വിമ്പിൾഡൻ ടെന്നിസ്: യാനിക് സിന്നർ, സബലേങ്ക മൂന്നാം റൗണ്ടിൽ; സെറീന വില്യംസ് പുറത്ത്

2 weeks ago 3

മനോരമ ലേഖകൻ

Published: July 02, 2026 01:52 PM IST

1 minute Read

ജയം സ്വന്തമാക്കിയ യാനിക് സിന്നറിന്റെ ആഹ്ലാദം.
യാനിക് സിന്നർ

ലണ്ടൻ ∙ വിമ്പിൾഡൻ ടെന്നിസ് പുരുഷ സിംഗിൾസിന്റെ മൂന്നാം റൗണ്ടിൽ കടന്ന് നിലവിലെ ചാംപ്യൻ യാനിക് സിന്നർ. പോർച്ചുഗൽ താരം നുനോ ബോർഹസിനെയാണ് ഇറ്റലിക്കാരൻ സിന്നർ വീഴ്ത്തിയത്. സ്കോർ: 7-6, 7-6, 6-4. റഷ്യയുടെ ഡാനിൽ മെദ്‌വദേവ്, യുഎസിന്റെ ടോമി പോൾ എന്നിവരും അടുത്ത റൗണ്ടിൽ കടന്നു.

വനിതകളിൽ ലോക ഒന്നാം നമ്പർ ബെലാറൂസിന്റെ അരീന സബലേങ്കയും മൂന്നാം റൗണ്ടിലെത്തി. യുഎസിന്റെ മകാർട്നീ കെസ്സറിനെ നേരിട്ടുള്ള സെറ്റുകൾക്കാണ് (6–1, 7–6) സബലേങ്ക വീഴ്ത്തിയത്. ജപ്പാന്റെ നവോമി ഒസാക, ചെക്ക് താരം കരോലിന മുച്ചോവ എന്നിവരും മൂന്നാം റൗണ്ടിൽ കടന്നു.

അതേസമയം, ഇടവേളയ്ക്കു ശേഷം കോർട്ടിലേക്ക് തിരിച്ചെത്തിയ യുഎസിന്റെ സെറീന വില്യംസ് ആദ്യ റൗണ്ടിൽ തോറ്റു പുറത്തായി. ഓസ്ട്രേലിയയുടെ മയ ജോയിന്റാണ് നാൽപത്തിനാലുകാരി സെറീനയെ വീഴ്ത്തിയത്. സ്കോർ: 6–3, 6–7, 6–3.

English Summary:

Jannik Sinner has precocious to the 3rd circular of the Wimbledon Men's Singles championship, defeating Nuno Borges. This triumph continues his beardown show successful the prestigious Grand Slam tournament.

Read Entire Article