16 June 2025, 03:50 PM IST

മഹേഷ് കലാവാദിയ | Photo: Instagram/ Mahesh Jirawala
അഹമ്മദാബാദ് വിമാനദുരന്തമുണ്ടായ ദിവസം മുതല്‍ ചലച്ചിത്രപ്രവര്‍ത്തകനെ കാണാനില്ലെന്ന് കുടുംബം. സംഗീത ആല്‍ബങ്ങളുടെ സംവിധായകനും സംഗീതസംവിധായകനുമായ മഹേഷ് ജീരാവ്‌ല എന്നറിയപ്പെടുന്ന മഹേഷ് കലാവാദിയയെയാണ് കാണാതായത്. വിമാനം തകര്‍ന്നുവീണ പ്രദേശത്ത് കൊല്ലപ്പെട്ടവരില്‍ മഹേഷ് ഉണ്ടാവാമെന്നാണ് കുടുംബം ഭയക്കുന്നത്.
അപകടം നടന്ന ദിവസം മഹേഷ് അഹമ്മദാബാദിലെ ലോ ഗാര്‍ഡനില്‍ പരിചയക്കാരനെ കാണാന്‍ പോയിരുന്നതായി ഭാര്യ ഹേതല്‍ പറഞ്ഞു. '1.14 ആയപ്പോള്‍ മഹേഷ് വിളിച്ചിരുന്നു. കൂടിക്കാഴ്ച അവസാനിച്ചെന്നും വീട്ടിലേക്ക് തിരിച്ചുവരികയാമെന്നും പറഞ്ഞു. തിരിച്ചെത്താന്‍ വൈകിയപ്പോള്‍ തിരിച്ചുവിളിച്ചു. പക്ഷേ, ഫോണ്‍ സ്വിച്ച് ഓഫ് ആയിരുന്നു', അവര്‍ പറഞ്ഞു.
ഫോണിന്റെ ഏറ്റവും ഒടുവിലെ ലൊക്കേഷന്‍ കാണിക്കുന്നത്, ദുരന്തസ്ഥലത്തുനിന്ന് 700 മീറ്റര്‍മാത്രം അകലെയാണ്. അപകടത്തില്‍പ്പെട്ട എയര്‍ഇന്ത്യ വിമാനം അഹമ്മദാബാദ് സര്‍ദാര്‍ വല്ലഭായ് പട്ടേല്‍ വിമാത്താവളത്തില്‍നിന്ന് പറയുന്നയര്‍ന്നത് 1.39-ന് ആയിരുന്നു. 1.40-ന് മഹേഷിന്റെ ഫോണ്‍ സ്വിച്ച് ഓഫ് ആയി. മഹേഷിന്റെ സ്‌കൂട്ടറും ഫോണും ഇതുവരെ കണ്ടെത്താന്‍ സാധിച്ചിട്ടില്ലെന്നും സാധാരണ വീട്ടിലേക്ക് മഹേഷ് ഈ വഴി തിരഞ്ഞെടുക്കാറില്ലെന്നും ഭാര്യ ഹേതല്‍ പറഞ്ഞു. ദുരന്തത്തില്‍ മരിച്ചവരില്‍ മഹേഷ് ഉണ്ടോ എന്ന് തിരിച്ചറിയാന്‍ കുടുംബം ഡിഎന്‍എ സാമ്പിള്‍ കൈമാറിയിട്ടുണ്ട്.
Content Highlights: Mahesh Jirawala euphony director, went missing aft the Ahmedabad aerial crash
![]()
മാതൃഭൂമി.കോം വാട്സാപ്പിലും





English (US) ·