Authored by: അശ്വിനി പി|Samayam Malayalam•9 Sept 2025, 1:35 pm
വിജയും തൃഷയും തമ്മിലുള്ള ഗോസിപ്പുകൾ ശക്തമായി നിൽക്കുന്ന സാഹചര്യത്തിലാണ് സൈമ വേദിയിൽ അങ്ങനെ ഒരു ചോദ്യം വന്നത്. ചെറു ചിരിയോടെ തൃഷ മറുപടിയും നൽകി
വിജയിയെ കുറിച്ച് തൃഷസിനിമ വിടണം എന്ന് പറഞ്ഞതുകൊണ്ടാണ് വരുൺ മണിയനുമായുള്ള നിശ്ചയിച്ചുറപ്പിച്ച വിവാഹത്തിൽ നിന്ന് തൃഷ പിന്മാറിയത് എന്ന് പോലും വാർത്തകൾ ഉണ്ടായിരുന്നു. എന്തൊക്കെ പറഞ്ഞാലും സിനിമ തന്നെ വേണ്ട എന്ന് പറയുന്നതു വരെ ഈ ഇന്റസ്ട്രിയിൽ തുടരും എന്ന നിലപാടിലാണ് തൃഷ. വിവാഹം കഴിക്കണം എന്ന നിർബന്ധമില്ല, അത് സംഭവിക്കാത്തതുകൊണ്ട നിരാശയുമില്ല, വരുമ്പോൾ സന്തോഷത്തോടെ സ്വീകരിക്കും എന്നാണ് തൃഷ പറഞ്ഞിട്ടുള്ളത്.
Also Read: ബന്ധക്കാരിയാണ് ഒൻപത് വയസ് താഴെയും! കല്യാണച്ചിലവ്, സാലറി, ബേബി പ്ലാനിങ്; റൊമാന്റിക് മൊമെന്റ്‌സ് എന്തുകൊണ്ടില്ല; കാർത്തിക് പറയുന്നുഇപ്പോൾ ഏറ്റവുമൊടുവിൽ സൈമ ഫിലിം അവാർഡ് ഷോയിൽ തൃഷ എത്തിയ വീഡിയോകളും ഫോട്ടോകളും എല്ലാം വൈറലാവുന്നു. റോയൽ ബ്ലൂ നിറത്തിലുള്ള അതി മനോഹരമായ ഗൗൺ ധരിച്ചാണ് തൃഷ എത്തിയത്. ദുബായിൽ വച്ചാണ് ഷോ. വീണ്ടും ബുർജ് ഗലീഫയ്ക്ക് മുന്നിൽ എത്തിയതിന്റെ ഒരു ഫോട്ടോ ഇൻസ്റ്റഗ്രാമിൽ പങ്കുവച്ചിട്ടുണ്ട്. ഇതെനിക്ക് ഒരിക്കലും മടുക്കില്ല എന്ന ക്യാപ്ഷനോടെയാണ് ഫോട്ടോ
ഇതിനിടയിൽ സൈമ വേദിയിൽ പുരസ്കാര ലബ്ധിയ്ക്ക് ശേഷം തൃഷ സംസാരിച്ച വീഡിയോയും വൈറലാവുന്നുണ്ട്. മീന, ഖുശ്ബു, സുഹാസിനി എന്നിവർ ചേർന്നാണ് തൃഷയ്ക്ക് അവാർഡ് നൽകിയത്. ഇവർ മൂന്നു പേർക്കുമൊപ്പം വേദി പങ്കിടുന്നതും, അവരുടെ കൈയ്യിൽ നിന്ന് പുരസ്കാരം ലഭിച്ചതിലും ഉള്ള സന്തോഷം തൃഷ പങ്കുവച്ചു. പുരസ്കാരത്തിന് അർഹയാക്കിയ സംവിധായകർക്കും സ്വീകരിച്ച ജനങ്ങൾക്കും ആരാധകർക്കുമെല്ലാം തൃഷ നന്ദി പറയുന്നുണ്ട്.
