വിനായകനെ പിടിച്ചുകെട്ടിക്കൊണ്ടുപോയി ചികിത്സിക്കണം, ഇല്ലെങ്കിൽ പൊതുജനം കൈകാര്യം ചെയ്യും- ഷിയാസ്

5 months ago 5

08 August 2025, 01:42 PM IST

Vinayakan

വിനായകൻ | ഫോട്ടോ: ബി.മുരളികൃഷ്ണൻ | മാതൃഭൂമി

കൊച്ചി: നടൻ വിനായകനെതിരേ രൂക്ഷ വിമർശനവുമായി എറണാകുളം ഡിസിസി പ്രസിഡന്റ് മുഹമ്മദ് ഷിയാസ്. വിനായകനെ സർക്കാർ പിടിച്ചുകെട്ടി കൊണ്ടുപോയി ചികിത്സിക്കണമെന്നും വിനായകൻ പൊതുശല്യമാണെന്നും കലാകാരൻമാർക്ക് അപമാനമായി വൃത്തികെട്ടവൻ മാറുകയാണെന്നും മുഹമ്മദ് ഷിയാസ് പറഞ്ഞു.

സിനിമ കോൺക്ലേവിൽ സ്ത്രീകൾക്കും ദളിത് വിഭാ​ഗത്തിനുമെതിരേ അടൂരിന്റെ വിവാദ പരാമർശത്തിൽ പ്രതിഷേധിച്ച് നടൻ വിനായകൻ ​ഗായകൻ യേശുദാസിനും അടൂർ ​ഗോപാലകൃഷ്ണനെതിരേയും ഫെയിസ്ബുക്കിൽ പോസ്റ്റ് ചെയ്തിരുന്നു. പിന്നാലെ പോസ്റ്റ് പിൻവലിക്കുകയും ക്ഷമ ചോദിക്കുകയും ചെയ്തു. ഇതേ തുടർന്നായിരുന്നു ഷിയാസിന്റെ പ്രതികരണം.

​ഗായകനായ വേടൻ ലഹരിക്കേസിൽ ഉൾപ്പെട്ടപ്പോൾ തെറ്റ് ഏറ്റു പറഞ്ഞു. ചലച്ചിത്ര മേഖലയിൽ ഇത്തരത്തിൽ തെറ്റുകൾ ഏറ്റുപറയുന്നുണ്ട്. വിനായകൻ എന്ന പൊതുശല്യത്തെ സർക്കാർ പിടിച്ചുകെട്ടിക്കൊണ്ടുപോയി ചികിത്സ നൽകണം. അല്ലെങ്കിൽ പൊതുജനം തെരുവിൽ കൈകാര്യം ചെയ്യുമെന്നും ഷിയാസ് വ്യക്തമാക്കി.

അതേസമയം യേശുദാസിനും അടൂര്‍ ഗോപാലകൃഷ്ണനുമെതിരായ ഫേസ്ബുക്ക് പോസ്റ്റില്‍ വിനായകനെതിരെ കോൺഗ്രസ് നേതാവ് ഡിജിപിക്ക് പരാതി നൽകിയിരുന്നു. പ്രമുഖര്‍ക്കെതിരെ അവഹേളനം നടത്തുന്നത് വിനായകന് ഹരമാണെന്നും അതിനാൽ ശക്തമായ നടപടി വേണമെന്നുമാണ് പരാതിയിൽ ആവശ്യപ്പെട്ടിരിക്കുന്നത്.

Content Highlights: Ernakulam DCC president muhammed shiyas, slams histrion vinayakan, vinayakan facebook post

മാതൃഭൂമി.കോം വാട്സാപ്പിലും

Subscribe to our Newsletter

Get regular updates from Mathrubhumi.com

Read Entire Article