വിജയ്ക്ക് അവസരം കൊടുക്കാതിരുന്ന ഭാരതിരാജ, എന്തായിരുന്നു കാരണം; അവസാനമായി കാണാന്‍ കണ്ണീരോടെ വിജയ് എത്തി!

1 month ago 4
തമിഴ് സിനിമയുടെ ഗതി മാറ്റിയ സംവിധായകന്‍ ഭാരതിരാജ യുടെ വിടവാങ്ങല്‍ ഏറ്റവും വലിയ നഷ്ടങ്ങളിലൊന്നാണ്. തമിഴ് സിനിമയെ ഭാരതിരാജയ്ക്ക് മുന്‍പ്, ശേഷം എന്നിങ്ങനെ രണ്ടായി തിരിക്കാം എന്നാണ് നിരീക്ഷകരുടെ വിലയിരുത്തലുകള്‍. തേനിക്കാരനായ ബാരതിരാജ സിനിമ സംവിധാനത്തിലേക്ക് എത്തുന്നതിന് മുന്‍പേ തമിഴ് സിനിമയ്ക്ക് ഒരു നാടകീയതയുണ്ടായിരുന്നു. യഥാര്‍ത്ഥ ഗ്രാമ ജീവിതങ്ങളെ ഭാരതിരാജ തന്റെ സിനിമകളിലൂടെ കാണിതിലൂടെയാണ് തമിഴ് സിനിമയുടെ ഗതി തന്നെ മാറുന്നത്.

സംവിധാനം, തിരക്കഥ, അഭിനയം എന്നിങ്ങനെ സിനിമയുടെ പ്രധാന മേഖലകളില്‍ എല്ലാം അദ്ദേഹം സജീവമായിരുന്നു. ആറ് ദേശീയ പുരസ്‌കാരങ്ങളും അത്ര തന്നെ സംസ്ഥാന പുരസ്‌കാരങ്ങളും നേടിയ ഭാരതിരാജയെ രാജ്യം പദ്മശ്രീ നല്‍കി ആദരിക്കുയും ചെയ്തിട്ടുണ്ട്. ഭാരതിരാജയുടെ ഒരു സിനിമയില്‍ അഭിനയിക്കാന്‍ അവസരം ലഭിക്കുക എന്നത് തന്നെ വലിയൊരു അംഗീകാരമായിട്ടാണ് പലരും കാണുന്നത്. എന്നാല്‍ ഇന്നത്തെ തമിഴ്‌നാട് മുഖ്യമന്ത്രി വിജയ് ക്ക് അതിനുള്ള ഭാഗ്യം ലഭിച്ചില്ല.

Also Read: ബേബി പ്ലാന്‍ എന്താണ്, അപ്പുവിന്റെ വീട്ടിലേക്ക് പോകുന്നില്ലേ? എല്ലാ ചോദ്യങ്ങള്‍ക്കും മറുപടിയുമായി ഗ്ലാമിയും ഭര്‍ത്താവും

അഭിനയിക്കണം എന്ന് വിജയ് ആഗ്രഹം പറഞ്ഞപ്പോള്‍ സംവിധായകനും പ്രൊഡ്യൂസറുമായ വിജയ് യുടെ അച്ഛന്‍ എസ്എ ചന്ദ്രശേഖര്‍ മകനെയും കൂട്ടി ആദ്യം വന്നത് ഭാരതിരാജയെ കാണാനാണ്. എന്നാല്‍ അന്ന് അദ്ദേഹം അവരെ തിരിച്ചയച്ചു. പിന്നീടൊരിക്കലും അങ്ങനെ ഒരു സിനിമ സംഭവിച്ചതുമില്ല. ആ സംഭവത്തെ കുറിച്ച് ഒരു അഭിമുഖത്തില്‍ ഭാരതിരാജ പറഞ്ഞ വീഡിയോ ആണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാവുന്നത്.

എങ്ങനെയെങ്കിലും നിങ്ങളുടെ സിനിമയില്‍ വിജയ്ക്ക് ഒരു അവസരം കൊടുക്കണം, അതിലൂടെ വിജയ് യെ സിനിമയില്‍ പരിചയപ്പെടുത്തണം എന്ന് പറഞ്ഞാണ് ചന്ദ്രശേഖര്‍ അയാളെയും കൂട്ടി എന്നെ കാണാന്‍ വന്നത്. പക്ഷേ എന്തോ അന്ന് എനിക്ക് അതിന് തോന്നിയില്ല, ഈ പയ്യനെ കൊണ്ട് അഭിനയിക്കാന്‍ കഴിയുമോ എന്നായിരുന്നു എന്റെ സംശയം. നീ സംവിധാനം ചെയ്യുന്നതല്ലേ, നിന്റെ സിനിമയിലൂടെ കൊണ്ടുവന്നുകൂടെ എന്ന് ചന്ദ്രശേഖറിനോട് ചോദിച്ച് അവരെ തിരിച്ചയച്ചു.


ഇന്ന് വിജയ് തമിഴ് സിനിമയിലെ നമ്പര്‍വണ്‍ നായകനാണ്. ഒരിക്കല്‍ ഞാന്‍ വിജയ് യോട് പറഞ്ഞു, നിന്നെയും കൂട്ടി നിന്റെ അച്ഛന്‍ വന്നപ്പോള്‍ ഞാന്‍ തിരിച്ചയച്ചിരുന്നു എന്ന്. അപ്പോള്‍ അദ്ദേഹം പറഞ്ഞു, ഇന്നും അതെന്റെ മനസ്സിലുണ്ട് സര്‍ എന്ന്. ചന്ദ്രശേഖര്‍ എന്റെ അടുത്ത സുഹൃത്തുക്കളിലൊരാളാണ് എന്നും ഭാരതിരാജ ആ അഭിമുഖത്തില്‍ പറയുന്നുണ്ട്. ഈ വീഡിയോ ക്ലിപ്പിനൊപ്പം, ഇപ്പോള്‍ അവസാനമായി ഭാരതിരാജയെ കാണാന്‍ വന്ന വിജയ് യുടെ വീഡിയോയും ചേര്‍ത്തുവച്ചാണ് സോഷ്യല്‍ മീഡിയയില്‍ വൈറലാവുന്നത്. കണ്ണീരോടെ തല കുമ്പിട്ടു നില്‍ക്കുന്ന തമിഴ്‌നാട് മുഖ്യമന്ത്രിയെ വീഡിയോയില്‍ കാണാം.
Read Entire Article