വിജയ് സേതുപതിയുടെ മകൻ സൂര്യ സേതുപതി ആദ്യമായി നായകനായെത്തുന്ന ചിത്രം ഫീനിക്സ് ന്റെ ട്രെയിലർ പുറത്തിറങ്ങി

6 months ago 6

Authored by: അശ്വിനി പി|Samayam Malayalam28 Jun 2025, 6:06 pm

ആക്ഷൻ രംഗങ്ങളാൽ സമ്പന്നമായ സൂര്യ സേതുപതിയെ നായകനാക്കി അനൽ അരശ് ഒരുക്കുന്ന ചിത്രം ഫീനിക്സ്ന്റെ ട്രെയിലർ റിലീസായി

ഫീനിക്സ്ഫീനിക്സ്
തെന്നിന്ത്യൻ സൂപ്പർ താരം വിജയ് സേതുപതി യുടെ മകൻ സൂര്യ സേതുപതി ആദ്യമായി നായകനായെത്തുന്ന ചിത്രം ഫീനിക്സ് ന്റെ ട്രെയിലർ ചെന്നൈയിൽ നടന്ന പ്രൗഢ ഗംഭീരമായ ചടങ്ങിൽ റിലീസ് ചെയ്തു. വിജയ് സേതുപതി ഉൾപ്പെടെയുള്ള ക്ഷണിക്കപ്പെട്ട താരങ്ങളുടെയും സാങ്കേതിക പ്രവർത്തകരും ചടങ്ങിൽ മുഖ്യാതിഥികളായെത്തി. ചിത്രം ജൂലൈ നാലിന് തിയേറ്ററുകളിലേക്കെത്തും. എ കെ ബ്രെവ് മാൻ പിക്ചേഴ്സ് ആണ് അവതരിപ്പിക്കുന്നത്.

Also Read: വിവാഹ നിശ്ചയം കഴിഞ്ഞു, ചിത്രങ്ങളുമായി നിമിഷ! എക്സ് ബോയ്ഫ്രണ്ടോ? ഭാവിഭർത്താവിനെ പരിചയപ്പെടുത്തി തരം

പ്രശസ്ത ആക്ഷൻ കൊറിയോഗ്രാഫർ അനൽ അരശ് ആണ് ചിത്രത്തിന്റെ സംവിധാനം നിർവഹിക്കുന്നത്. വരലക്ഷ്മി, സമ്പത്ത്, ദേവ ദർശിനി, മുത്തു കുമാർ, ദിലീപൻ, അജയ് ഘോഷ്, ഹരീഷ് ഉത്തമൻ, മൂണർ രമേശ്, അഭി നക്ഷത്ര, വർഷ, നവീൻ, ഋഷി, നന്ദ ശരവണൻ, മുരുകദാസ്, വിഘ്‌നേഷ്, ശ്രീജിത്ത് രവി, ആടുകളം നരേൻ തുടങ്ങി വൻ താരനിരയാണ് ചിത്രത്തിലുള്ളത്.

Also Read: 36 വയസ്സായി, ഇനി ഞാൻ ഒരു കാമറയ്ക്ക് മുന്നിലും ഇരുന്ന് കരയില്ല, ആർക്കും ഇനി എന്നെ ഇമോഷണലായി തകർക്കാനും കഴിയില്ല; ചെയ്യാൻ ഒരുപാട് കാര്യങ്ങളുണ്ട് എന്ന് വീണ നായർ

വിജയ് സേതുപതിയുടെ മകൻ സൂര്യ സേതുപതി ആദ്യമായി നായകനായെത്തുന്ന ചിത്രം ഫീനിക്സ് ന്റെ ട്രെയിലർ പുറത്തിറങ്ങി


Also Read: മമ്മൂട്ടിയുടെ നായിക ഇനി ഹോളിവുഡിൽ; ജെറമി ഐറോൺസ് ചിത്രത്തിലൂടെ തുടക്കം കുറിക്കുന്നത് സ്വപ്നസാക്ഷാത്കാരം എന്ന് വരലക്ഷ്മി ശരത്കുമാർ

സൂര്യ സേതുപതിയുടെ ആദ്യ നായക വേഷമാണെങ്കിലും ഇതിനു മുന്നേ നാനും റൗഡി താൻ, സിന്ധുബാദ് തുടങ്ങിയ ചിത്രങ്ങളിൽ അദ്ദേഹം മുമ്പ് അഭിനയിച്ചിട്ടുണ്ട്. ഫീനിക്സിൽ, പാരമ്പര്യത്തിനപ്പുറം തന്റേതായ അഭിനയത്തിലൂടെ സിനിമാ രംഗത്ത് മികച്ച ഒരു നടനായി മുന്നേറാൻ ലക്ഷ്യമിട്ട് ആദ്യമായി ഒരു നായക കഥാപാത്രത്തെ അവതരിപ്പിക്കുകയാണ് സൂര്യ സേതുപതി. സാം സി എസ് ആണ് ചിത്രത്തിന്റെ സംഗീത സംവിധാനം നിർവഹിക്കുന്നത്. ഉന്നത തല സാങ്കേതിക വിദഗ്ദ്ധരാണ് ഫിനിക്സിന്റെ പിന്നിൽ പ്രവർത്തിക്കുന്നത്. ഛായാഗ്രഹണം : വേൽരാജ്, എഡിറ്റിങ് : പ്രവീൺ കെ എൽ, ആക്ഷൻ: അനൽ അരശ്, ആർട്ട് : മദൻ, കൊറിയോഗ്രാഫർ : ബാബ ഭാസ്കർ, മേക്കപ്പ് : രംഗസ്വാമി, മേക്കപ്പ് : ബാഷ, പി ആർ ഓ : പ്രതീഷ് ശേഖർ.
അശ്വിനി പി

രചയിതാവിനെക്കുറിച്ച്അശ്വിനി പിഅശ്വിനി- സമയം മലയാളത്തില്‍ എന്റര്‍ടൈന്‍മെന്റ് സെക്ഷനില്‍ സീനിയർ ഡിജിറ്റൽ കണ്ടൻ്റ് പ്രൊഡ്യൂസർ ആയി പ്രവൃത്തിയ്ക്കുന്നു. സിനിമ മേഖലയെ വളരെ ഗൗരവമായി കാണുകയും ആ വിഷയത്തെ കുറിച്ച് അറിയാനും എഴുതാനും താത്പര്യം. സിനിമാ രംഗത്തെ എഴുത്തുകാരുമായും സംവിധായകന്മാരായും അഭിനേതാക്കളുമായി അഭിമുഖം നടത്തിയിട്ടുണ്ട്. വണ്‍, ഇന്ത്യ ഫില്‍മിബീറ്റ് പോലുള്ള ദേശീയ മാധ്യമങ്ങളില്‍ പ്രവൃത്തിച്ചു. നവമാധ്യമ രംഗത്ത് പത്ത് വര്‍ഷത്തെ പ്രവൃത്തി പരിചയം. പൊളിട്ടിക്കല്‍ സയന്‍സില്‍ ബിരുദവും ജേര്‍ണലിസത്തില്‍ ഡിപ്ലോമയും നേടി.... കൂടുതൽ വായിക്കുക

Read Entire Article