വിരമിക്കുന്നതിന് മുമ്പ് ഒരോവറിൽ ആറ് സിക്സറുകൾ നേടണം; തുറന്നുപറഞ്ഞ് സഞ്ജു

5 months ago 5

11 August 2025, 06:38 PM IST

sanju samson

Photo: AFP

ന്യൂഡല്‍ഹി: ഐപിഎൽ ടീം രാജസ്ഥാൻ റോയൽസ് വിടുമെന്ന അഭ്യൂഹങ്ങൾക്കിടയിലും ഇന്ത്യൻ ടീമിലേക്കുള്ള തിരിച്ചുവരവിനായുള്ള തയ്യാറെടുപ്പിലാണ് മലയാളി താരം സഞ്ജു സാംസണ്‍. ടി20 ഫോർമാറ്റിൽ നടക്കുന്ന ഏഷ്യാകപ്പ് ടൂർണമെന്റിൽ സഞ്ജു ഇന്ത്യൻ ടീമിൽ ഇടംപിടിച്ചേക്കും. അതിനിടെ ക്രിക്കറ്റ് കരിയറുമായി ബന്ധപ്പെട്ട ഒരാ​ഗ്രഹം പങ്കുവെച്ചിരിക്കുകയാണ് താരം. മുൻ ഇന്ത്യൻ താരം രവിചന്ദ്രൻ അശ്വിനൊപ്പമുള്ള ഒരു ഷോയിലാണ് താരത്തിന്റെ പ്രതികരണം.

വിരമിക്കുന്നതിന് മുമ്പ് നേടണമെന്ന് ആ​ഗ്രഹിക്കുന്ന ഒരു സ്വപ്നം എന്താണെന്ന് അശ്വിൻ സഞ്ജുവിനോട് ചോദിച്ചു. മറുപടിയായി സഞ്ജു പറഞ്ഞതിങ്ങനെ. ഒരോവറിൽ ആറുസിക്സറുകൾ നേടണം. പിന്നാലെ താരത്തിന്റെ പ്രതികരണം ആരാധകർ ഏറ്റെടുത്തു. സാമൂഹികമാധ്യമങ്ങളിലടക്കം ഇത് വൻ തോതിൽ ചർച്ചയായി.

സഹതാരമായ ഷിമ്രോൺ ഹെറ്റ്മയറുകളുടെ ദൈനംദിന ജീവിതരീതികളെ സംബന്ധിച്ച് അടുത്തിടെ സഞ്ജു വെളിപ്പെടുത്തൽ നടത്തിയിരുന്നു. മത്സരം രാത്രി 8 മണിക്കാണെങ്കിൽ അവൻ വൈകുന്നേരം 5 മണിക്കാണ് ഉറങ്ങി എഴുന്നേൽക്കുക. ടീം മീറ്റിങ്ങുകളിലൊക്കെ ഉറക്കം തൂങ്ങിയിരിക്കും. എന്നിട്ട് അവൻ ടീമിനായി ഏറ്റവും നിർണായകമായ റൺസ് നേടുകയും കളി ജയിപ്പിക്കുകയും ചെയ്യും. അതുകൊണ്ട് അങ്ങനെയും ഒരു വഴിയുണ്ട്. - സാംസൺ വെളിപ്പെടുത്തി.

ഞാൻ ക്യാപ്റ്റനാകുന്നതിന് മുൻപ് ഒരു കളിക്കാരനായിരുന്നു. അന്ന് എൻ്റെ രീതികളെക്കുറിച്ച് മാത്രമായിരുന്നു ഞാൻ ചിന്തിച്ചിരുന്നത്. ഞാൻ ചെയ്യേണ്ട കാര്യങ്ങളും പരിശീലനത്തെ സംബന്ധിച്ചുമായിരുന്നു ചിന്ത. റൺസ് നേടുന്നതും അങ്ങനെ വിജയിക്കുന്നതിനെ കുറിച്ചും ആലോചിച്ചിരുന്നതായി മലയാളി താരം വെളിപ്പെടുത്തി.

അതേസമയം വിവിധ ദേശീയമാധ്യമങ്ങൾ സഞ്ജുവിന്റെ കൂടുമാറ്റം സംബന്ധിച്ച വാർത്ത റിപ്പോർട്ട് ചെയ്തിട്ടുണ്ട്. രാജസ്ഥാനൊപ്പം തുടരാന്‍ ആഗ്രഹിക്കുന്നില്ലെന്നും തന്നെ റിലീസ് ചെയ്യുകയോ കൈമാറ്റം ചെയ്യുകയോ വേണമെന്ന് ആവശ്യപ്പെട്ട് സഞ്ജു, രാജസ്ഥാന്‍ മാനേജ്‌മെന്റിനെ സമീപിച്ചതായി കഴിഞ്ഞദിവസം ക്രിക്ബസ് റിപ്പോര്‍ട്ട് ചെയ്തിരുന്നു. പിന്നാലെ രാജസ്ഥാൻ നിബന്ധനകൾ മുന്നോട്ടുവെച്ചതായും റിപ്പോർട്ട് ചെയ്യപ്പെട്ടു.

Content Highlights: Sanju Samson Reveals One Cricketing Dream He Would Like To Tick Off Before Retirement

Subscribe to our Newsletter

Get regular updates from Mathrubhumi.com

Read Entire Article