Authored by: ഋതു നായർ|Samayam Malayalam•27 Aug 2025, 4:57 pm
തെന്നിന്ത്യയിലെ മുൻ നിര നിർമ്മാണ കമ്പനിയായ ആർ.ബി. ചൗധരിയുടെ ' സൂപ്പർ ഗുഡ് ഫിലിംസ് ' നിർമ്മിക്കുന്ന 99- മത്തെ സിനിമയാണിത് . വിശാൽ നായകനാവുന്ന 35-മത്തെ സിനിമയും.
മകുടം(ഫോട്ടോസ്- Samayam Malayalam)അഭ്യൂഹങ്ങൾക്ക് വിരാമമിട്ട് വിശാൽ പൂർണ്ണ ആരോഗ്യത്തോടെ തിരിച്ചു വരവ് നടത്തുന്നതിൻ്റെ ദൃഷ്ടാന്തമാണ് ഫസ്റ്റ് ലുക്കും ടൈറ്റിൽ ടീസറും. വിശാലിൻ്റെ ' പവർ പാക്ക്ഡ് ആക്ഷൻ എൻ്റർടെയ്നർ ' ആയിരിക്കും ' മകുടം '.
തുഷാരാ വിജയനാണ് ചിത്രത്തിൽ വിശാലിൻ്റെ ജോഡി. തമിഴ് - തെലുങ്ക് താരം അഞ്ജലിയും സുപ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നു. രവി അരസാണ് രചനയും സംവിധാനവും. ജി. വി. പ്രകാശ് കുമാറാണ് സംഗീത സംവിധായകൻ. റിച്ചാർഡ് എം നാഥൻ ഛായാഗ്രഹണം നിർവഹിക്കുന്നു. ' മകുട ' ത്തിൻ്റെ ആദ്യഘട്ട ചിതരീകരണം ചെന്നൈ, ഊട്ടി, പാലക്കാട് എന്നിവിടങ്ങളിലായി ധൃതഗതിയിൽ പുരോഗമിക്കുന്നു.
'മാർക്ക് ആന്റണി', 'മധ ഗജ രാജ' എന്നീ സൂപ്പർഹിറ്റ് ചിത്രങ്ങൾക്ക് ശേഷം, വിശാൽ തന്റെ അടുത്ത ചിത്രത്തിന് 'എം' എന്ന പേരിൽ തുടങ്ങാൻ തീരുമാനിക്കുകയായിരുന്നു, രവി അരസു സംവിധാനം ചെയ്യുന്ന ചിത്രത്തിന് 'മകുടം ' എന്ന് എന്ന് പിന്നീടാണ് പേരിടുന്നത്. ഫസ്റ്റ് ലുക്കിൽ നടനെ മൂന്ന് വ്യത്യസ്ത ലുക്കുകളിൽ കാണുന്നതിനാൽ, അദ്ദേഹത്തിന്റെ വൈദഗ്ധ്യം പ്രകടമാക്കുന്നു. നീണ്ട ഇടവേളയ്ക്ക് ശേഷം വിജയത്തിന്റെ പാതയിലേക്ക് തിരിച്ചെത്തിയ വെല്ലുവിളി നിറഞ്ഞ നടൻ 'മഗുഡം' എന്ന ചിത്രത്തിലൂടെ തന്റെ വിജയം കൂടുതൽ ഉറപ്പിക്കുമെന്ന് വിശാൽ ആരാധകർ വിശ്വസിക്കുന്നു.





English (US) ·