വിജയ് യുടെ റിസള്‍ട്ടൊക്കയല്ലേ, അതുകൊണ്ട് തൃഷയ്ക്ക് വരാന്‍ പറ്റിയില്ല; പരസ്യമായി കളിയാക്കി ധ്യാന്‍ ശ്രാനിവാസന്‍

4 weeks ago 5

Authored by: അശ്വിനി പി|Samayam Malayalam4 May 2026, 11:05 americium IST

തമിഴ്‌നാട്ടില്‍ സുനാമി പോലെ അടിച്ചു കയറുകയാണ് വിജയ് യുടെ ടിവികെ. ഇതിനിടയിലാണ് കഴിഞ്ഞ ദിവസം പങ്കെടുത്ത പരിപാടിയില്‍ തൃഷയെ കുറിച്ച് ധ്യാന്‍ ശ്രീനിവാസന്‍ പറഞ്ഞ വാക്കുകള്‍ വൈറലാവുന്നത്

dhyan trisha vijayവിജയ് തൃഷ| ധ്യാൻ ശ്രീനിവാസൻ
ധ്യാന്‍ ശ്രീനിവാസന്റെ മുന്നില്‍ തരാതരങ്ങളില്ല, എല്ലാവരും ഒന്നുപോലെയാണ്. കളിയാക്കുന്നതിലും പ്രശ്‌സിക്കുന്നതിലും ഒന്നും ആരെ എന്തിന് എന്നത് വിഷയമേ അല്ല. ഇന്ന് തെരഞ്ഞെടുപ്പ് ഫലം എന്താവും എന്ന ആവേശത്തില്‍ എല്ലാവരും നില്‍ക്കെ, കഴിഞ്ഞ ദിവസം പങ്കെടുത്ത ഒരു പരിപാടിയില്‍ ധ്യാന്‍ ശ്രീനിവാസന്‍ പറഞ്ഞ വാക്കുകളാണ് വൈറലാവുന്നത്.

യു ജി സി ഗോള്‍ഡ് ലോണിന്റെ ഒരു പരിപാടിയിലാണ് ധ്യാന്‍ ശ്രീനിവാസന്റെ രസകരമായ പ്രസംഗം. തൃഷ കൃഷ്ണന് വരാന്‍ പറ്റിയില്ല, വിജയ് യുടെ തിരഞ്ഞെടുപ്പ് ഫലം പുറത്തുവരികയല്ലേ എന്നായിരുന്നു താരപുത്രന്റെ വാക്കുകള്‍. യഥാര്‍ത്ഥത്തില്‍ യു ജി സിയുടെ ബ്രാന്റ് അംബാസിഡറാണ് തൃഷ കൃഷ്ണന്‍ . അതുകൊണ്ടാണ് അത്തരമൊരു പരമാര്‍ശം ധ്യാന്‍ നടത്തിയത്. പക്ഷേ ഏത് സാഹചര്യത്തില്‍ അത് പറഞ്ഞു എന്നതാണ് ഹൈലൈറ്റ്.

Also Read: ധനുഷിന്റെ കോളറ പിടിച്ചു വലിച്ചത് കുറച്ചധികമായിപ്പോയി, ഉടനെ സോറി പറഞ്ഞു; അനുഭവം പങ്കുവച്ച് മമിത ബൈജു

വിജയ് രാഷ്ട്രീയത്തില്‍ പ്രവേശിക്കുന്നത് തൃഷയ്ക്ക് വേണ്ടിയാണെന്ന ഗോസിപ്പുകളും ആരോപണങ്ങളുമൊക്കെ നിലനില്‍ക്കുന്ന സാഹചര്യത്തിലാണ് ധ്യാന്‍ ശ്രീനിവാസന്റെ തമാശ. സിനിമയ്ക്ക് ശേഷം, രാഷ്ട്രീയത്തില്‍ എംജിആര്‍ - ജയലളിത കോമ്പോ ആവര്‍ത്തിക്കാനുള്ള ശ്രമത്തിലാണ് വിജയ് - തൃഷ ജോഡികള്‍ എന്നാണ് പറയപ്പെടുന്നത്. ഇതിന്റെ പേരില്‍ തമിഴ്‌നാട്ടില്‍ തീപ്പിടിച്ച ചര്‍ച്ചകള്‍ നടന്നുകൊണ്ടിരിയ്ക്കുകയാണ്. വിജയ് യുടെ സ്വകാര്യ ജീവിതം തകരാന്‍ കാരണവും തൃഷയുമായുള്ള ബന്ധമാണെന്നാണ് പറയപ്പെടുന്നത്. ഇത്തരം ചര്‍ച്ചകളൊക്കെ നടന്നുകൊണ്ടിരിക്കെ വളരെ സാധാരണമായി ധ്യാന്‍ ശ്രീനിവാസന്‍ നടത്തിയ പരമാര്‍ശം ശ്രദ്ധ നേടുന്നു.

