Published: January 14, 2026 07:17 AM IST Updated: January 14, 2026 11:18 AM IST
1 minute Read
ബെംഗളൂരു ∙ മധ്യപ്രദേശിനെതിരെ 183 റൺസിന്റെ കൂറ്റൻ ജയത്തോടെ പഞ്ചാബ് വിജയ് ഹസാരെ ഏകദിന ടൂർണമെന്റിന്റെ സെമിഫൈനലിൽ. മറ്റൊരു ക്വാർട്ടർ ഫൈനലിൽ ഡൽഹിയെ 76 റൺസിന് തോൽപിച്ച് കഴിഞ്ഞവർഷത്തെ റണ്ണറപ്പായ വിദർഭയും സെമിയിലെത്തി. ഇതോടെ ടൂർണമെന്റിന്റെ സെമിഫൈനൽ ലൈനപ്പായി.
നാളെ ആദ്യ സെമിയിൽ നിലവിലെ ചാംപ്യൻമാരായ കർണാടക, വിദർഭയെ നേരിടും. വെള്ളിയാഴ്ച സൗരാഷ്ട്രയും പഞ്ചാബും തമ്മിലാണ് രണ്ടാം സെമി. മധ്യപ്രദേശിനെതിരായ ക്വാർട്ടർ ഫൈനലിൽ ആദ്യം ബാറ്റു ചെയ്ത് 345 റൺസിന്റെ മികച്ച സ്കോറുയർത്തിയ പഞ്ചാബ് എതിരാളികളെ 162 റൺസിന് ഓൾഔട്ടാക്കി. ക്യാപ്റ്റൻ പ്രഭ്സിമ്രൻ സിങ് (88), അൻമോൽപ്രീത് സിങ് (70), നേഹൽ വധേര (56) എന്നിവർ പഞ്ചാബ് ബാറ്റിങ്ങിൽ തിളങ്ങി.
ഋഷഭ് പന്തും ആയുഷ് ബദോനിയുമില്ലാതെ ഇറങ്ങിയ ഡൽഹി ബാറ്റിങ് നിര വിദർഭയ്ക്കെതിരായ മത്സരത്തിൽ നിരാശപ്പെടുത്തി. ആദ്യം ബാറ്റു ചെയ്ത വിദർഭ 9 വിക്കറ്റ് നഷ്ടത്തിൽ 300 റൺസ് നേടിയപ്പോൾ മറുപടി ബാറ്റിങ്ങിൽ ഡൽഹി 224ന് ഓൾഔട്ടായി.
English Summary:








English (US) ·