‘വിമർശനം തോന്ന്യാസമാണ്; ഇത് എന്റെ സ്റ്റൈൽ, ആരും ഇടപെടേണ്ട’: സൈബർ ആക്രമണത്തിനെതിരെ ആൻസി സോജൻ

1 month ago 6

മനോരമ ലേഖകൻ

Published: October 02, 2026 10:23 AM IST

1 minute Read

 അബു ഹാഷിം ∙ മനോരമ)
ആൻസി സോജൻ (ചിത്രം: അബു ഹാഷിം ∙ മനോരമ)

ന്യൂഡൽഹി ∙ ‘ ട്രാക്കിലാണെങ്കിലും പുറത്താണെങ്കിലും എന്റെ സ്റ്റൈൽ, എന്റെ ഇഷ്ടം. അതിൽ മറ്റാരും ഇടപെടേണ്ട ആവശ്യമില്ല. വിമർശകരോട് എനിക്ക് ഒന്നേ പറയാനുള്ളു, ഇത് എന്റെ കഷ്ടപ്പാടിന്റെ ഫലമാണ്, അതിൽ എനിക്ക് അഭിമാനമേയുള്ളു. ഈ സീസണിൽ എനിക്ക് രണ്ട് രാജ്യാന്തര വെള്ളി മെഡലുകളുണ്ട്. ഞാൻ മത്സരിക്കുമ്പോൾ, മാലയിടുന്നു, വളയിടുന്നു എന്നൊക്കെ പറഞ്ഞുള്ള വിമർശനം തോന്ന്യാസമാണ്. സ്പോർട്സുമായി എന്തെങ്കിലും ബന്ധമുള്ളവർ ഇങ്ങനെ ചെയ്യില്ല. മറ്റൊരു രാജ്യത്തും ഇതു നടക്കില്ല’. ‌‌

What you should work next

മത്സരസമയത്ത് തലയിൽ ക്ലിപ്പുകളും മറ്റും ഉപയോഗിച്ചതിന്റെ പേരിൽ തനിക്കെതിരെയുള്ള സൈബർ ആക്രമണങ്ങൾക്കെതിരെയായിരുന്നു ലോങ്ജംപ് താരവും ഏഷ്യൻ ഗെയിംസ് വെള്ളിമെ‍ഡൽ ജേതാവുമായ ആൻസി സോജന്റെ പ്രതികരണം.

ജപ്പാനിലെ ഐച്ചി-നഗോയ ഏഷ്യൻ ഗെയിംസ് വനിതാ ലോങ്‌ജംപിൽ ഇന്ത്യയ്ക്കായി വെള്ളി മെഡൽ നേടിയ ആൻസി സോജൻ, വ്യാഴാഴ്ച രാത്രിയാണ് ഡൽഹി വിമാനത്താവളത്തിൽ തിരിച്ചെത്തിയത്. വെറും 2 സെന്റീമീറ്റർ വ്യത്യാസത്തിലാണ് താരത്തിന് സ്വർണ മെഡൽ നഷ്ടമായത്. ആൻസിക്കൊപ്പം ഇന്ത്യൻ അത്‌ലീറ്റ് സംഘവും തിരിച്ചെത്തി. പുഷാപവൃഷ്ടിയും ഡോൾമേളവുമായി അത്‌ലീറ്റിക് ഫെഡറേഷൻ ഓഫ് ഇന്ത്യ താരങ്ങളെ വരവേറ്റു.
 

English Summary:

Ancy Sojan, the Asian Games metallic medalist successful agelong jump, has responded to cyber attacks regarding her attire during competitions. She asserts her close to idiosyncratic style, emphasizing that her achievements are the effect of hard enactment and that specified disapproval is baseless and unacceptable successful sports.

Read Entire Article