26 June 2025, 06:09 PM IST

സൂര്യ സേതുപതി വിജയ് സേതുപതിക്കൊപ്പം, ഫീനിക്‌സ് പോസ്റ്റർ | Photo: Special Arrangement
തെന്നിന്ത്യന്‍ സൂപ്പര്‍താരം വിജയ് സേതുപതിയുടെ മകന്‍ സൂര്യ സേതുപതി ആദ്യമായി നായകനായെത്തുന്ന ചിത്രം 'ഫീനിക്‌സ്' ജൂലൈ നാലിന് തീയേറ്ററുകളിലേക്കെത്തും. തീവ്രമായ ആക്ഷന്‍ രംഗങ്ങളാല്‍ സമ്പന്നമായ ചിത്രം എ.കെ. ബ്രേവ്മാന്‍ പിക്‌ചേഴ്‌സ് ആണ് അവതരിപ്പിക്കുന്നത്. പ്രശസ്ത ആക്ഷന്‍ കൊറിയോഗ്രാഫര്‍ അനല്‍ അരശ് ആണ് ചിത്രത്തിന്റെ സംവിധാനം നിര്‍വഹിക്കുന്നത്.
സൂര്യ സേതുപതിയുടെ ആദ്യനായക വേഷമാണെങ്കിലും 'നാനും റൗഡി താന്‍', 'സിന്ധുബാദ്' തുടങ്ങിയ ചിത്രങ്ങളില്‍ അദ്ദേഹം മുമ്പ് അഭിനയിച്ചിട്ടുണ്ട്. പാരമ്പര്യത്തിനപ്പുറം തന്റേതായ അഭിനയത്തിലൂടെ സിനിമാ രംഗത്ത് മികച്ച ഒരു നടനായി മുന്നേറാന്‍ ലക്ഷ്യമിട്ട് ആദ്യമായി ഒരുനായക കഥാപാത്രത്തെ അവതരിപ്പിക്കുകയാണ് സൂര്യ സേതുപതി.
സാം സി.എസ്. ആണ് ചിത്രത്തിന്റെ സംഗീതസംവിധാനം നിര്‍വഹിക്കുന്നത്. വിദഗ്ധരായ സാങ്കേതിക പ്രവര്‍ത്തകരാണ് 'ഫിനിക്‌സി'ന്റെ പിന്നില്‍ പ്രവര്‍ത്തിക്കുന്നത്.
ഛായാഗ്രഹണം: വേല്‍രാജ്, എഡിറ്റിങ്: പ്രവീണ്‍ കെ.എല്‍, ആക്ഷന്‍: അനല്‍ അരശ്, ആര്‍ട്ട്: മദന്‍, കൊറിയോഗ്രാഫര്‍: ബാബ ഭാസ്‌കര്‍, മേക്കപ്പ്: രംഗസ്വാമി, മേക്കപ്പ്: ബാഷ, പിആര്‍ഒ: പ്രതീഷ് ശേഖര്‍.
Content Highlights: Vijay Sethupathi’s lad Surya starrer Phoenix from 4 July
![]()
മാതൃഭൂമി.കോം വാട്സാപ്പിലും





English (US) ·