിയുടെ കമന്റ്. തൃഷയെയും വിജയ് യെയും പിന്തുണച്ച് കമന്റില്‍ എത്തിയ ചാര്‍മി കൗര്‍, അമല പോള്‍ എന്നിവര്‍ക്ക് നേരെയും വിമര്‍ശനങ്ങള്‍ ഉയരുന്നുണ്ട്.
നന്നായി ജീവിച്ചിരുന്ന കുടുംബത്തിലേക്ക് ഇടിച്ചു കയറിയതിന്റെ പേരില്‍ പലരും തൃഷയെയാണ് വലിച്ചു കീറി ഒട്ടിക്കുന്നത്. എന്നാല്‍ എന്തിന് തൃഷയെ മാത്രം പറയണം എന്ന് ചോദിച്ചും ചിലര്‍ എത്തിയിട്ടുണ്ട്. ഒരര്‍ത്ഥത്തില്‍ ഇത്തരം വിമര്‍ശനങ്ങളോ വിദ്വേഷങ്ങളോ വിജയ് യെയും തൃഷയെയും തകര്‍ക്കുന്നില്ല, തങ്ങളുടെ ബന്ധം സാധാരണവത്കരിക്കാന്‍ വേണ്ടിയാണ് അവര്‍ നിരന്തരം ഒന്നിച്ച് കല്യാമങ്ങളിലും മരണാനന്തര ചടങ്ങുകളിലും പങ്കെടുക്കുന്നതും ഇതുപോലുള്ള പോസ്റ്റുകള്‍ പങ്കുവയ്ക്കുന്നത് എന്നുമാണ് നിരീക്ഷകരുടെ വലിയരുത്തല്‍.
എന്ത് തന്നെയായാലും ആദ്യ ബന്ധം വിവാഹ മോചനത്തില്‍ അവസാനിച്ചിട്ട് പോരെ എന്ന് ചോദിക്കുന്നവരുമുണ്ട്. സംഗീതയുമായുള്ള വിവാഹ മോചന കേസ് ഇപ്പോഴും ചെങ്കല്‍പേട്ട് കുടുംബ കോടതിയുടെ പരിഗണനയിലാണ്. ആഗസ്റ്റ് 7 ന് ആണ് അടുത്ത വാദം. മകള്‍ ദിവ്യ സാഷയ്‌ക്കൊപ്പം ലണ്ടനിലാണ് സംഗീത ഇപ്പോഴുള്ളത്. മകന്‍ ജെയ്‌സണ്‍ സഞ്ജയ് സിഗ്മ എന്ന തന്റെ ആദ്യ സംവിധാന സിനിമയുടെ പോസ്റ്റ് പ്രൊഡക്ഷന്‍ തിരക്കുകളിലാണ്. ചെന്നൈയലുണ്ടായിട്ടും ജെയ്‌സണ്‍ ഇതുവരെ മുഖ്യമന്ത്രിയായ അച്ഛനെ വന്ന് കണ്ടിട്ടില്ല എന്ന് റിപ്പോര്‍ട്ടുകളുണ്ട്.




English (US) ·