Also Read: കാജൾ അഗർവാളിന് അപകടം സംഭവിച്ചു, അതീവ ഗുരുതരം എന്ന് വാർത്തകൾ; സത്യാവസ്ഥ വെളിപ്പെടുത്തി നടി
അതിന് ശേഷം തൃഷയ്ക്ക് വേദിയിൽ ഒരു ടാസ്ക് കൊടുത്തു. എൽഇഡി സ്ക്രീനിൽ തെളിയുന്ന സൂപ്പർ താരങ്ങളെ കുറിച്ച് സംസാരിക്കാനായിരുന്നു അത്. അജിത്ത്, കമൽ ഹാസൻ, രജിനികാന്ത എന്നീ താരങ്ങളുടെ ഫോട്ടോ ആണ് ആദ്യം വന്നത്. ഏറ്റവുമൊടുവിൽ ഒരു സസ്പെൻസ് ഇട്ടുകൊണ്ടാണ് ദളപതി വിജയുടെ ഫോട്ടോ വന്നത്. അപ്പോഴേക്കും സദസ്സിൽ ആർപ്പു വിളിയും ബഹളവുമായി. വിജയ് - തൃഷ ബന്ധത്തെ കുറിച്ചുള്ള ഗോസിപ്പുകൾ നിലനിൽക്കുന്ന സാഹചര്യത്തിൽ തൃഷ വിജയിയെ കുറിച്ച് എന്ത് പറയും എന്നത് ആരാധകർക്ക് ആവേശമായിരുന്നു.
US Job Issue: യുഎസ്സിലെ പിരിച്ചുവിടലുകൾ കൂടുന്നു! ഇനി ആർക്കൊക്കെ ജോലി നഷ്ടപ്പെടും?
അദ്ദേഹത്തെ കുറിച്ച് പറയാനല്ല, അദ്ദേഹത്തോട് പറയാനാണ് എനിക്കുള്ളത് എന്ന് തൃഷ ഒരു ചെറു ചിരിയോടെ പറഞ്ഞു. വിജയ് യുടെ പുതിയ യാത്രയ്ക്ക് ഗുഡ് ലക്ക് പറയണം എന്നാണ് ആഗ്രഹിക്കുന്നത്. എന്താണോ വിജയ് സ്വപ്നം കാണുന്നത് അത് ലഭിക്കട്ടെ, കാരണം അത് അദ്ദേഹം അർഹിയ്ക്കുന്നു എന്ന് തൃഷ പറഞ്ഞു. സിനിമയിൽ നിന്ന് മാറി, രാഷ്ട്രീയത്തിൽ പുതിയ തുടക്കം കുറിക്കുകയാണ് ഇപ്പോൾ വിജയ്.

രചയിതാവിനെക്കുറിച്ച്അശ്വിനി പിസമയം മലയാളത്തില്‍ എന്റര്‍ടൈന്‍മെന്റ് സെക്ഷനില്‍ സീനിയർ ഡിജിറ്റൽ കണ്ടൻ്റ് പ്രൊഡ്യൂസറാണ് അശ്വിനി പി. 2013 ലാണ് പത്രപ്രവർത്തക എന്ന നിലയിലുള്ള കരിയർ ആരംഭിച്ചത്. വൺഇന്ത്യ - ഫിൽമിബീറ്റ് പോലുള്ള ദേശീയ മാധ്യമങ്ങളിൽ പ്രവൃത്തിച്ചു. സിനിമ മേഖലയെ വളരെ ഗൗരവമായി കാണുകയും ആ വിഷയത്തെ കുറിച്ച് അറിയാനും എഴുതാനുമാണ് താത്പര്യം. സിനിമാ രംഗത്തെ എഴുത്തുകാരുമായും സംവിധായകന്മാരായും അഭിനേതാക്കളുമായി അഭിമുഖം നടത്തിയിട്ടുണ്ട്. സിനിമ ചർച്ചകളിൽ പങ്കെടുത്തിട്ടുണ്ട്. നവമാധ്യമ രംഗത്ത് പന്ത്രണ്ട് വര്‍ഷത്തെ പ്രവൃത്തി പരിചയം. പൊളിട്ടിക്കല്‍ സയന്‍സില്‍ ബിരുദവും ജേര്‍ണലിസത്തില്‍ ഡിപ്ലോമയും നേടി.... കൂടുതൽ വായിക്കുക





English (US) ·