തൊട്ടു പിന്നാലെയാണ് പേളി മോദിയുടെ ട്വീറ്റ് റീ പോസ്റ്റ് ചെയ്തത്. അതുകൂടെ ആയപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ പേളി മാണി യുടെ നിലപാടുകള്‍ ചോദ്യം ചെയ്യപ്പെട്ടു. ആ പോസ്റ്റും, മോദിയെ പിന്തുണച്ചതും ഒരുപക്ഷേ പേളി മാണിയുടെ അഭിപ്രായമായി കാണാം, എന്നാല്‍ പിന്നീട് പേളി മാണി പങ്കുവച്ച ഒരു വിശദീകരണ ഇന്‍സ്റ്റഗ്രാം സ്റ്റോറിയുണ്ടായിരുന്നു, അതാണ് പലരെയും ഇപ്പോള്‍ പ്രകോപിപ്പിച്ചത്.
നട്ടെല്ലുള്ള സ്ത്രീയാണ് കങ്കണ എന്ന് കരുതി, അവരെ കുറിച്ചുള്ള മനസ്സിലെ ഇമേജ് മൊത്തം പോയി എന്ന് രഞ്ജിനി ഹരിദാസ്ഇതെന്റെ അഭിപ്രായ സ്വാതന്ത്ര്യം, ഞാന്‍ പേളി മാണി, എനിക്ക് കാവി നിറമാണ് ഇഷ്ടം എന്നൊക്കെ പേളി പറയുന്നുണ്ട്. അതും കണ്ടില്ല എന്ന് വയ്ക്കാന്‍ ശ്രമിക്കാം. എന്നാല്‍ സമരം ചെയ്യുന്ന കുട്ടികളോട് സുരക്ഷിതരായി ഇരിക്കാനും, നിങ്ങള്‍ സുരക്ഷിതരല്ലെങ്കില്‍ വീട്ടിലേക്ക് പോകൂ എന്ന് പറഞ്ഞതും എന്ത് യുക്തിയുടെ പേരിലാണ് എന്ന് മനസ്സിലാവുന്നില്ല എന്ന് സോഷ്യല്‍ മീഡിയ പറയുന്നു. രണ്ട് മക്കളുടെ അമ്മയായ താങ്കള്‍ക്ക് എങ്ങനെ ഭാവിയെ കുറിച്ച് ചിന്തിക്കാതെ ഇങ്ങനെ പറയാന്‍ സാധിക്കുന്നു എന്നാണ് സോഷ്യല്‍ മീഡിയയില്‍ ഉയരുന്ന ചോദ്യം.
അതേ സമയം തന്നെ വിമര്‍ശിക്കുന്നവരെ പേളി മാണി വ്യാപകമായി ബ്ലോക്ക് ചെയ്യുന്നതായ വെളിപ്പെടുത്തലുകളും കണ്ടുവരുന്നു. ഇപ്പോഴെന്നല്ല, 2015 മുതല്‍ പേളിയെ ഒരുപാട് ഇഷ്ടപ്പെട്ട ഒരു ആരാധികയെ, അഭിപ്രായ വ്യത്യാസത്തിന്റെ പേരില്‍ മെസേജ് അയച്ചപ്പോള്‍ ബ്ലോക്ക് ചെയ്തു എന്നാണ് പറയുന്നത്. നിലവില്‍ പേളി പങ്കുവച്ച പോസ്റ്റിന്റെ കമന്റ് ഇപ്പോള്‍ ഓഫാണ്. പക്ഷേ പോസ്റ്റ് പങ്കുവച്ച സമയത്ത് ഒരു കമന്റ് വളരെ മാന്യമായി പങ്കുവച്ചതിന്റെ പേരില്‍ പേളി ബ്ലോക്ക് ചെയ്തതായിട്ടാണ് മറ്റൊരാളുടെ വെളിപ്പെടുത്തല്‍. എന്തുകൊണ്ടാണ് പേളിയ്ക്ക് നെഗറ്റീവുകള്‍ ഇതുവരെ അധികം വരാതിരുന്നത് എന്ന ചോദ്യത്തിന് ഉത്തരമാണിതെന്ന് നിരീക്ഷകര്‍ വിലയിരുത്തുന്നു. നെഗറ്റീവുകള്‍ വന്നിരുന്നു, പക്ഷേ പേളിയുടെ പി ആര്‍ ടീം അത് കുത്തിയിരുന്ന് ഡിലീറ്റ് ചെയ്ത്, ബ്ലോക്ക് അടിക്കുകയായിരുന്നു.
ഇതിന് പുറമെ ബിഗ് ബോസ് ഷോയില്‍ പേളി മാണി, അയാം പേളി മാണി എന്ന് പറഞ്ഞ ഡയലോഗും അതിന് മറുപടിയായി രഞ്ജിനി ഹരിദാസ് നീ പേളി മാണിയായിരിക്കാം, പക്ഷേ ഞാന്‍ രഞ്ജിനി ഹരിദാസ് ആണെന്ന് പറയുന്ന വീഡിയോ ക്ലിപ്‌സും വൈറലാണ്. മൊത്തത്തില്‍ സോഷ്യല്‍ മീഡിയയില്‍ പേളി മാണിയുടെ ഇമേജ് തകരുന്ന കാഴ്ചയാണ് കാണുന്നത്.




English (US) ·