വിജയ്‌യെ കാണാൻ ഓടിയടുത്ത് ആരാധകൻ, സുരക്ഷാ ജീവനക്കാരന്റെ കയ്യിലെ തോക്കിനെച്ചൊല്ലി തർക്കം

8 months ago 10

06 May 2025, 04:49 PM IST

Vijay Security

വൈറൽ വീഡിയോയിൽ നിന്ന് | സ്ക്രീൻ​ഗ്രാബ്

മധുര: സൂപ്പർതാരങ്ങളെ പൊതുസ്ഥലത്ത് കാണുമ്പോൾ ആരാധകർ ചുറ്റും കൂടും. ചിലർ ഒപ്പം നിന്ന് ഫോട്ടോയെടുക്കാനും ഹസ്തദാനം ചെയ്യാനും സംസാരിക്കാനുമെല്ലാം ശ്രമിക്കും. ഈയിടെ മധുര വിമാനത്താവളത്തിൽ നടൻ വിജയ് വന്നപ്പോൾ അദ്ദേഹത്തെ കാണാൻ ഓടിയടുത്ത ആരാധകനുനേരെ സുരക്ഷാ ജീവനക്കാരൻ തോക്കുചൂണ്ടിയെന്നാരോപിച്ച് ചർച്ചകൾ കൊഴുക്കുക്കുകയാണ്. സംഭവത്തിന്റെ വീഡിയോ വ്യാപകമായി പ്രചരിക്കുന്നുണ്ട്‌.

കൊടൈക്കനാലിലെ ഒരു സിനിമയുടെ ഷൂട്ടിംഗ് കഴിഞ്ഞ് മടങ്ങുകയായിരുന്നു വിജയ്. മധുര വിമാനത്താവളത്തിലെത്തിയ അദ്ദേഹം കാറിൽ നിന്നിറങ്ങി പുറത്ത് നിന്നിരുന്ന ആളുകളെ അഭിവാദ്യം ചെയ്തു. ഇതിനിടയിലാണ് പിന്നിൽനിന്ന് ഒരാൾ കയ്യിൽ ഷാളുമായി വിജയ്ക്കുനേരെ ഓടിയടുത്തത്. സുരക്ഷാ വലയം ഭേദിച്ചെത്തിയ ഇയാളെ പിന്തിരിപ്പിക്കാനെത്തിയ അം​ഗരക്ഷകന്റെ കയ്യിൽ തോക്കുണ്ടായിരുന്നു. ആരാധകനെ പിന്നീടെല്ലാവരുംചേർന്ന് ബലമായി പിടിച്ചുമാറ്റുകയും ചെയ്തു. എന്നാൽ വിജയ് പിന്നിലെ ബഹളം ശ്രദ്ധിക്കാതെ, അകത്തേക്ക് പോവുകയായിരുന്നു.

"അവിടെ തോക്കുണ്ടായിരുന്നതായി എനിക്കറിയില്ലായിരുന്നു; ബൗൺസർമാർ സുരക്ഷാ കാരണങ്ങൾക്കാണ് അത് ചെയ്തത്. അവർ തെറ്റൊന്നും ചെയ്തതായി ഞാൻ കരുതുന്നില്ല." സംഭവത്തിലുള്‍പ്പെട്ട ആരാധകൻ പിന്നീട് പ്രതികരിച്ചത് ഇങ്ങനെയായിരുന്നു.

അതേസമയം ഇതുമായി ബന്ധപ്പെട്ട് സോഷ്യല്‍ മീഡിയയില്‍ രണ്ടുതരത്തിലുള്ള അഭിപ്രായങ്ങൾ ഉയരുന്നുണ്ട്. സുരക്ഷാ ഉദ്യോ​ഗസ്ഥരുടെ പെരുമാറ്റം കടന്നുപോയെന്നാണ് ഒരുകൂട്ടർ അഭിപ്രായപ്പെട്ടത്. വിജയ്‌യുടെ ബൗൺസർമാർ പൊതുസ്ഥലത്ത് പൊതുജനങ്ങൾക്കെതിരെ പിസ്റ്റൾ ഉപയോഗിക്കുന്നുവെന്നത് ഭയപ്പെടുത്തുന്ന കാര്യമാണ്. സുരക്ഷാ ഉദ്യോ​ഗസ്ഥരുടെ പെരുമാറ്റം കടന്ന കയ്യായിപ്പോയി എന്നും വിമർശകർ പറയുന്നു. എന്നാൽ സുരക്ഷാ ഉദ്യോ​ഗസ്ഥൻ തന്റെ കയ്യിലെ തോക്ക് സഹപ്രവർത്തകന് കൈമാറുകയായിരുന്നുവെന്നാണ് വിജയ്‌യെ അനുകൂലിക്കുന്നവർ വിശദീകരിക്കുന്നത്.

Content Highlights: Vijay's Bodyguard Draws Gun astatine Madurai Airport: Fan Encounter Sparks Online Debate

മാതൃഭൂമി.കോം വാട്സാപ്പിലും

Subscribe to our Newsletter

Get regular updates from Mathrubhumi.com

Read Entire Article