വിരമിക്കാൻ സമയമായിട്ടില്ല, വിമർശകരെ ഞെട്ടിച്ച പ്രകടനം; ഐപിഎല്ലിൽ മറ്റൊരു റെക്കോഡുമായി രോഹിത് ശർമ

9 months ago 7

Edited byഅനുഷ ഗംഗാധരൻ | Samayam Malayalam | Updated: 21 Apr 2025, 8:33 am

ചെന്നൈ സൂപ്പർ കിങ്‌സ് - മുംബൈ ഇന്ത്യൻസ് മത്സരത്തിൽ മാൻ ഓഫ് ദി മാച്ച് പുരസ്‌കാരം നേടി രോഹിത് ശർമ. ഇതോടെ ഐപിഎല്ലിൽ പുതു ചരിത്രം കുറിച്ചിരിക്കുകയാണ് ഇന്ത്യൻ ഏകദിന നായകൻ. ചെന്നൈ തീർത്ത 175 എന്ന ലക്ഷ്യം പതിനഞ്ചാം ഓവറിൽ തന്നെ മറികടന്ന മുംബൈയുടെ വിജയശില്പികളിൽ പ്രധാനിയും രോഹിത് ശർമ തന്നെയാണ്.

ഹൈലൈറ്റ്:

ഐപിഎല്ലിൽ പുത്തൻ റെക്കോഡ് നേടി രോഹിത് ശർമ
ഈ സീസണിലെ രോഹിതിന്റെ ആദ്യ അർദ്ധ സെഞ്ചുറി
സിഎസ്കെ - എംഐ മത്സരത്തിലെ മാൻ ഓഫ് ദി മാച്ച് പുരസ്കാരവും രോഹിതിന്

Samayam Malayalamചെന്നൈയ്ക്കെതിരായ മത്സരത്തിൽ രോഹിത് ശർമചെന്നൈയ്ക്കെതിരായ മത്സരത്തിൽ രോഹിത് ശർമ
മുംബൈ: ഇന്ത്യൻ പ്രീമിയർ ലീഗ് പതിനെട്ടാം സീസൺ ആരംഭിച്ചത് മുതൽ ഏറ്റവും കൂടുതൽ പഴികേട്ട താരം ഇന്ത്യൻ നായകൻ രോഹിത് ശർമയാണ്. ഓപ്പണർ സ്ഥാനത് നിന്ന് അദ്ദേഹത്തെ മാറ്റണം എന്നും രോഹിതിനെ കൊണ്ട് ഇനിയാവില്ല അതുകൊണ്ട് വിരമിക്കണം എന്ന് തുടങ്ങി ഒട്ടനവധി വിമർശനങ്ങൾ അദ്ദേഹത്തിന് നേരെ വന്നു. എന്നാൽ കഴിഞ്ഞ ദിവസം തനിക്ക് നേരെ വന്ന വിമര്ശനങ്ങൾക്കൊക്കെ അദ്ദേഹം തന്റെ ബാറ്റ് കൊണ്ടുതന്നെ മറുപടി നൽകി. ഇതോടെ ഐപിഎൽ ചരിത്രത്തിൽ മറ്റൊരു റെക്കോഡ് കൂടി രോഹിത് ശർമ സ്വന്തമാക്കി. കഴിഞ്ഞ ദിവസം ചെന്നൈ സൂപ്പർ കിങ്സിനെ നേരിടുന്ന മത്സരത്തിലാണ് താരം മുംബൈ ഇന്ത്യന്സിനായി തന്റെ മിന്നും പ്രകടനം പുറത്തെടുത്തത്. 45 പന്തിൽ 4 ഫോറുകളും 6 സിക്സറുകളും പറത്തി 76 റൺസാണ് നേടിയത്. ഈ സീസണിലെ താരത്തിന്റെ ആദ്യ അർദ്ധ സെഞ്ചുറിയും ഇതോടെ പിറന്നു. ചെന്നൈയെ തോൽപിച്ച മുംബൈ ഇന്ത്യൻസിന്റെ വിജയശില്പികളിൽ പ്രധാനിയായ രോഹിത് തന്നെയായിരുന്നു മത്സരത്തിലെ മാൻ ഓഫ് ദി മാച്ച് പുരസ്‌കാരം നേടിയത്. ഇതോടെയാണ് ഐപിഎല്ലിൽ താരം പുതു ചരിത്രം കുറിക്കുന്നത്.
ധോണിയുടെ ചെന്നൈക്ക് ആറാം തോല്‍വി; രോഹിതിന് സിക്‌സര്‍ റെക്കോഡ്, മുംബൈ മുന്നോട്ട്
കഴിഞ്ഞ ദിവസം ലഭിച്ച മാൻ ഓഫ് ദി മാച്ച് പുരസ്‌കാരം ഐപിഎല്ലിൽ ഇരുപതാമത്തെ തവണയാണ് രോഹിത് സ്വന്തമാക്കുന്നത്. ഇത്രയധികം തവണ മാൻ ഓഫ് ദി മാച്ച് പുരസ്‌കാരം നേടിയ മറ്റൊരു താരം ഐപിഎല്ലിൽ ഇല്ല. ഇതാണ് താരത്തെ ചരിത്ര നേട്ടത്തിന് അർഹനാക്കിയത്. ചെന്നൈ സൂപ്പർ കിങ്‌സ് - മുംബൈ ഇന്ത്യൻസ് മത്സരത്തിൽ ഇമ്പാക്ട് പ്ലേയർ ആയി ഇറങ്ങിയ താരത്തിൽ നിന്ന് ആരും തന്നെ ഇത്തരമൊരു പ്രകടനം പ്രതീക്ഷിച്ചിരുന്നില്ല. മത്സരത്തിൽ ഔട്ട് ആകാതെ നിന്ന രോഹിത് സൂര്യകുമാർ യാദവുമായി ചേർന്ന് ഒരു കിടിലൻ കൂട്ടുകെട്ട് ഉണ്ടാക്കുകയും ചെന്നൈയ്ക്ക് എതിരെ കിടിൽകാൻ മത്സരം കാഴ്ചവെക്കുകയും ചെയ്‌തു.

