Published: August 23, 2025 02:04 PM IST
1 minute Read
ന്യൂഡൽഹി∙ ക്രിക്കറ്റിന്റെ എല്ലാ ഫോർമാറ്റുകളിൽ നിന്നും വിരമിക്കൽ പ്രഖ്യാപിച്ച് ഇന്ത്യൻ വനിതാ താരം ഗൗഹർ സുൽത്താന. ഇടംകൈ സ്പിന്നറായ സുൽത്താന ഇന്ത്യൻ വനിതാ ടീമിനായി 50 ഏകദിന മത്സരങ്ങളും 37 ട്വന്റി20 മത്സരങ്ങളും കളിച്ചിട്ടുണ്ട്.
2008ൽ ദേശീയ ടീമിൽ അരങ്ങേറിയ താരം 2014ലാണ് അവസാനമായി ഇന്ത്യയ്ക്കായി കളിച്ചത്. മുപ്പത്തിയേഴുകാരിയായ സുൽത്താന വനിതാ പ്രിമിയർ ലീഗിൽ കഴിഞ്ഞ രണ്ടു സീസണുകളിലും യുപി വോറിയേഴ്സ് താരമായിരുന്നു. നിലവിൽ ബിസിസിഐ ലെവൽ 2 പരിശീലകയാണ്.
English Summary:








English (US) ·