02 May 2025, 12:36 PM IST

അജിത് കുമാർ | ഫോട്ടോ: X
അഭിനയജീവിതത്തിൽനിന്ന് വിരമിക്കുന്നതിനേക്കുറിച്ച് മനസുതുറന്ന് നടൻ അജിത് കുമാർ. താൻ വിരമിക്കാൻ നിർബന്ധിതനായേക്കാമെന്ന് അദ്ദേഹം പറഞ്ഞു. പത്മഭൂഷൺ പുരസ്കാരം സ്വീകരിച്ചശേഷം ഇന്ത്യാ ടുഡേയോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ജീവിതത്തിലെ ഓരോ നിമിഷവും ഉപയോഗിക്കാനും അത് പരമാവധി പ്രയോജനപ്പെടുത്താനുമാണ് താൻ ആഗ്രഹിക്കുന്നതെന്നും അജിത് പറഞ്ഞു.
വിരമിക്കൽ പദ്ധതികളെക്കുറിച്ച് ചോദിച്ചപ്പോൾ ആർക്കറിയാം എന്നാണ് അജിത് പ്രതികരിച്ചത്. എപ്പോൾ വിരമിക്കണമെന്ന് താൻ പ്ലാൻ ചെയ്യുന്നതിലല്ല കാര്യമെന്നും അദ്ദേഹം പറഞ്ഞു. ഒന്നിനെയും നിസ്സാരമായി കാണാൻ താൻ ആഗ്രഹിക്കുന്നില്ല. ആളുകൾ ജീവിതത്തെക്കുറിച്ച് പരാതിപ്പെടുന്നു. ഉണർന്നിരിക്കാനും ജീവനോടെയുണ്ടെന്ന് തോന്നുന്നതുതന്നെ ഒരു അനുഗ്രഹമാണ്. ഇത് തത്ത്വചിന്ത പറയുകയല്ല. ശസ്ത്രക്രിയകളിലൂടെയും പരിക്കുകളിലൂടെയും കടന്നുപോയിട്ടുള്ളയാളാണ് താൻ. കാൻസറിനെ അതിജീവിച്ച സുഹൃത്തുക്കളും കുടുംബാംഗങ്ങളുമുണ്ട്. ജീവിതം എത്രമാത്രം വിലപ്പെട്ടതാണെന്നും ജീവിച്ചിരിക്കുക എന്നതുപോലും വിലപ്പെട്ടതാണെന്നും മനസ്സിലാക്കുന്നുവെന്നും അജിത് പറഞ്ഞു.
"എൻ്റെ ജീവിതത്തിലെ ഓരോ നിമിഷവും ഉപയോഗിക്കാനും അത് പരമാവധി പ്രയോജനപ്പെടുത്താനും ഞാൻ ആഗ്രഹിക്കുന്നു. ഞാൻ ഈ ആത്മാവിന് ഒരു ജീവിതം നൽകി, അവൻ അതിൻ്റെ സത്ത മുഴുവൻ ആസ്വദിക്കുകയും അതിലെ ഓരോ നിമിഷവും ക്രിയാത്മകമായി ഉപയോഗിക്കുകയും ചെയ്തുവെന്ന് എന്റെ സമയം വരുമ്പോൾ എന്റെ സ്രഷ്ടാവ് ചിന്തിക്കണമെന്നാഗ്രഹിക്കുന്നു. അങ്ങനെ, അഭിനിവേശത്തോടെ, ഒട്ടും സമയം പാഴാക്കാതെ ജീവിക്കാനാണ് ഞാൻ ആഗ്രഹിക്കുന്നത്."
പത്മഭൂഷൺ ലഭിച്ചതിനെ അവിശ്വസനീയമായ ഒരനുഭവമായാണ് അജിത് വിശേഷിപ്പിച്ചത്. ഈ വർഷം ജനുവരിയിൽ പ്രഖ്യാപനം വന്നപ്പോൾ താൻ അത്യധികം വികാരാധീനനായെന്ന് അദ്ദേഹം പറഞ്ഞിരുന്നു. ഏപ്രിൽ 28-ന് രാഷ്ട്രപതിഭവനിൽ നടന്ന ആ അഭിമാന നിമിഷത്തിന് സാക്ഷ്യം വഹിക്കാൻ അദ്ദേഹത്തിൻ്റെ ഭാര്യ ശാലിനിയും മക്കളും ഒപ്പമുണ്ടായിരുന്നു.
Content Highlights: Ajith Kumar`s Padma Bhushan Honor & Retirement Plans
![]()
മാതൃഭൂമി.കോം വാട്സാപ്പിലും





English (US) ·