Also Read: കുറേക്കാലം ബോഡിഷെയിമിങ് നേരിട്ടു, ഇന്ദ്രന്‍സ് സാറിനെ കാണുമ്പോള്‍ ആശ്ചര്യം തോന്നുന്നു എന്ന് സൂര്യ


അതേ സമയം തമിഴ്‌നാട് രാഷ്ട്രീയത്തില്‍ വന്‍ മാറ്റങ്ങളഉടെ തുടക്കമായിട്ടാണ് വിജയ് യുടെ രാഷ്ട്രീയ പ്രവേശനത്തെ കാണുന്നത്. വെറും ഒരു വര്‍ഷം മുന്‍പ് രൂപീകരിച്ച വിജയ് യുടെ തമിഴ്‌നാട് വെട്രി കഴകം എന്ന പാര്‍ട്ടി ആദ്യമായി മത്സരിയ്ക്കുന്ന തെരഞ്ഞെടുപ്പാണിത്. മറ്റൊരു കക്ഷിയുടെയും പിന്തുണയില്ലാതെ മത്സരിച്ച ടിവികെ ഇപ്പോള്‍, വോട്ട് എണ്ണി തുടങ്ങി മണിക്കൂറുകള്‍ പിന്നിടുമ്പോള്‍ മറ്റാരാലും എതിര്‍ക്കാന്‍ കഴിയാത്ത അത്രയും മുന്നിട്ടു നില്‍ക്കുകയാണ്. ഉദയ സൂര്യനെയും രണ്ടിലയെയും പിന്നിലാക്കി വിജയ് യുടെ രണ്ടാനകള്‍ മുന്നേറുന്ന കാഴ്ചയാണ് ഇപ്പോള്‍ കാണുന്നത്.
അശ്വിനി പി

രചയിതാവിനെക്കുറിച്ച്അശ്വിനി പിസമയം മലയാളത്തില്‍ എന്റര്‍ടൈന്‍മെന്റ് സെക്ഷനില്‍ സീനിയർ ഡിജിറ്റൽ കണ്ടൻ്റ് പ്രൊഡ്യൂസറാണ് അശ്വിനി പി. 2013 ലാണ് പത്രപ്രവർത്തക എന്ന നിലയിലുള്ള കരിയർ ആരംഭിച്ചത്. വൺഇന്ത്യ - ഫിൽമിബീറ്റ് പോലുള്ള ദേശീയ മാധ്യമങ്ങളിൽ പ്രവ‍ൃത്തിച്ചു. സിനിമ മേഖലയെ വളരെ ഗൗരവമായി കാണുകയും ആ വിഷയത്തെ കുറിച്ച് അറിയാനും എഴുതാനുമാണ് താത്പര്യം. സിനിമാ രംഗത്തെ എഴുത്തുകാരുമായും സംവിധായകന്മാരായും അഭിനേതാക്കളുമായി അഭിമുഖം നടത്തിയിട്ടുണ്ട്. സിനിമ ചർച്ചകളിൽ പങ്കെടുത്തിട്ടുണ്ട്. നവമാധ്യമ രംഗത്ത് 13 വര്‍ഷത്തെ പ്രവൃത്തി പരിചയം. പൊളിട്ടിക്കല്‍ സയന്‍സില്‍ ബിരുദവും ജേര്‍ണലിസത്തില്‍ ഡിപ്ലോമയും നേടി.... കൂടുതൽ വായിക്കുക

Read Entire Article