വിരമിക്കാൻ സമയമായിട്ടില്ല, വിമർശകരെ ഞെട്ടിച്ച പ്രകടനം; ഐപിഎല്ലിൽ മറ്റൊരു റെക്കോഡുമായി രോഹിത് ശർമ


അതേസമയം നിശ്ചിത 20 ഓവറുകളിൽ 5 വിക്കറ്റ് നഷ്ടത്തിൽ 175 റൺസ് ചെന്നൈ സ്വന്തമാക്കിയപ്പോൾ മറുപടി ബാറ്റിങ്ങിൽ പതിനഞ്ചാം ഓവർ കഴിയുന്നതിന് മുൻപേ മുബൈ ഇന്ത്യൻസ് ലക്ഷ്യം മറികടന്നു. ചെന്നൈയ്ക്ക് വേണ്ടി രവീന്ദ്ര ജഡേജയാണ് ഏറ്റവും കൂടുതൽ റൺസ് സ്വന്തമാക്കിയത്. 4 ഫോറുകളുടെയും 2 സിക്സറുകളുടെയും പിൻബലത്തിൽ 53 റൺസ് താരം സ്വന്തമാക്കി. ശിവം ദുബെയും ചെന്നൈക്കായി അർദ്ധ സെഞ്ചുറി നേടി. എന്നാൽ എംഎസ് ധോണി നിരാശാജനകമായ പ്രകടനമാണ് കാഴ്ചവെച്ചത്. 6 പന്തുകൾ നേരിട്ട താരം 4 റൻസുകൾ മാത്രമാണ് സ്വന്തമാക്കിയത്.

അത്യുന്നതങ്ങളില്‍ കോഹ്‌ലി, ലോകത്ത് ഒന്നാമന്‍; പഞ്ചാബിനെ തകര്‍ത്ത് ആര്‍സിബിയുടെ കുതിപ്പ്
ചെന്നൈയുടെ ബൗളർമാരും കഴിഞ്ഞദിവസം വിക്കറ്റ് വേട്ട നടത്തുന്നതിൽ പരിതാപകരമായിരുന്നു. മുംബൈയുടെ ഒരു വിക്കറ്റ് നേടാൻ മാത്രമേ ചെന്നൈയ്ക്ക് സാധിച്ചിട്ടുള്ളു. രവീന്ദ്ര ജഡേജ തന്നെയാണ് ചെന്നൈയ്ക്ക് ആയി ഏക വിക്കറ്റ് സ്വന്തമാക്കിയത്. എന്നാൽ ചെന്നൈയുടെ വിക്കറ്റുകൾ കൃത്യമായ ഇടവേളകളിൽ നേടാൻ മുംബൈ ഇന്ത്യൻസിന് സാധിച്ചു. ജസ്പ്രീത് ബൂംറ 2 വിക്കറ്റും മിച്ചൽ സാൻ്റ്നർ, അശ്വനി കുമാർ, ദീപക് ചഹാർ എന്നിവർ ഓരോ വിക്കറ്റ് വീതവും നേടി. മുംബൈ ഇന്ത്യൻസിൽ രോഹിത് കഴിഞ്ഞാൽ ഏറ്റവും കൂടുതൽ റൺസ് കഴിഞ്ഞ ദിവസം സ്വന്തമാക്കിയത് സൂര്യകുമാർ യാദവാണ് 30 പന്ത് നേരിട്ട താരം 68 റൺസ് സ്വന്തമാക്കി.
അനുഷ ഗംഗാധരൻ

രചയിതാവിനെക്കുറിച്ച്അനുഷ ഗംഗാധരൻമലയാളം വിഭാഗം മാധ്യമപ്രവർത്തക. കഴിഞ്ഞ 5 വർഷമായി മാധ്യമപ്രവർത്തന രംഗത്ത് സജീവമായി പ്രവർത്തിക്കുന്നു. ബിസിനസ്‌, ജനറൽ, സ്പോർട്സ് എന്നീ വിഷയങ്ങളിൽ വാർത്തകൾ ചെയുന്നു. 2019 മുതൽ ഓൺലൈൻ ന്യൂസ് വിഭാഗത്തിൽ ജോലി ചെയ്യുന്നു. 2023ൽ ഇക്കണോമിക് ടൈമിസിന്റെ ഇ ടി മലയാളത്തിൻ്റെ ഭാഗമായി.... കൂടുതൽ വായിക്കുക

Read Entire Article