
ചിത്രത്തിന്റെ പോസ്റ്റർ | Photo: Instagram
വിനയ് ഫോര്‍ട്ട്, ഷറഫുദ്ദീന്‍, ലിജോമോള്‍, പ്രിയംവദ കൃഷ്ണന്‍ എന്നിവര്‍ കേന്ദ്ര കഥാപാത്രങ്ങള്‍ ആകുന്ന 'സംശയ'ത്തിന്റെ ടീസര്‍ പുറത്തിറങ്ങി. പുതുമുഖ സംവിധായകനായ രാജേഷ് രവി തന്നെയാണ് ചിത്രത്തിന്റെ കഥയും തിരക്കഥയും ഒരുക്കിയൊരിക്കുന്നത്.
1895 സ്റ്റുഡിയോസിന്റെ ബാനറില്‍ സുരാജ് പി.എസ്., ഡിക്‌സണ്‍ പൊടുത്താസ്, ലിനോ ഫിലിപ്പ് എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മിക്കുന്നത്. മനീഷ് മാധവന്‍ ഛായാഗ്രഹണവും ഹിഷാം അബ്ദുല്‍ വഹാബ് സംഗീത സംവിധാനവും നിര്‍വഹിച്ച 'സംശയ'ത്തിന്റെ എഡിറ്റര്‍ ലിജോ പോള്‍ ആണ്.
ആര്‍ട്ട് ഡയറക്ടര്‍- ദിലീപ്നാഥ്, സഹ-രചയിതാവ്- സനു മജീദ്, സൗണ്ട് ഡിസൈന്‍- ജയദേവന്‍ ചക്കാടത്ത്, സൗണ്ട് മിക്‌സ്- ജിതിന്‍ ജോസഫ്, എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസര്‍- ഷബീര്‍ പി.എം., പ്രോമോ സോങ്- അനില്‍ ജോണ്‍സണ്‍, ഗാനരചന- വിനായക് ശശികുമാര്‍, അന്‍വര്‍ അലി, വേണുഗോപാലന്‍, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍- രാജേഷ് മേനോന്‍, മേക്കപ്പ്- ഹസന്‍ വണ്ടൂര്‍, വസ്ത്രലങ്കാരം- സുജിത് മട്ടന്നൂര്‍, സ്‌റ്റൈലിസ്റ്റ്- വീണ സുരേന്ദ്രന്‍, കാസ്റ്റിങ് ഡയറക്ടര്‍- അബു വയംകുളം, ചീഫ് അസോസിയേറ്റ്- കിരണ്‍ റാഫേല്‍, വിഎഫ്എക്‌സ്- പിക്ടോറിയല്‍, പിആര്‍- പപ്പെറ്റ് മീഡിയ, ഡിജിറ്റല്‍ മാര്‍ക്കറ്റിങ്- ഹൈറ്റ്‌സ്, ടൈറ്റില്‍ ഡിസൈന്‍- അഭിലാഷ് കെ. ചാക്കോ, സ്റ്റില്‍സ്- അജി മസ്‌കോറ്റ്, പബ്ലിസിറ്റി ഡിസൈന്‍- ആന്റണി സ്റ്റീഫന്‍.
Content Highlights: Samshayam movie teaser out
![]()
മാതൃഭൂമി.കോം വാട്സാപ്പിലും





English (US) ·