Published: December 24, 2025 07:20 AM IST Updated: December 24, 2025 08:50 AM IST
1 minute Read
ബെംഗളൂരു∙ ആഭ്യന്തര ഏകദിന ക്രിക്കറ്റ് ടൂർണമെന്റായ വിജയ് ഹസാരെ ട്രോഫി മത്സരങ്ങൾ ഇന്നാരംഭിക്കുമ്പോൾ എല്ലാ കണ്ണുകളും നീളുന്നത് മുംബൈ, ഡൽഹി ടീമുകളുടെ ക്യാംപുകളിലേക്കാണ്. സൂപ്പർ താരങ്ങളായ വിരാട് കോലിയും രോഹിത് ശർമയും ഒരു ഇടവേളയ്ക്കു ശേഷം ആഭ്യന്തര ക്രിക്കറ്റിലേക്ക് മടങ്ങിയെത്തുന്നതിന്റെ ആവേശത്തിലാണ് ആരാധകർ. ദേശീയ ടീമിലെ എല്ലാ താരങ്ങളും നിർബന്ധമായും ആഭ്യന്തര ക്രിക്കറ്റ് കളിച്ചിരിക്കണമെന്ന് ബിസിസിഐ അറിയിച്ചതിനു പിന്നാലെയാണ് കോലിയും രോഹിത്തും ഉൾപ്പെടെയുള്ളവർ ടൂർണമെന്റിൽ കളിക്കാൻ സന്നദ്ധത അറിയിച്ചത്.
15 വർഷത്തിനു ശേഷമാണ് കോലി വിജയ് ഹസാരെയിൽ ഡൽഹി ടീമിനെ പ്രതിനിധീകരിക്കുന്നത്. 2018ലാണ് രോഹിത് മുംബൈ ടീമിനൊപ്പം അവസാനമായി ടൂർണമെന്റിൽ കളിച്ചത്. ഇവർക്കു പുറമേ ഋഷഭ് പന്ത്, ശുഭ്മൻ ഗിൽ, സൂര്യകുമാർ യാദവ്, അഭിഷേക് ശർമ എന്നിവരും ഇന്ന് ഇറങ്ങിയേക്കും. ആദ്യ മത്സരത്തിൽ സിക്കിമാണ് മുംബൈയുടെ എതിരാളികൾ. ആന്ധ്രയ്ക്കെതിരെയാണ് ഡൽഹിയുടെ ആദ്യ മത്സരം.
കേരളം ഇന്ന് ത്രിപുരയ്ക്കെതിരെവിജയ് ഹസാരെ ട്രോഫിയിലെ ആദ്യ മത്സരത്തിനായി കേരളം ഇന്നിറങ്ങും. അഹമ്മദാബാദിൽ നടക്കുന്ന മത്സരത്തിൽ ത്രിപുരയാണ് കേരളത്തിന്റെ എതിരാളികൾ. രോഹൻ കുന്നുമ്മലാണ് ടീം ക്യാപ്റ്റൻ. സൂപ്പർ താരം സഞ്ജു സാംസൺ ടീമിൽ ഉണ്ടെങ്കിലും, നിലവിൽ ദേശീയ ട്വന്റി20 ടീമംഗം ആയതിനാൽ ടൂർണമെന്റിലെ അവസാന രണ്ടു മത്സരങ്ങളിൽ മാത്രമായിരിക്കും സഞ്ജു കേരള ടീമിൽ കളിക്കുക.
English Summary:








English (US) ·