
എൻ.കെ പ്രേമചന്ദ്രൻ, ചിത്രത്തിൻ്റെ പോസ്റ്റർ
കേരളത്തിൻറെ സാമൂഹിക പശ്ചാത്തലത്തെക്കുറിച്ചും നാടിന്റെ ഇപ്പോഴത്തെ സാഹചര്യങ്ങളെപ്പറ്റിയും വ്യക്തമായി പ്രതിപാദിക്കുന്ന 'യുണൈറ്റഡ് കിങ്ഡം ഓഫ് കേരള (UKOK)' എന്ന സിനിമ കണ്ട് മനസ്സ് നിറഞ്ഞുവെന്ന് എന്‍.കെ പ്രേമചന്ദ്രൻ എം.പി. രഞ്ജിത്ത് സഞ്ജീവിന്റെയും ജോണി ആന്റണിയുടെയും പ്രകടനം ഈ ചിത്രത്തെ മികച്ചതാക്കുന്നുണ്ടെന്നും വിദ്യാർത്ഥികൾ വിദേശത്ത് പോകുംമുമ്പ് (UKOK) കാണണമെന്നും അദ്ദേഹം ഓർമ്മപ്പെടുത്തി.
ഫ്രാഗ്രൻ്റ് നേച്ചർ ഫിലിംസ്, പൂയപ്പള്ളി ഫിലിംസ് എന്നീ ബാനറുകളിൽ ആൻ, സജീവ്, അലക്സാണ്ടർ മാത്യു എന്നിവർ ചേർന്ന് നിർമ്മിച്ച് അരുൺ വൈഗ തിരക്കഥയെഴുതി സംവിധാനം ചെയ്ത 'യുണൈറ്റഡ് കിങ്ഡം ഓഫ് കേരള' (UKOK) എന്ന ചിത്രത്തിന്റെ ഛായാഗ്രഹണം സിനോജ് പി അയ്യപ്പൻ ആണ് നിർവ്വഹിച്ചിരിക്കുന്നത്. നടൻ ശബരീഷ് വർമ്മ എഴുതിയ മനോഹര വരികൾക്ക് നേരം, പ്രേമം പോലുള്ള സൂപ്പർ ഹിറ്റ് ചിത്രങ്ങൾക്ക് സംഗീതം പകർന്ന രാജേഷ് മുരുകേശൻ ഈണം പകർന്നിരിക്കുന്നു. എഡിറ്റർ-അരുൺ വൈഗ. ലൈൻ പ്രൊഡ്യൂസർ-ഹാരിസ് ദേശം,പ്രൊഡക്ഷൻ കൺട്രോളർ-റിനി ദിവാകർ,കല-സുനിൽ കുമരൻ, മേക്കപ്പ്-ഹസ്സൻ വണ്ടൂർ, വസ്ത്രാലങ്കാരം-മെൽവി ജെ, പ്രൊഡക്ഷൻ എക്സിക്യൂട്ടീവ്-വിനോഷ് കൈമൾ, ചീഫ് അസോസിയേറ്റ് ഡയറക്ടർ- കിരൺ റാഫേൽ, സ്റ്റിൽസ്-ബിജിത്ത് ധർമ്മടം, ഡിസൈൻസ്-യെല്ലോ ടൂത്ത്സ്, അഡ്വർടൈസിംഗ് - ബ്രിങ് ഫോർത്ത്, മാർക്കറ്റിംഗ്- റമ്പൂട്ടാൻ, വിതരണം-സെഞ്ച്വറി റിലീസ്,പി ആർ ഒ-എ എസ് ദിനേശ്, അരുൺ പൂക്കാടൻ.
Content Highlights: MP N.K. Premachandran praises `United Kingdom of Kerala` film, urging students to ticker movie
![]()
മാതൃഭൂമി.കോം വാട്സാപ്പിലും





English (US) ·