വിജയ്, സംഗീത, തൃഷ, അജിത്ത്.. എല്ലാവരും ഇപ്പോള്‍ ലണ്ടനില്‍! അങ്ങനെ ഒരു ഫോട്ടോ മാത്രം വരല്ലേ എന്ന പ്രാര്‍ത്ഥനയില്‍ ആരാധകര്‍

6 days ago 10
തമിഴ് സിനിമാ ലോകം മുഴുവന്‍ ഇപ്പോള്‍ ഉറ്റുനോക്കുന്നത് ലണ്ടനിലേക്കാണ്. തമിഴ് രാഷ്ട്രീയത്തെയും - സിനിമയെയും എല്ലാം ബാധിക്കുന്ന പല പ്രമുഖരും ഇപ്പോള്‍ ലണ്ടനിലാണ് എന്നിരിക്കെ, ഒരേ ഒരു പ്രാര്‍ത്ഥനയാമ് ആരാധകര്‍ക്കുമുള്ളത്!

തീര്‍ത്തുമൊരു ഔദ്യോഗിക സന്ദര്‍ശനത്തിന്റെ ഭാഗമായിട്ടാണ് തമിഴ്‌നാട് മുഖ്യമന്ത്രി ജോസഫ് വിജയ് ലണ്ടനില്‍ എത്തിയിരിക്കുന്നത്. ലണ്ടനില്‍ എത്തയ സാഹചര്യത്തില്‍ അജിത് കുമാര്‍ പങ്കെടുക്കുന്ന മാന്‍സ് കപ്പ് അന്തര്‍ദേശീയ റേസിങ് മത്സരത്തിന്റെ ഫ്‌ളാഗ് ഓഫ് കര്‍മവും വിജയ് നിര്‍വ്വഹിക്കും. മുപ്പത് വര്‍ഷം ഒന്നിച്ച് തമിഴ് ഇന്റസ്ട്രി ഭരിച്ചതാരങ്ങള്‍ ഇപ്പോള്‍ വ്യത്യസ്തമായ വഴിയെ സഞ്ചരിക്കുമ്പോള്‍ പരസ്പരം പിന്തുണയ്ക്കുന്ന ഇത്തരം കാഴ്ചകളും വാര്‍ത്തകളും ആരാധകര്‍ക്ക് സന്തോഷം തന്നെയാണ്.

Samayam Malayalamഅഹാന കൃഷ്ണ - നിമിഷ് രവി വിവാഹത്തിന് ഇനി മണിക്കൂറുകള്‍ മാത്രം; കേട്ടത് സത്യമാണോ, എന്തുകൊണ്ടാണ് എല്ലാവരും മാറി നില്‍ക്കുന്നത്?
പക്ഷേ ഈ സന്തോഷത്തെ നശിപ്പിക്കുന്ന വിധം, ഫ്‌ളാഗ് ഓഫ് ചടങ്ങില്‍ വിജയ്‌ക്കൊപ്പം തൃഷയും ഉണ്ടാവുമോ എന്നാണ് ആരാധകരുടെ ആശങ്ക. പുതിയ സിനിമയുടെ ഷൂട്ടിങുമായി ബന്ധപ്പെട്ട തൃഷ നേരത്തെ തന്നെ ലണ്ടനില്‍ ലാന്റ് ചെയ്തിരുന്നു. ഇതേ സിനിമയുടെ ഷൂട്ടിങിന്റെ ഭാഗമായി ലണ്ടനില്‍ എത്തിയ രാധിക ശരത് കുമാര്‍ അജിത്തിനെ വന്ന് കണ്ട ഫോട്ടോയും വീഡിയോകളും പങ്കുവച്ചിരുന്നു. പിന്നാലെ തൃഷയ്‌ക്കൊപ്പമുള്ള സെല്‍ഫി ചിത്രവും പങ്കുവച്ചിട്ടുണ്ട്.

ഇത്ര ദിവസങ്ങള്‍ ലണ്ടനില്‍ ഉണ്ടായിട്ടും തൃഷ അജിത്തിനെ കാണാന്‍ എത്തിയിട്ടില്ല, വിജയ്‌ക്കൊപ്പം അജിത്തിനെ കാണാന്‍ വരാനാണോ തൃഷ കാത്തിരിക്കുന്നത് എന്നാണ് ആരാധകരുടെ ചോദ്യം. വിജയ് യെ പോലെ തന്നെ തൃഷയുടെയും അടുത്ത സുഹൃത്താണ് അജിത്ത്. അജിത്തിന്റെ അമ്മ മരണപ്പെട്ടപ്പോഴും മുഖ്യമന്ത്രി വിജയ്‌ക്കൊപ്പമാണ് തൃഷ വീട്ടില്‍ എത്തിയത്. അതുകൊണ്ടു തന്നെ ഫ്‌ളാഗ് ഓഫ് ചടങ്ങില്‍ വിജയ്‌ക്കൊപ്പം തൃഷയും ഉണ്ടാവും എന്നതില്‍ സാധ്യതകളും ഏറെയാണ്.


അതേ സമയം മറ്റൊരു ട്വിസ്റ്റ് കൂടെ ഈ കഥയിലുണ്ട്. വിജയ് യുടെ ഭാര്യ സംഗീത വര്‍ഷങ്ങളായി ലണ്ടനില്‍ സെറ്റില്‍ഡ് ആണ്, മകള്‍ സാഷയും ലണ്ടനിലാണ് പഠിക്കുന്നത്. വിവാഹ മോചന ഹര്‍ജി പിന്‍വലിച്ചതിന് ശേഷം ഇരുവരും നേരില്‍ കണ്ടിട്ടില്ല. ലണ്ടനില്‍ എത്തിയ സാഹചര്യത്തില്‍ വിജയ് ഭാര്യയെയും മകളെയും കാണാന്‍ പോകുമോ, അങ്ങനെയെങ്കില്‍ ആ ചിത്രങ്ങള്‍ പുറത്തുവരുമോ എന്നാണ് ആരാധകര്‍ നോക്കിയിരിക്കുന്നത്. തൃഷയ്‌ക്കൊപ്പമുള്ള ഫോട്ടോയെക്കാള്‍, സംഗീതയ്ക്കും മകള്‍ക്കുമൊപ്പമുള്ള ഫോട്ടോയോ വീഡിയോയ വരാന്‍ പ്രാര്‍ത്ഥനയോടെ കാത്തിരിക്കുകയാണ് ഞങ്ങള്‍ എന്ന് പറഞ്ഞ് ആരാധകര്‍ സോഷ്യല്‍ മീഡിയയില്‍ എത്തുന്നു.
Read Entire Article