വിജയ്‌യെ അടുത്ത് കാണാന്‍ മകന്‍ സഞ്ജയ്‌യെ തട്ടിക്കൊണ്ടുപോയ കടുത്ത ആരാധകര്‍; വൈറലാവുന്ന വീഡിയോ

2 weeks ago 3
അച്ഛന്‍ രാഷ്ട്രീയത്തിലേക്ക് ഇറങ്ങി, തമിഴ്‌നാട് മുഖ്യമന്ത്രിയായി സിനിമ ലോകം ഉപേക്ഷിച്ചപ്പോള്‍ ഇതാ മകന്‍ അതിലേക്ക് എത്തിയിരിക്കുകയാണ്. പക്ഷേ ജെയ്‌സണ്‍ സഞ്ജയ് അച്ഛനെ പോലെ അഭിനയത്തിലേക്കല്ല, സംവിധാനത്തിലാണ്. സിഗ്മ എന്ന ആദ്യ ചിത്രത്തിന്റെ പ്രി പ്രൊഡക്ഷന്‍ ജോലികളിലാണിപ്പോള്‍ താരപുത്രന്‍. ചിത്രത്തിന്റേതായി പുറത്തുവന്ന പാട്ടൊക്കെ വന്‍ വൈറലായിരുന്നു.

ഇപ്പോഴിതാ ജെയ്‌സണ്‍ സഞ്ജയ് യുടെ ഒരു വീഡിയോ യൂട്യൂബില്‍ വൈറലാവുന്നു. തന്നെ ചെറുപ്പത്തില്‍ തട്ടിക്കൊണ്ടു പോയ കഥ, ആ തട്ടിക്കൊണ്ടു പോയ ആളുടെ മകനോട് പങ്കുവയ്ക്കുന്ന വീഡിയോ ആണ് സോഷ്യല്‍ മീഡിയയില്‍ ഇപ്പോള്‍ വൈറലാവുന്നത്.

Also Read: അന്‍പതാം വയസ്സില്‍ വിവാഹിതനായി അരവിന്ദന്‍; ഇത് വര്‍ഷങ്ങളുടെ പ്രണയ സാഫല്യം

അന്ന് ഞാന്‍ ആറാം ക്ലാസില്‍ പഠിക്കുകയാണ്, പത്ത് വയസ്സ് എന്തോ ഉണ്ട്. നിന്റെ ഈ പ്രായം. എനിക്ക് ആരെന്നോ എന്തെന്നോ അറിയാത്ത ഒരാള്‍ വന്ന് എന്നെ തോളില്‍ ഇട്ടു കൊണ്ടു പോയാല്‍ ഞാന്‍ പേടിക്കില്ലേ, നിലവിളിക്കില്ലേ. അത്രയേ ഞാന്‍ ചെയ്തുള്ളൂ, അത് നിന്റെ അച്ഛനോട് ഒന്ന് പറഞ്ഞു കൊടുക്കൂ എന്നാണ് സഞ്ജയ് പറയുന്നത്.

ആദ്യമായിട്ടാണ് സഞ്ജയ് യുടെ ശബ്ദം ആരാധകര്‍ ഇങ്ങനെ കേള്‍ക്കുന്നത്. എയര്‍പോര്‍ട്ടിലും മറ്റുമുള്ള വീഡിയോകളും മറ്റും വന്നിട്ടുണ്ട് എങ്കിലും സംസാരിക്കുന്ന വീഡിയോ ഒന്നും ഇതുവരെ പുറത്തു വന്നിട്ടില്ല. ഇത്രയും സിംപിള്‍ ആയിരുന്നോ ജെയ്‌സണ്‍, അച്ഛനെ പോലെ തന്നെ എന്നൊക്കെ പറഞ്ഞുകൊണ്ട് ആരാധകര്‍ കമന്റില്‍ എത്തുന്നു.

അതേ വീഡിയോയില്‍ തന്നെ ജെയ്‌സണിനെ തട്ടിക്കൊണ്ടുപോകാനുണ്ടായ കാരണവും കടുത്ത ആരാധകന്‍ മകനെ സാക്ഷി നിര്‍ത്തി പറയുന്നുണ്ട്. എങ്ങനെയെങ്കിലും ദളപതിയെ കാണണം എന്നേ എനിക്കുണ്ടായിരുന്നുള്ളൂ. മാസത്തില്‍ ചില ദിവസങ്ങളില്‍ മാത്രം മകനെ പിക് ചെയ്യാന്‍ സര്‍ എത്താറുണ്ട്. അദ്ദേഹം കാറില്‍ തന്നെ ഇരിക്കും, ഡ്രൈവറാണ് സെക്യൂരിറ്റിയുടെ അടുത്ത് നില്‍ക്കുന്ന ജെയ്‌സണ്‍ സഞ്ജയ് യെ കൂട്ടിക്കൊണ്ടു പോകുന്നത്.


ഒരു ദിവസം അദ്ദേഹത്തെ കാണണം, അദ്ദേഹവും എന്നെ കാണണം എന്ന ആഗ്രഹത്തിന്റെ പുറത്ത് സ്‌കൂളിലേക്ക് പോയി. സെക്യൂരിറ്റിയുടെ അടുത്ത് സഞ്ജയ് ഇരിക്കുകയായിരുന്നു. ഇടിച്ചു കയറി, സെക്യൂരിറ്റിയെ തള്ളി മാറ്റി, സഞ്ജയിയെയും എടുത്തോടി. കാറില്‍ നിന്ന് പുറത്തിറങ്ങിയ വിജയ് സര്‍ പിന്നാലെ വന്നപ്പോള്‍ നിന്നു. സര്‍ നിങ്ങളെ കാണാന്‍ വേണ്ടിയാണ് ഇത് ചെയ്തത് എന്ന് പറഞ്ഞപ്പോള്‍, എന്ത് കാര്യത്തിന് എന്ന രീതിയില്‍ കൈ കൊണ്ട് അദ്ദേഹം ആംഗ്യം കാണിച്ചതേയുള്ളൂ എന്നാണ് ആരാധകന്‍ പറയുന്നത്.
Read Entire Article