Published: August 18, 2025 09:25 PM IST
1 minute Read
തിരുവനന്തപുരം∙ സംസ്ഥാന സോഫ്റ്റ്ബോൾ അസോസിയേഷൻ സംസ്ഥാന സെക്രട്ടറി ആയി വിപിൻ ബാബു (പത്തനംതിട്ട) വിനെ തിരഞ്ഞെടുത്തു. സംസ്ഥാന സെക്രട്ടറി ആയിരുന്ന അനിൽ എ ജോൺസന്റെ വിയോഗത്തെ തുടർന്ന് തിരുവനന്തപുരം സ്പോർട്സ് കൗൺസിലിൽ കൂടിയ സംസ്ഥാന ജനറൽ ബോഡിയിൽ ആണ് സെക്രട്ടറി ആയി തിരഞ്ഞെടുത്തത്.
സംസ്ഥാന പ്രസിഡന്റ് സ്പർജൻ കുമാർ ഐപിഎസ്സിന്റെ അധ്യക്ഷതയിൽ കൂടിയ യോഗത്തിൽ സ്പോർട്സ് കൗൺസിൽ ഒബ്സർവർ എ.എം.കെ നിസ്സാർ, പ്രൊ. പി. മാത്യു തുടങ്ങിയവർ പങ്കെടുത്തു. സംസ്ഥാന ജോയിന്റ് സെക്രട്ടറി, പത്തനംതിട്ട ജില്ലാ സോഫ്റ്റ്ബോൾ അസോസിയേഷൻ സെക്രട്ടറി തുടങ്ങിയ പദവികൾ അലങ്കരിച്ചിരുന്നു.
English Summary:








English (US) ·