Published: January 06, 2026 10:01 AM IST
1 minute Read
മുംബൈ∙ പരുക്കുമൂലം രണ്ടു മാസത്തോളം രാജ്യാന്തര ക്രിക്കറ്റിൽ നിന്നു വിട്ടുനിന്ന ഇന്ത്യൻ താരം ശ്രേയസ് അയ്യർ ഇന്ന് വിജയ് ഹസാരെ ട്രോഫി ആഭ്യന്തര ടൂർണമെന്റിലൂടെ ക്രിക്കറ്റ് ഫീൽഡിൽ തിരിച്ചെത്തും. ഹിമാചൽ പ്രദേശിനെതിരായ മത്സരത്തിൽ മുംബൈ ടീമിന്റെ നായകനായാണ് ശ്രേയസ് കളത്തിലിറങ്ങുക. ക്യാപ്റ്റൻ ഷാർദൂൽ ഠാക്കൂറിന് പരുക്കേറ്റതോടെയാണ് ശ്രേയസിനെ ക്യാപ്റ്റനായി പ്രഖ്യാപിച്ചത്.
8ന് പഞ്ചാബിനെതിരെ നടക്കുന്ന മത്സരത്തിലും ശ്രേയസ് തന്നെ ടീമിനെ നയിക്കും. പിന്നാലെ 11ന് ആരംഭിക്കുന്ന ന്യൂസീലൻഡ് ഏകദിന പരമ്പരയ്ക്കായി ഇന്ത്യൻ ടീമിനൊപ്പം ചേരും. ഇന്ത്യൻ ടീമിന്റെ വൈസ് ക്യാപ്റ്റനായ ശ്രേയസിനെ, വിജയ് ഹസാരെ മത്സരങ്ങളിൽ കളിച്ച് മാച്ച് ഫിറ്റ്നസ് തെളിയിച്ചാൽ മാത്രമേ ന്യൂസീലൻഡ് പരമ്പരയിൽ പരിഗണിക്കൂവെന്നു സിലക്ടർമാർ വ്യക്തമാക്കിയിരുന്നു.
അതേസമയം ഇന്നു റെയിൽവേസിനെതിരായ മത്സരത്തിൽ ഡൽഹി ടീമിൽ കളിക്കുമെന്ന് അറിയിച്ചിരുന്ന സീനിയർ താരം വിരാട് കോലി അവസാന നിമിഷം പിൻമാറി.
English Summary:








English (US) ·